കാലം
പ്രണയവറുതിയില്‍
കടല്‍കടന്നെത്തുന്ന
നിന്റെയോര്‍മ്മകള്‍
കുളിരായിപ്പൊതിയുന്ന
ഡിസംബറിലെത്തിയിരിക്കുന്നു!
കല്‍പ്പടവുകള്‍ക്കിടയില്‍
കളഞ്ഞുപോയ മഞ്ചാടിമണികള്‍
നാമൊരുമിച്ചു തിരഞ്ഞത്
ഇന്നലെ ജനുവരിയില്‍?
സ്മരണകളുടെ പുനര്‍ജനി
നമുക്കാഘോഷമാക്കമോ?
കൊഴിഞ്ഞുപോയ ദലങ്ങളിലെ
മഞ്ഞുതുള്ളികള്‍
വീണ്ടും മഴയായ്
പതിയാതിരിക്കില്ല
കുടയെടുക്കാന്‍ മറന്ന
ഏതെങ്കിലുമൊരു കുഞ്ഞിന്റെ
കവിളില്‍ കുളിരായി
ഏതെങ്കിലുമൊരു ജൂണില്‍!
ഡിസംബര്‍ മരിക്കുന്നില്ല
ഊര്‍വ്വരമായ മണല്പരപ്പില്, ഊഷര സൌഹൃദങ്ങളില്ലാതെ ഒോര്മ്മകളിലെ നൊംബരങ്ങല്ക്കും, കിനാക്കളിലെ പ്രതീെക്ഷകള്ക്കുമിടയില്, ജീവിതമന്വേഷിക്കുന്നു.... സന്മനസ്സുള്ളവര്ക്ക് സ്വാഗതം!!!
Wednesday, December 27, 2006
Sunday, December 24, 2006
മിനുമോളുടെ പിറന്നാള്‍!!
റിസ്വാന റോഷ്നി..
സിനുവിന്റെ കുഞ്ഞു പെങ്ങള്
'അത്തി'യുടെയും 'അത്തിണി'യുടെയും മകള്‍
1996ല്‍ കൃസ്ത്മസ് ദിനത്തില്‍ ജനനം!
ആഘോഷങ്ങള്‍ക്കും ആശംസകള്‍ക്കുമൊന്നും വഴങ്ങാത്തവള്‍!!
കുറുമ്പി! വികൃതി!
ഒരു വയസ്സു കൂടി.
പത്താം ജന്മദിനവും കടന്നുപൊവും,
അവളറിയാതെ, എന്നെത്തെയും പോലെ.......
കൃസ്ത്മസ്
ബലി പെരുന്നാള്‍
നവവല്‍സര
ആശംസകള്‍!!
-അത്തിയും കുടുംബവും
Thursday, December 21, 2006
ശേഷിപ്പുകള്‍
കാലൊടിഞ്ഞ ചാരുകസേര
ചില്ലുപൊട്ടിയൊരു കണ്ണട
ചിതലെടുത്ത പഴയൊരു ചിത്രം
പിടി പൊട്ടിയൊരൂന്നുവടി
ഇതെല്ലാമിനിയും ?
പുതിയീവീടിനഭംഗിയെന്നവള്‍!
ബന്ധങ്ങളുടെ അര്‍ത്ഥം
അവള്‍ക്കിനിയുമറിയില്ല കഷ്ഠം!.
ആകസേരത്തലക്കല്‍ മടിയിലിരുത്തിയാണ്
പാഠങ്ങള്‍ പറഞ്ഞുതന്നത്
ആ കണ്ണടയിലൂടെയാണ്
കഥകള്‍വായിച്ചുതന്നത്
ആ ചിത്രത്തില്‍ മടിയിലെന്നെയുമിരുത്തി
തെല്ലൊരാഹങ്കാരത്തില്‍ തന്നെയാണിരിപ്പ്.
ഊന്നുവടി വൈകിവന്നതാണ്
താനുമായൊരു ബന്ധവുമില്ലാത്തത്!
അതു മാത്രം മാറ്റാം, മറ്റൊന്നുമില്ല
ഈ ശേഷിപ്പുകളിലാ സാനിധ്യം
അങ്ങനെ അനുഭവിക്കാം.
'സദന'ത്തില്‍ നിന്നാവിളിയെന്നവള്‍
ഈ മാസത്തേത് എന്നോ കൊടുത്തല്ലോ,
പിന്നെ?തീരെ സുഖമില്ലത്രേ, ഒന്നത്രടം ചെല്ലാന്‍.
ശ്ശേ, ഈ അവധി ദിവസവും !!
ദ്വേഷ്യത്തില്‍ വലിച്ചെറിയാന്‍
ആ പൊട്ടിയ ഊന്നുവടി തിരഞ്ഞു!!
ചില്ലുപൊട്ടിയൊരു കണ്ണട
ചിതലെടുത്ത പഴയൊരു ചിത്രം
പിടി പൊട്ടിയൊരൂന്നുവടി
ഇതെല്ലാമിനിയും ?
പുതിയീവീടിനഭംഗിയെന്നവള്‍!
ബന്ധങ്ങളുടെ അര്‍ത്ഥം
അവള്‍ക്കിനിയുമറിയില്ല കഷ്ഠം!.
ആകസേരത്തലക്കല്‍ മടിയിലിരുത്തിയാണ്
പാഠങ്ങള്‍ പറഞ്ഞുതന്നത്
ആ കണ്ണടയിലൂടെയാണ്
കഥകള്‍വായിച്ചുതന്നത്
ആ ചിത്രത്തില്‍ മടിയിലെന്നെയുമിരുത്തി
തെല്ലൊരാഹങ്കാരത്തില്‍ തന്നെയാണിരിപ്പ്.
ഊന്നുവടി വൈകിവന്നതാണ്
താനുമായൊരു ബന്ധവുമില്ലാത്തത്!
അതു മാത്രം മാറ്റാം, മറ്റൊന്നുമില്ല
ഈ ശേഷിപ്പുകളിലാ സാനിധ്യം
അങ്ങനെ അനുഭവിക്കാം.
'സദന'ത്തില്‍ നിന്നാവിളിയെന്നവള്‍
ഈ മാസത്തേത് എന്നോ കൊടുത്തല്ലോ,
പിന്നെ?തീരെ സുഖമില്ലത്രേ, ഒന്നത്രടം ചെല്ലാന്‍.
ശ്ശേ, ഈ അവധി ദിവസവും !!
ദ്വേഷ്യത്തില്‍ വലിച്ചെറിയാന്‍
ആ പൊട്ടിയ ഊന്നുവടി തിരഞ്ഞു!!
Subscribe to:
Posts (Atom)