കാലം
പ്രണയവറുതിയില്‍
കടല്‍കടന്നെത്തുന്ന
നിന്റെയോര്‍മ്മകള്‍
കുളിരായിപ്പൊതിയുന്ന
ഡിസംബറിലെത്തിയിരിക്കുന്നു!
കല്‍പ്പടവുകള്‍ക്കിടയില്‍
കളഞ്ഞുപോയ മഞ്ചാടിമണികള്‍
നാമൊരുമിച്ചു തിരഞ്ഞത്
ഇന്നലെ ജനുവരിയില്‍?
സ്മരണകളുടെ പുനര്‍ജനി
നമുക്കാഘോഷമാക്കമോ?
കൊഴിഞ്ഞുപോയ ദലങ്ങളിലെ
മഞ്ഞുതുള്ളികള്‍
വീണ്ടും മഴയായ്
പതിയാതിരിക്കില്ല
കുടയെടുക്കാന്‍ മറന്ന
ഏതെങ്കിലുമൊരു കുഞ്ഞിന്റെ
കവിളില്‍ കുളിരായി
ഏതെങ്കിലുമൊരു ജൂണില്‍!
ഡിസംബര്‍ മരിക്കുന്നില്ല
11 comments:
കാലം
പ്രണയവറുതിയില്‍
കടല്‍കടന്നെത്തുന്ന
നിന്റെയോര്‍മ്മകള്‍
കുളിരായിപ്പൊതിയുന്ന
ഡിസംബറിലെത്തിയിരിക്കുന്നു!
-കലാന്തരങ്ങള്‍
കൊഴിഞ്ഞുപോയ ദലങ്ങളിലെ
മഞ്ഞുതുള്ളികള്‍
വീണ്ടും മഴയായ്
പതിയാതിരിക്കില്ല
കുടയെടുക്കാന്‍ മറന്ന
ഏതെങ്കിലുമൊരു കുഞ്ഞിന്റെ
കവിളില്‍ കുളിരായി
ഏതെങ്കിലുമൊരു ജൂണില്‍!
അത്തിക്കുര്‍ശി, ഈ മനോഹരമായ വരികള്‍ എനിക്ക് വളരെ ഇഷ്ടമായി. നന്ദി
നനവൂറുന്ന വരികള്‍,
പ്രണയം പെയ്തിറങ്ങുന്ന വാക്കുകള്‍
നല്കുന്ന വായനാസുഖം
കരളില്‍ തന്നെ കുളിരാവുന്നു.
ദേ.. വീണ്ടും പ്രണയം ...
നല്ല വരികള്‍ ...
"കുടയെടുക്കാന്‍ മറന്ന കുഞ്ഞിന്റെ കവിളില്‍.." വല്ലാതെ ഇഷ്ടപ്പെട്ടു ഈ ഭാവന.
ഡിസംബര്‍ മരിക്കുന്നില്ല. സ്വപ്നങ്ങളും.
കുഞ്ഞിക്കവിളില്‍ മഴയായ് പതിയുന്ന ആ മഞ്ഞു തുള്ളി ദൈവത്തിന്റെ ചുംബനമല്ലേ അത്തിക്കുറിശി.
മനോഹരം.
നല്ല വരികള്‍
അതെ ഡിസംബര്‍ മരിക്കുന്നില്ല.വീണ്ടും സ്വപ്നങ്ങളുടെ കുളിരുമായി ഡിസംബര്‍ വരും,ഹൃദയത്തിലെ സ്നേഹത്തിനെ കോളാമ്പിപ്പൂക്കളുമായി വരവേല്‍ക്കാന്‍.
എല്ലാ പോസ്റ്റുകളും വായിച്ചു.പ്രവാസത്തിന്റെ ഘനീഭവിച്ച ദുഃഖം ഓരോ കവിതയിലും ...ചില കവിതകള്‍, ചില വരികള്‍ വേദനിപ്പിച്ചു.
കുറുമാന്, സുല്‍, ഇട്ടിമാളു, ഹരിശ്രീ, സു, വേണു, വല്യമ്മായി:
നന്ദി! സന്ദര്‍ശങ്ങല്‍ക്കും, കമന്റുകള്‍ക്കും!
അതെ, അനംഗാരീ!! ഡിസംബര്‍ ഇന്യും വരും... ഡിസംബര്‍ മരിക്കുന്നില്ല! ( ഡിസംബറില്‍ പലരും മരിക്കുമെങ്കിലും. ഈ ഡിസംബരില്‍ എന്റെ രണ്ട് അടുത്ത ബന്ധുക്കള്‍, പിന്നെ ഒരദ്യാപകന്‍!
വിഷ്ണുപ്രസാദ്,
നന്ദി! ഇതിനെയൊന്നും കവിതയെന്നു വിളിക്കരുത്! വെറും ഒരു പോസ്റ്റ്!
പിന്നെ, പ്രവാസവും പ്രയാസങ്ങളും, എന്തിന്, ജീവിതം തന്നെ വേദനകള്‍ മാത്രമാവുമ്പ്ല് , വരികളിലെവിടെയെങ്കിലും വേദനകള്‍ യാദ്ര്ശ്ചികമല്ലാതെ കടന്നു വരുന്നതാണ്!
Post a Comment