Monday, November 27, 2006

ബാക്കിപത്രം

മൌനത്തിന്റെ കയങ്ങളില്‍
നെടുവീര്‍പ്പിന്റെ ഇടവേളകള്‍
നെഞ്ചിലേക്കടിക്കുന്ന കാറ്റില്‍
നിശ്വാസങ്ങളുടെ ഇളംചൂട്‌

കടലില്‍
തിരമാലകളുടെ പ്രതിഷേധങ്ങള്‍
കരയില്‍
വാഹനങ്ങളുടെ സംഗീതം
ഇടയില്‍ നീയും ഞാനും...

ഇവിടെ
ഇനിയും തുടര്‍ന്നാല്‍
എത്രയിരുന്നാലും
ഒടുങ്ങുകില്ലീ സംവാദം
ഒന്നും പറയാതെ
എല്ലാംകൈമാറുന്നീ
അന്ത്യ സമാഗമം

സംവല്‍സരങ്ങള്‍ക്കപ്പുറം
സംവാദങ്ങളില്ലാതെ
പുഞ്ചിരിയും പൂനിലാവും മാത്രം
വാചാലമായൊരു രാവിന്റെ
ഇടവേളകളില്ലാത്ത
മൊഴി മാറ്റങ്ങളില്‍
നിലക്കാതെ പെയ്തിറങ്ങിയ
കുളിര്‍ കാറ്റുകള്‍..

കരാര്‍ കാലാവധി തീരുമ്പോള്‍
കണക്കുകൂട്ടി പിന്നെക്കുറച്ച്‌
ഒടുവില്‍ ഒരു പൂജ്യം
മാത്രമവശേഷിക്കുമ്പൊള്‍
നിസ്സംഗതയുടെ മൂടുപടവുമായി
നിര്‍വികാരതയെ കൂട്ടു പിടിച്ച്‌
പടിയിറങ്ങാനൊരുങ്ങുമ്പോള്‍
നമുക്കിടയില്‍ ബാക്കിയായത്‌?

7 comments:

അത്തിക്കുര്‍ശി said...

കരാര്‍ കാലാവധി തീരുമ്പോള്‍
കണക്കുകൂട്ടി പിന്നെക്കുറച്ച്‌
ഒടുവില്‍ ഒരു പൂജ്യം
മാത്രമവശേഷിക്കുമ്പൊള്‍
നിസ്സംഗതയുടെ മൂടുപടവുമായി
നിര്‍വികാരതയെ കൂട്ടു പിടിച്ച്‌
പടിയിറങ്ങാനൊരുങ്ങുമ്പോള്‍
നമുക്കിടയില്‍ ബാക്കിയായത്‌?

തറവാടി said...

വായിച്ചു , മൊള്‍ക്ക് സുഖമല്ലെ

qw_er_ty

സു | Su said...

ബാക്കിയായത് കുറച്ച് സ്വപ്നങ്ങളും പ്രതീക്ഷകളും. :)



തിരിച്ചുവരവില്‍ സന്തോഷം.

qw_er_ty

വല്യമ്മായി said...

ചിന്തിപ്പിക്കുന്ന വരികള്‍

അനംഗാരി said...

മോള്‍ക്ക് എങ്ങിനെ? എന്നെ വിളിച്ചില്ലല്ലോ?
qw_er_ty

മുസാഫിര്‍ said...

നാട്ടില്‍ പോയി മീറ്റ്നൊക്കെ പങ്കെടുത്ത് തിരിച്ചു വന്നു അല്ലെ ?

G.MANU said...

Iniyum orupaadu works pratheekshikkunnu


gopalmanu.blogspot.com