Tuesday, January 09, 2007

ചിന്തകളിലെ ചിലന്തി...

വഴികള്‍
മുമ്പില്‍ മുന്നാണ്‌
മരണത്തിലേക്കൊന്ന്
സ്മശാനത്തിലേക്ക്‌ മറ്റൊന്ന്
മൂന്നാമതൊന്ന് ആകാശത്തിലേക്കും..

സ്വപ്നങ്ങളിലേക്ക്‌
വര്‍ണ്ണങ്ങളിലേക്ക്‌
വസന്തങ്ങളിലേക്ക്‌
വാതിലുകള്‍ മൂന്നുണ്ടായിരുന്നു!

കിളിവാതില്‍ മാത്രം
പക്ഷെ ഒന്നേ ഒന്ന്‌
ഇടുങ്ങിയത്‌, ഹ്ര്യദയത്തിലേക്കു
തുറന്നുവെച്ചത്‌

ഒന്നെത്തിയെങ്കിലും ആരാനും
നോക്കിയിരുന്നെങ്കില്‍
വാതില്‍പടികളും ചാടി
ഞാനെത്തുമായിരുന്നു..

പുറത്തെ വെറും വിശാലതയില്‍
എനിക്കൊന്നും കാണാനില്ല
മറിച്ച്‌
ഇരുളിന്റെ സ്വാതന്ത്ര്യത്തില്‍ നിന്നും
പ്രകാശത്തിന്റെ നഗ്നതയില്‍
എനിക്കെന്നെ കാണാന്‍
ഒരു കൂട്ട്‌!

ഇനിയിപ്പോള്‍
ആ മൂന്നു വഴികള്‍ മാത്രം

പക്ഷെ,
ഒന്നും വാതിലുകളില്‍
തുടങ്ങുന്നില്ല, സ്പര്‍ശിക്കുന്നും.
വഴികളിലേേക്കൊരു വഴി
മേല്‍ക്കൂര തകരുമ്പോല്‍
മാത്രം ?

6 comments:

അത്തിക്കുര്‍ശി said...

ഇനിയിപ്പോള്‍
ആ മൂന്നു വഴികള്‍ മാത്രം

പക്ഷെ,
ഒന്നും വാതിലുകളില്‍
തുടങ്ങുന്നില്ല, സ്പര്‍ശിക്കുന്നും.
വഴികളിലേേക്കൊരു വഴി
മേല്‍ക്കൂര തകരുമ്പോല്‍
മാത്രം ?

ചിന്തകളിലെ ചിലന്തി...

chithrakaran ചിത്രകാരന്‍ said...

അത്തികുര്‍ശി, നന്നായിരിക്കുന്നു... ചിന്തകളിലെ വഴി നിര്‍ണയിക്കുന്ന ചിലന്തിയുടെ സാന്നിദ്ധ്യം.

സു | Su said...

ആ വഴിയിലേക്കുള്ള വാതിലൊന്നും തുറക്കേണ്ട.

അത്തിക്കുര്‍ശി said...

ചിത്രകാരന്‍, സു,

സന്ദര്‍ശനത്തിനും കമന്റുകള്‍ക്കും നന്ദി!

Anonymous said...

നമസ്കാരം ഇതാ മലയാളം blogs ഒരാള്‍ കുടി.
കളിക്കൂട്ടുകാരാന്
Kalikootukaran

Anonymous said...

ippol aanu kavitha shradhichathu
our mail pratheekshikkunnu

gopalmanu@gmail.com