Wednesday, March 06, 2013

നിലാവേ കിനാവേ!



നീ എന്തിനിനിയും നിലാവേ
നിറമെഴാ പുഞ്ചിരി തൂവൂ?
ഇനിയെന്തിനു നീയും കിനാവേ
വെറുതെ മോഹങ്ങള്‍ പോഴിപ്പൂ?

വിരഹം വിതുമ്പുന്ന നേരം
 വെറുതെ കരയുവാന്‍ മാത്രം
 ഓര്‍മ്മകള്‍ തേങ്ങലായ് നെഞ്ചില്‍
 ഭാരമായ് തീരുവാന്‍ മാത്രം!.

കൈവഴി പിരിയുന്ന പുഴകള്‍ നാം
 അഴിമുഖമണയും മറുവഴികളില്‍,
 കാണാതിരിക്കില്ല വീണ്ടുമൊരുനാള്
 കടലിന്‍ കയങ്ങളില്‍, ഇരുളിന്നിടങ്ങളില്‍..

 ഞാനെന്തുനല്കും നിനക്കായ്
 നിന്നെകാന്ത യാത്രയ്ക്ക് കൂട്ടായ്‌ ?
ദൂരേക്ക് നീ പൊയ്മറഞ്ഞാലും
ഞാന്‍ നിന്‍ ചാരത്തു തന്നെ എപ്പോഴും !