Sunday, October 22, 2006

ഫിറോസ്‌ അഹമ്മദിന്‌.

ഫിറോസ്‌..
വീണ്ടും ഒരു പെരുന്നാള്‍ കൂടി
നിനക്കവിടെ പെരുന്നാളുകളുണ്ടോ..?

അല്‍ ഖൊബാറിലെ ആ പെരുന്നാളഘോഷം
അസീസിയ ബീച്ചിലെ ആ സായന്തനം
ബഹരൈന്‍ പാലത്തിലൂടെ
അതിര്‍തിവരെയുള്ള ആ യാത്ര
അല്‍ ഹസ്സ മണല്‍മലകളിലേക്കുള്ള യാത്ര
ഈന്തപ്പനത്തോട്ടങ്ങള്‍ക്കിടയില്‍
വാഹനങ്ങല്‍ നിര്‍ത്തി പങ്കുവെച്ച ഭക്ഷണങ്ങള്‍
എല്ലാം പെരുന്നാളവധികളില്‍ ആയിരുന്നുവല്ലൊ.

ഞാന്‍ നിനക്ക്‌ ആശംസകള്‍ അര്‍പ്പിക്കുന്നില്ല
പക്ഷെ,ഓരൊ പെരുന്നാളിനും
നിന്നെക്കുറിച്ചുള്ളോര്‍മ്മകള്‍ എന്നിലെത്തുന്നു..
നമ്മള്‍ ഒരുമിച്ചുണ്ടാാക്കി കഴിച്ച പെരുന്നാള്‍ സദ്യകളും, തമാശകളും..

നിന്റെ കഥകളും കവിതകളും ഞങ്ങള്‍
ഒരു സ്മരണികയില്‍ ഒതുക്കാന്‍ ശ്രമിച്ചിരുന്നു
നോവുകല്‍ക്കും നൊമ്പരങ്ങല്‍ക്കുമൊപ്പം.
പക്ഷെ, നിന്റെ മോഹങ്ങളും സ്വപ്നങ്ങളും?

7 comments:

അത്തിക്കുര്‍ശി said...

ഫിറോസ്‌..
വീണ്ടും ഒരു പെരുന്നാള്‍ കൂടി
നിനക്കവിടെ പെരുന്നാളുകളുണ്ടോ..?
.................
നിന്റെ കഥകളും കവിതകളും ഞങ്ങള്‍
ഒരു സ്മരണികയില്‍ ഒതുക്കാന്‍ ശ്രമിച്ചിരുന്നു
നോവുകല്‍ക്കും നൊമ്പരങ്ങല്‍ക്കുമൊപ്പം.
പക്ഷെ, നിന്റെ മോഹങ്ങളും സ്വപ്നങ്ങളും?

Rasheed Chalil said...

എവിടെയോ വെച്ച് കൈമോശം വന്ന ഒരു സൌഹൃദത്തിന്റെ ഓര്‍മ്മ നന്നായിരിക്കുന്നു. ഇന്നിന്റെ ഏറ്റവും വലിയ ശാപം ആത്മാര്‍ത്ഥയുള്ള സൌഹൃദങ്ങളുടെ അഭാവം തന്നെ.

സലാം ഭായ്... ഈദ് മുബാറക്ക്.

thoufi | തൗഫി said...

വിട്ടുപിരിഞ്ഞ സുഹൃത്തിന്റെ
വിട്ടുപിരിയാനാകാത്ത ഓര്‍മ്മകളും
നെഞ്ചിലേറ്റി സൗഹൃദത്തിന്റെ അര്‍ത്ഥം മറക്കാനറിയാത്ത പ്രിയ സുഹ്രുത്തേ,
എന്റെയും ഈദാശംസകള്‍.ഒപ്പം
മറഞ്ഞ സുഹൃത്തിനു വേണ്ടി ഒരിറ്റു കണ്ണീരും.

സുല്‍ |Sul said...

അത്തി പെരുന്നാള്‍ ആശംസകള്‍
http://i19.photobucket.com/albums/b154/sulfi/eid1.jpg

പുള്ളി said...

അത്തിക്കുര്‍ശ്ശി,
അല്‍-ഖോബാര്‍, അസീസിയ ബീച്ച്, ബഹറൈന്‍ പാലം, അല്-ഹസ്സ. ഇതൊക്കെ എന്നെ കുറച്ചുവര്‍ഷങള്‍ പുറകോട്ടു കൊണ്ടുപോയി. ഞാനുമൊരിയ്ക്കല്‍ അല്‍-ഖോബാര്‍ കാരനായിരുന്നു.

അത്തിക്കുര്‍ശി said...

സുല്‍,പുള്ളി,

സന്ദര്‍ശനഗള്‍ക്കും കമന്റിനും നന്ദി.

പുള്ളി, 90 റ്റൊ 95 ദമാം/കോബാര്‍ വാസിയായിരുന്നു.

അത്തിക്കുര്‍ശി said...

ഫിറോസ്‌ സ്മരണികയായി ഒരു ബ്ലോഗ്ഗ്‌ ഇവിടെ തുടങ്ങിയിട്ടൂണ്ട്‌.

http://firozahammed.blogspot.com/