Tuesday, January 16, 2007

സമകാലികം

കയര്‍
തൊലിയിലുരഞ്ഞു
ഞരംബുകളില്‍
ഇറുകി..
കണ്ഠം കുരുങ്ങി..
അന്നന്നാളവും
സ്വാശനാളവും
ഇടുങ്ങി..
ഒരു നിമിഷാര്‍ദ്ധാത്തില്‍
എല്ലാം കഴിഞ്ഞു....

ആരാച്ചാര്‍
വെള്ളിക്കാശുമായി
ഉറങ്ങാന്‍ കിടന്നു..
അടുത്തൊരു ഊഴമിനിയെന്നാലോചിച്ചു..

നീതിപാലകന്‍
വിധി തീരുമാനിചുറപ്പിച്ച ശേഷം
അടുത്ത കേസു വിചാരണക്കെടുത്തു..

രാജാവ്‌
'അര്‍ഹിക്കുന്ന ശിക്ഷ,
നീതിക്കു വേണ്ടി നിലകൊള്ളും,
എല്ലാര്‍ക്കും ഒരു പാഠം' എന്നൊക്കെ
പ്രസ്താവനകള്‍ പ്രചരിപ്പിക്കാന്‍ വിട്ട്‌
അടുത്ത ഇരയെ
വെറൊരൊ രാജ്യത്ത്‌ തിരഞ്ഞു.

ദൈവം
വേദപുസ്തകളില്‍
ഒരൊന്നിലും കയറിയിരങ്ങി
ഇനിയെന്തെന്ന് പരതി?
ഒടുവില്‍ തീരുമാനമാവതെ
പ്രളയത്തിനു ശേഷം
എല്ലാരുമെത്തുമ്പോള്‍
നീതി നടപ്പാക്കാമെന്ന് വെച്ചു..

ഞാന്‍
എരിയുന്ന സിഗരറ്റും കട്ടന്‍ ചയയുമാസ്വദിച്ച്‌
വിസര്‍ജ്ജനത്തിനുവിളികാത്തുള്ള
ഇടവേളയില്‍
ബഹുവര്‍ണ്ണചിത്രം പത്രത്താളുകളില്‍
നോക്കി നെടുവീര്‍പ്പിട്ടു..
പിന്നെ, വൈകുന്നേരത്തെ വാര്‍ത്തകളിലെ
ദ്ര്ശ്യങ്ങള്‍ മനസ്സിനെ വീണ്ടും
മഥിച്ചപ്പോള്‍ ഒരു സ്ഫടികക്കുപ്പ്പ്പിയുമെടുത്ത്‌
മഞ്ഞുകട്ടകള്‍ പരതി..

(വേറെന്തു ചെയ്യാന്‍, ഇവിടെ
നാട്ടിലായിരുന്നെങ്കില്‍
പ്രതിഷേധത്തിന്റെയൊ
അനുശോചനത്തിന്റെയൊ
ഒരു പ്രകടനത്തിലെങ്കിലും
അണിചേരാമായിരുന്നു..!)

3 comments:

അത്തിക്കുര്‍ശി said...

''ദൈവം
വേദപുസ്തകളില്‍
ഒരൊന്നിലും കയറിയിരങ്ങി
ഇനിയെന്തെന്ന് പരതി?
ഒടുവില്‍ തീരുമാനമാവതെ
പ്രളയത്തിനു ശേഷം
എല്ലാരുമെത്തുമ്പോള്‍
നീതി നടപ്പാക്കാമെന്ന് വെച്ചു..''

സമകാലികം.. പുതിയ പോസ്റ്റ്‌

sandoz said...

നാട്ടിലായിരുന്നെങ്കില്‍
പങ്കെടുക്കാമായിരുന്നു
പ്രകടനത്തില്‍
എന്നിട്ട്‌,
അമേരിക്കന്‍ കുത്തക എന്ന്
വിളിച്ച്‌,എറിയാമായിരുന്നു
സിറ്റി ബാങ്കിനു നേരെ
ഒരു കല്ല്
വെയിലത്ത്‌ പ്രകടനം
നടത്തിയത്‌ കൊണ്ടായിരിക്കണം
എന്റെ തല വിയര്‍ത്തു.
ആ വിയര്‍പ്പിറങ്ങി എനിക്ക്‌
പനിച്ചു.മൂക്കടച്ചു.
ഞാന്‍ പോകട്ടെ കൂട്ടരെ
എനിക്ക്‌ ചികിസ്ത
ആവശ്യം
അതിനു നല്ലത്‌ ന്യുയോര്‍ക്കോ
അതോ ന്യൂ ജേര്‍സിയോ
വേണ്ട, കഴിഞ്ഞ പ്രാവശ്യം
പല്ലു പറിച്ച സ്ഥലത്തു
തന്നെ പോകാം
എവിടെയെന്നോ
കാലിഫോര്‍ണിയയില്‍

Anonymous said...

Visarjyathinu vili kaathu enna varikalil...visarjyamallatha pazha ardhangalum .....good poem....

brijviharam.blogspot.com
jeevitharekhakal.blogspot.com