Wednesday, January 24, 2007

മൊഴികളില്‍ നിന്ന് മൊഴിചൊല്ലുമ്പോള്‍!

ബൂലോകത്ത്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌..

ചിത്രകാരനെ പിന്മൊഴിയില്‍നിന്നു നിരോധിച്ചതും അതിനെത്തുടര്‍ന്നുള്ള സംവാദങ്ങളും ചൂടുപിടിച്ചു മുന്നേറുകയാണല്ലൊ..

ബ്ലൊഗും സമൂഹത്തിന്റെ ഒരു പരിഛേദം എന്നനിലക്ക്‌ പല തരത്തിലുള്ള വ്യ്ക്തിത്വങ്ങളുടെയും അഭിപ്രായങ്ങളുടെയും സംഗമസ്ഥലമായിക്കാണണം. പിന്നെ, വിലക്കപ്പെട്ടവരുടെ പല പോസ്റ്റുകളും കമന്റുകളും വായിക്കുമ്പോള്‍ ഇതൊന്നും ഇങ്ങനെ ഒരു പൊതുവേദിയില്‍ വരേണ്ടവയല്ല എന്നു തൊന്നിയിട്ടുണ്ട്‌! പക്ഷെ, അപ്പൊഴൊക്കെ മുകളില്‍ പറഞ്ഞ കാര്യം ഓര്‍ത്ത്‌ ആശ്വസിക്കും.

പിന്നെ, പിന്മൊഴികള്‍ക്ക്‌ പിറകിലുള്ളവരുടെ പ്രയത്നങ്ങളും സൌമനസ്യവും ശ്ലാഘനീയം തന്നെ. അവര്‍ക്ക്‌ നിബന്ധനകള്‍ വെക്കാനും ബാന്‍ ചെയ്യാനും അധികാരവും അവകാശവും ഉണ്ട്‌ താനും. പക്ഷെ, ബാന്‍ ചെയ്യുന്നതൊടൊപ്പം ഒരു വരി എഴുതിനേരില്‍ അറിയിക്കുന്നത്‌ നന്നാവും എന്ന അഭിപ്രായമാണുള്ളത്‌.

ബദല്‍ ഗ്രൂപ്പ്‌ സംരംഭം ഈ അവസ്തയില്‍ അത്ര നല്ലതാണൊ എന്നറിയില്ല!. പിന്നെ, പിന്മൊഴികള്‍ പലപ്പോഴും ചാറ്റ്‌ റൂമുകളായി മാറുന്നതായി തോന്നുന്നു. ഉദ്ദേശിച്ച ലക്ഷ്യം അതായിരുന്നുവെന്ന് തോന്നുന്നില്ല. അതാത്‌ ദിവസ്ങ്ങളിലെ ' അടി' കാണാനാവും എന്നതാണ്‌ പിന്മൊഴികളില്‍ എത്തിയാലുള്ള ഇപ്പോഴത്തെ അവസ്ഥ. ചില പൂരം ചൊറിയലുകലും, പുകഴ്ത്തലുകളും. പിന്നെ, ഗൌരവതരമായ പല പോസ്റ്റുകള്‍ക്കും താഴെ വെടികളും , പുലിപ്രയോഗങ്ങളും ഓഫ്‌ ടോപിക്കുകളും മാത്രം, നൂരടിയും നിറഞ്ഞു കാണുമ്പോള്‍ ചിലപ്പോള്‍ പന്തികേടു തോന്നാറുണ്ട്‌. പിന്നെ, കമന്റുകളുടെ 'ബാര്‍ട്ടര്‍ സിസ്റ്റം'! പിന്നെ, പൊസ്റ്റുകളുടെ താഴെ ഓ. ടൊ ഇട്ട്‌ സമര്‍ഥമായി കമന്റുകളുടെ എണ്ണം കുട്ടാനുള്ള ചില ശ്രമങ്ങളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്‌.

ഈയിടെ വളരെ അഭിമാനത്തോടെ ഞാന്‍ ബ്ലൊഗ്ഗിനെക്കുറിച്ച്‌ മലയാളിയായ എന്റെ ഒരു പഴയ ഒരു ബോസ്സിനോട്‌ സംസാരിച്ചു. കൊടകരപുരാണം പുസ്തകമാവുന്നതിനെക്കുറിച്ചും ഒക്കെ. അപ്പോള്‍ കക്ഷി പുരാണം പി ഡീ എഫില്‍ വായിച്ചിട്ടുണ്ടെന്നും നല്ല അഭിപ്രായവും പ്രകടിപ്പിച്ചു. ഞാന്‍ പിന്നെ തനിമലയളവും പിന്മൊഴികളും പരിചയപ്പെടുത്തി. രണ്ടു ദിവസത്തിനു ശേഷം വിളിച്ചു പറഞ്ഞു പല പൊസ്റ്റുകളും നല്ല നിലവാരവും വിഷയങ്ങളും ആണെങ്കിലും കമന്റുകള്‍കൊണ്ട്‌ ഒന്നിനെയും വിലയിരുത്തിക്കൂടായെന്നും, പിന്മൊഴികലുടെ ചുവടുപിടിച്ച്‌ പോസ്റ്റുകളിലെത്തി കമന്റിടുന്നത്‌ കൊണ്ട്‌ പല കൃതികളും അര്‍ഹിക്കുന്ന തരത്തില്‍ വായിക്കപ്പെടുന്നുണ്ടോ എന്ന സംശയവും. ആലോചിച്ചപ്പോള്‍ ശരിയാണെന്നും തോന്നി.

ഇനി എന്തിനാണ്‌ ഈ പിന്മൊഴികളില്‍ നിന്ന് നിരോധിച്ചതിന്‌ നിലവിളി? തനിമലയാളത്തില്‍ വരുന്നിടത്തോളം വായിക്കേണ്ടവര്‍ വായിച്ചു കൊള്ളും. പിന്നെ, പൊസ്റ്റുകള്‍ വായിക്കാന്‍ താല്‍പര്യമുള്ളവരോട്‌ മെയിലിടാന്‍ ഒരഭ്യര്‍ഥനയും ബ്ലൊഗ്ഗിലിടുക. പുതിയ പൊസ്റ്റിടുമ്പോല്‍ അവര്‍ക്കൊക്കെ ഒരു നോടിഫിക്കേഷന്‍ മെയിലും ഇടുക.

ഇതൊക്കെ പറയാന്‍ താനാരാണെന്നാവും ?... ഇത്‌ എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം!

Monday, January 22, 2007

ഫെയര്‍ ഫാര്‍മ മജീദ്‌ തട്ടിപ്പുകാരനോ?

ഇന്നത്തെ മാധ്യമത്തില്‍ ഇങ്ങനെ പഴയൊരു പു.ക.സ ഭാരവാഹിയായിരുന്ന വി.പി. വാസു ദേവന്‍ മാഷ്‌ ഇങ്ങനെ പറയുന്നു:

http://www.madhyamamonline.in/news_details.asp?id=51&nid=128911&page=

മുമ്പ്‌,എം എന്‍ വിജയന്‍ മാഷും മജീദിന്‌ അനുകൂലമായി പ്രസ്താവനയിറക്കിയെന്നു വായിച്ചു..

എന്താണ്‌ നിങ്ങളുടെ അഭിപ്രായം?

കമന്റുകല്‍ കുറിക്കുക..

Wednesday, January 17, 2007

നിറമില്ലാത്ത ചിത്രങ്ങള്‍!

കുറച്ച്‌ നിറമില്ലാത്ത ചിത്രങ്ങളുണ്ടിവിടെ! :

http://www.flickr.com/photos/sinuminu/

ബൂലോകരില്‍ സഹായ മനസ്കരുണ്ടെങ്കില് ‍മെയിലിടുകയൊ കമന്റിടുകയോ ആവാം..

____________________________________
വിശദീകരണം.
ഇത്‌ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലെ സ്ഥാപനമാണ്‌. ഒരു അബ്‌കാരി Charitable Trust ആയി നടത്തുന്നതാണ്‌.

ഏകദേശം 54 കുട്ടികള്‍, പലതരത്തിലും, അവ്സ്ഥകളിലും ഉള്ള ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, തീരെ മോശം സാംബത്തികാവസ്ഥയില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും വരുന്നവരാണ്‌ പലരും.

12-ഓളം കുട്ടികള്‍ ഹോസ്റ്റലില്‍ താമസിക്കുന്നു. 15കുട്ടികള്‍ സാംബത്തിക വിഷമതകല്‍ മൂലം ഫീസ്‌ കൊടുക്കാതെയാണ്‌ !. ബാക്കിയുള്ളവരില്‍ തന്നെ സാംബത്തിക വിഷമതകള്‍ അനുഭവിക്കുന്നവര്‍ ധാരാളം ഉണ്ടെങ്കിലും സ്കൂളിന്റെ ഇപ്പോഴത്തെ അവസ്തയില്‍ ഫീസ്‌ വാങ്ങാതെ തരമില്ലാത്തതിനാല്‍ ഫീസ്‌ തരാന്‍ നിര്‍ബന്ധിതരാവുന്നു. 7 സ്റ്റാഫ്ഫ്‌ ഉണ്ടിപ്പ്പ്പോള്‍.

**************

മിനുമോളെ, സ്പെഷല്‍ സ്കൂളില്‍ വിടാന്‍ ഡോക്റ്റര്‍ ഉപദേശിച്ചപ്പോള്‍ നാട്ടില്‍ അറ്റുത്ത്‌ ആകെയുള്ള ഒരു സ്ഥപനമായിട്ടു കൂടി മടിച്ചതാണ്‌. അതിന്റെ അവസ്ഥയും സൌകര്യവും ഓര്‍ത്തിട്ട്‌., പിന്നെ ഒരു വര്‍ഷത്തിനു ശേഷം നേരിട്ടു പോയി അന്വേഷിച്ചു, സൌകര്യങ്ങളെക്കുറിച്ചന്വേഷിച്ചു.. കുട്ടിയുമായി വരാമെന്നു പറഞ്ഞു പിന്നെ പോയില്ല..

മോള്‍ അങ്ങനത്തെ സാഹചര്യത്തില്‍ ഇണങ്ങുമോ?, എല്ലാം ചെയ്തു കൊടുക്കേണ്ട അവളെ ടീച്ചര്‍മാര്‍ വേണ്ടവണ്ണം നോക്കുമോ?. ആവര്‍ക്ക്‌ അനേകം കുട്ടികളില്‍ ഒന്നാവില്ലെ ഇത്‌? പറഞ്ഞതനുസരിക്കതാവുമ്പോള്‍ അവരവളെ തല്ലുമോ? ആ ആക്രമണവാസനയുള്ള ചെറുക്കന്‍ മിനുമൊളെ ഉപദ്രവിക്കുമൊ? എന്റെ കാറിനടുത്തേക്കോടിവന്ന ചില്ലിനിടിച്ച ആ കുട്ടി അവളെ തല്ലില്ലേ? ക്ലാസ്സിലേക്ക്‌ കയറാനുള്ള സ്റ്റെപ്പില്‍ അവള്‍ വീഴില്ലേ? മതിലും ഗെയ്റ്റുമില്ലാത്ത സ്കൂളില്‍ നിന്നും അവര്‍ കാണാതെ അവള്‍ റോഡില്‍ ഇറങ്ങുമൊ? ഒരായിരം സംശയവും ഭയവും!

പിന്നെയും ഒരു വര്‍ഷം. കുറച്ചു ദൂരത്തെവിടെയെങ്കിലും സൌകര്യമുള്ള സ്കൂളില്‍ വിടണമെന്നുണ്ട്‌. പക്ഷെ, ദിവസവും പോയി വരാന്‍ പാകത്തിന്‍ അടുത്തൊന്നും ഇല്ല. ഒരു രാത്രിപോലും അവളടുത്തില്ലാതെ ഉറങ്ങാനുമാവില്ല! അവസാനം ഒരു പരീക്ഷണത്തിന്‌ തല്‍ക്കാലം അവളെ ഒരു മാസത്തേക്ക്‌ ഈ സ്കൂളില്‍ വിട്ടു നോക്കാം എന്നു തീരുമാനിച്ചു.. സ്കൂള്‍ വണ്ടി വീടിന്റടുത്തുകൂടി വരുന്നു മുണ്ട്‌. (മിനുമോള്‍ ജനിക്കുന്നതിനും മുമ്പേ പലപ്പോഴും ഈ വണ്ടിയുൊ അകത്തെ കുട്ടികളെയും കണ്ട്‌ സഹതാപത്തിന്റെ നെടുവീര്‍പ്പുകള്‍ ഉതിര്‍തിട്ടൂണ്ടായിരുന്നെങ്കിലും, അന്നൊരു വിദൂര യാഥാര്‍ത്യമായിപ്പൊലും ഇത്‌ മന്‍സ്സില്‍ വന്നിരുന്നില്ല.!)

കുറച്ചു ദിവസങ്ങള്‍കൊണ്ട്‌ അവള്‍ അവിടവുമായി ഇണങ്ങി. സ്കൂളില്‍ പോകാന്‍ പൂറപ്പെടാനും, ബാഗുമായി സിറ്റ്‌ ഔട്ടില്‍ ഇരിക്കാനും ആ സ്കൂള്‍ ബസ്സില്‍ കയറാനും അവള്‍ക്ക്‌ ഉത്സാഹമായി. ബസ്സില്‍ കയറുമ്പൊഴെക്കും മറ്റുള്ളവര്‍ 'റിസ്‌വാന, റിസ്‌വാന' എന്നു വിളിച്ച്‌ എതിരേല്‍ക്കും, ബാഗ്‌ വാങ്ങി കൈ പിടിച്ച്‌ കൂടെയിരുത്തും. സ്കൂളിലും അതുപോലെ തന്നെ, അവള്‍ക്ക്‌ കൂട്ടുകാരായി, റ്റീച്ചര്‍മാര്‍ക്കൊപ്പം അതുപൊലത്തെ ചേച്ചി മാര്‍ ചേട്ടന്മാര്‍ അവളുടെ ഒരൊ കാര്യങ്ങല്‍ക്കും സഹായികളായി. പുറത്ത്‌ നിന്ന് ലഭിക്കാത്ത പലതും അവള്‍ക്കവിടെ നിന്നും... അതിലെല്ലാം ഉപരിയായി അവള്‍ പോയി വരുന്നത്‌ വരെ അവളുടെ ഉമ്മാക്ക്‌ മറ്റുകാര്യങ്ങളില്‍ ശ്രദ്ധിക്കമെന്നായി.

ഇപ്പൊഴും അവള്‍ പോകുന്നു, അവിടുത്തെ രീതികളുമായി പൊരുത്തപ്പെട്ട്‌, അനുസരണയുമൊക്കെയായി... പിന്നെ നല്ല സ്നേഹമുല്ല ട്രെയിനര്‍മാരും!

*************

ആദ്യ വര്‍ഷത്തെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗില്‍, സ്ഥാപനത്തിന്റെ ദൈനംദിനചിലവുകളും സ്റ്റാഫിന്റെ ശംബളവും മറ്റും മുന്നോട്റ്റു കൊണ്ടു പ്പൊവ്വന്‍ പറ്റാത്ത അവസ്ഥയിലാനെന്നും, പല പാവപ്പെട്ടവെരെയും ഫ്രീയായി പഠിപ്പികുന്നുവെന്നും മനസ്സിലായി. പോരാത്തതിന്‌ മറ്റ്‌ സൌകര്യക്കുറവുകളും. നടത്തിപ്പിന്‌ കഴിയുന്ന സഹായം ചെയ്യാമെന്ന് വാക്കു നല്‍കുകയും, ഇവിടെ എന്റെ പരിചയങ്ങളില്‍ നിന്നും (10ദര്‍ഹം മുതല്‍) സഹായങ്ങള്‍ സംഘടിപ്പിച്ച്‌, മുന്‍ ഭാഗാത്തെ മതില്‍, ഗൈറ്റ്‌, ടോയിലറ്റുകല്‍ എന്നിവക്കാവശ്യമായ തുകയെത്തിക്കുകയും ചെയ്തു.

കൂടാതെ, 4 കുട്ടികള്‍ക്ക്‌ സുഹ്രുത്തുക്കളില്‍നിന്നും സ്പോണ്‍സര്‍ഷിപും സംഘടിപ്പിച്ചു കൊടുത്തു.

ഫീസ്‌ ഇളവനുവദിച്ച കുട്ടികളുടെ നിജസ്ഥിതിയറിയാന്‍ ഗൃഹസന്ദര്‍ശനത്തിന്‌ പോയ രക്ഷിതാക്കളുടെ സംഘത്തില്‍ എന്റെ ഭാര്യയും ഉണ്ടായിരുന്നു. ആവിടെത്തെ പല ദ്ര്ശ്യങ്ങളും ഭയാനകമ്മായിരുന്നുവത്രേ!

********************

ശാലിനിയുടെ സംശയങ്ങള്‍ക്ക്‌ മറുപടിയായില്ലേ. ഇനി പടിപ്പുരയുടേതിന്‌:

ബൂലോകത്തെ സഹായമനസ്കരില്‍ ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ സഹായങ്ങളെത്തിച്ച്‌ സഹകരിക്കാം.. എത്ര ചെറിയതായാലും അല്ലെങ്കില്‍ വലയ രീതിയില്‍ ചിന്തിക്കുന്നവര്‍ക്കും കഴിവുള്ളവര്‍ക്കും സ്പോണ്‍ഷര്‍ഷിപുമാവാം..

താല്‍പര്യമുള്ളവര്‍ മുന്നോട്ടു വരുന്നതിനനുസരിച്ച്‌ നമുക്ക്‌ ഒന്നിച്ചു തീരുമാനിക്കാം. അവര്‍ക്കു വെണ്ടി നമുക്ക്‌ ബൂലോക കൂട്ടായ്മക്ക്‌ എന്ത്‌ സൌകര്യം ചെയ്ത്‌ കൊടുകാമെന്ന്!

പ്രതികരണങ്ങള്‍ കമന്റായൊ മെയില്‍ ആയൊ അറിയിക്കുക. ഈ സംരഭത്തിന്‌ മാനസികമായ പിന്തുണയെങ്കിലും നല്‍കുക!

Tuesday, January 16, 2007

സമകാലികം

കയര്‍
തൊലിയിലുരഞ്ഞു
ഞരംബുകളില്‍
ഇറുകി..
കണ്ഠം കുരുങ്ങി..
അന്നന്നാളവും
സ്വാശനാളവും
ഇടുങ്ങി..
ഒരു നിമിഷാര്‍ദ്ധാത്തില്‍
എല്ലാം കഴിഞ്ഞു....

ആരാച്ചാര്‍
വെള്ളിക്കാശുമായി
ഉറങ്ങാന്‍ കിടന്നു..
അടുത്തൊരു ഊഴമിനിയെന്നാലോചിച്ചു..

നീതിപാലകന്‍
വിധി തീരുമാനിചുറപ്പിച്ച ശേഷം
അടുത്ത കേസു വിചാരണക്കെടുത്തു..

രാജാവ്‌
'അര്‍ഹിക്കുന്ന ശിക്ഷ,
നീതിക്കു വേണ്ടി നിലകൊള്ളും,
എല്ലാര്‍ക്കും ഒരു പാഠം' എന്നൊക്കെ
പ്രസ്താവനകള്‍ പ്രചരിപ്പിക്കാന്‍ വിട്ട്‌
അടുത്ത ഇരയെ
വെറൊരൊ രാജ്യത്ത്‌ തിരഞ്ഞു.

ദൈവം
വേദപുസ്തകളില്‍
ഒരൊന്നിലും കയറിയിരങ്ങി
ഇനിയെന്തെന്ന് പരതി?
ഒടുവില്‍ തീരുമാനമാവതെ
പ്രളയത്തിനു ശേഷം
എല്ലാരുമെത്തുമ്പോള്‍
നീതി നടപ്പാക്കാമെന്ന് വെച്ചു..

ഞാന്‍
എരിയുന്ന സിഗരറ്റും കട്ടന്‍ ചയയുമാസ്വദിച്ച്‌
വിസര്‍ജ്ജനത്തിനുവിളികാത്തുള്ള
ഇടവേളയില്‍
ബഹുവര്‍ണ്ണചിത്രം പത്രത്താളുകളില്‍
നോക്കി നെടുവീര്‍പ്പിട്ടു..
പിന്നെ, വൈകുന്നേരത്തെ വാര്‍ത്തകളിലെ
ദ്ര്ശ്യങ്ങള്‍ മനസ്സിനെ വീണ്ടും
മഥിച്ചപ്പോള്‍ ഒരു സ്ഫടികക്കുപ്പ്പ്പിയുമെടുത്ത്‌
മഞ്ഞുകട്ടകള്‍ പരതി..

(വേറെന്തു ചെയ്യാന്‍, ഇവിടെ
നാട്ടിലായിരുന്നെങ്കില്‍
പ്രതിഷേധത്തിന്റെയൊ
അനുശോചനത്തിന്റെയൊ
ഒരു പ്രകടനത്തിലെങ്കിലും
അണിചേരാമായിരുന്നു..!)

Tuesday, January 09, 2007

ചിന്തകളിലെ ചിലന്തി...

വഴികള്‍
മുമ്പില്‍ മുന്നാണ്‌
മരണത്തിലേക്കൊന്ന്
സ്മശാനത്തിലേക്ക്‌ മറ്റൊന്ന്
മൂന്നാമതൊന്ന് ആകാശത്തിലേക്കും..

സ്വപ്നങ്ങളിലേക്ക്‌
വര്‍ണ്ണങ്ങളിലേക്ക്‌
വസന്തങ്ങളിലേക്ക്‌
വാതിലുകള്‍ മൂന്നുണ്ടായിരുന്നു!

കിളിവാതില്‍ മാത്രം
പക്ഷെ ഒന്നേ ഒന്ന്‌
ഇടുങ്ങിയത്‌, ഹ്ര്യദയത്തിലേക്കു
തുറന്നുവെച്ചത്‌

ഒന്നെത്തിയെങ്കിലും ആരാനും
നോക്കിയിരുന്നെങ്കില്‍
വാതില്‍പടികളും ചാടി
ഞാനെത്തുമായിരുന്നു..

പുറത്തെ വെറും വിശാലതയില്‍
എനിക്കൊന്നും കാണാനില്ല
മറിച്ച്‌
ഇരുളിന്റെ സ്വാതന്ത്ര്യത്തില്‍ നിന്നും
പ്രകാശത്തിന്റെ നഗ്നതയില്‍
എനിക്കെന്നെ കാണാന്‍
ഒരു കൂട്ട്‌!

ഇനിയിപ്പോള്‍
ആ മൂന്നു വഴികള്‍ മാത്രം

പക്ഷെ,
ഒന്നും വാതിലുകളില്‍
തുടങ്ങുന്നില്ല, സ്പര്‍ശിക്കുന്നും.
വഴികളിലേേക്കൊരു വഴി
മേല്‍ക്കൂര തകരുമ്പോല്‍
മാത്രം ?