Thursday, May 24, 2007

വരികള്‍ക്കും വരകള്‍ക്കുമപ്പുറം..

തോന്ന്യാക്ഷരങ്ങളെ
അടുക്കിപ്പെറുക്കി വെച്ച്‌
വരികളവിടവിടെ
പാതി മുറിച്ച്‌,
നിഷ്കളങ്കരിലേക്ക്‌
നിഷ്കരുണം
സംവദിക്കാന്‍വിടുന്നവന്‍!

കിനാക്കളില്‍
പ്രളയം സന്നിവേശിപ്പിച്ച്‌
നിനവുകളില്‍
പ്രഹരം നല്‍കി
നോക്കില്‍
പ്രണയം വിതച്ച്‌
വാക്കില്
‍ശ്വാസം തിരിച്ച്‌
പോക്കില്
‍സുഗന്ധമവശേഷിപ്പിക്കുന്നവന്‍!

വരകളില്‍
വര്‍ണ്ണങ്ങള്‍ ചേര്‍ക്കാതെ
നിറങ്ങളായിരം വഴിയും
വരികള്‍ തീര്‍ത്തവന്‍..
വര്‍ണ്ണചിത്രങ്ങളില്‍നിന്ന്
ഒരുനാള്‍
നിറങ്ങളെല്ലാം
അടര്‍ത്തിക്കടന്നവന്‍ !

നിഴല്‍ പോലുമാകാന്‍
ഒരു സൂര്യനുനേരെയും
നില്‍ക്കാത്തവന്‍!
നിലാവിലലിയാതിരിക്കാന്
‍രാവില്‍ കൂടുവിട്ടിറങ്ങാതെ
കൂട്ടം തെറ്റിയലയാതെ..

എന്നിട്ടും നിങ്ങള്‍...?

Wednesday, May 09, 2007

മാണിയ്ക്കകല്ലുകള്‍!!

ഇന്നത്തെ മാധ്യമത്തിലൊരു വാര്‍ത്തയുണ്ട്‌.. മലപ്പുറത്തുനിന്നും:
http://www.madhyamamonline.in/local_dist_news_details.asp?id=10&nid=66633&page=&nt=
കണ്ണും കരളും നിറഞ്ഞു പോവുന്നു!

Tuesday, May 08, 2007

അത്തി- Jr. നയം വ്യക്തമാക്കുന്നു!

സിനു ഈ അവധിക്കുവന്നപ്പോള്‍ അവന്റെ സ്കൂള്‍ അവാര്‍ഷികത്തിന്റെ സീഡീ കൊണ്ടുവന്നു.. അതില്‍ അവന്റെയൊരു നാടകവുമുണ്ട്‌!
അത്‌ കണ്ടപ്പോള്‍ ആണ്‌ അവന്റെ ഉള്ളിലിരിപ്പ്‌ മനസ്സിലായത്‌.. വയസ്സ്‌ കാലത്ത്‌ നമ്മുടെ കാര്യം സ്വാഹ...!

അത്‌ ഇവിടെ: http://www.youtube.com/watch?v=WiUxX7jOiW8
മലപ്പുറം ഭാഷാപണ്ഡിതരുടെ സഹായം ആവശ്യമായേക്കാം..

ഇതിനു മുമ്പത്തെ അവന്റെയൊരു വീഴ്ച ഇവിടെ ഉണ്ട്‌:

പഠനത്തില്‍ അത്ര മുന്‍പന്തിയിലൊന്നുമല്ലെങ്കിലും ക്ലാസ്സിലെ ഒരു താരമാണെന്നാണ്‌ അവന്റെ ഭാഷ്യം!