കുറച്ച് നിറമില്ലാത്ത ചിത്രങ്ങളുണ്ടിവിടെ! :
http://www.flickr.com/photos/sinuminu/
ബൂലോകരില്‍ സഹായ മനസ്കരുണ്ടെങ്കില് മെയിലിടുകയൊ കമന്റിടുകയോ ആവാം..
____________________________________
വിശദീകരണം.
ഇത് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലെ സ്ഥാപനമാണ്. ഒരു അബ്കാരി Charitable Trust ആയി നടത്തുന്നതാണ്.
ഏകദേശം 54 കുട്ടികള്‍, പലതരത്തിലും, അവ്സ്ഥകളിലും ഉള്ള ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, തീരെ മോശം സാംബത്തികാവസ്ഥയില് നിന്നും ചുറ്റുപാടുകളില്‍ നിന്നും വരുന്നവരാണ് പലരും.
12-ഓളം കുട്ടികള്‍ ഹോസ്റ്റലില്‍ താമസിക്കുന്നു. 15കുട്ടികള്‍ സാംബത്തിക വിഷമതകല് മൂലം ഫീസ് കൊടുക്കാതെയാണ് !. ബാക്കിയുള്ളവരില്‍ തന്നെ സാംബത്തിക വിഷമതകള്‍ അനുഭവിക്കുന്നവര്‍ ധാരാളം ഉണ്ടെങ്കിലും സ്കൂളിന്റെ ഇപ്പോഴത്തെ അവസ്തയില് ഫീസ് വാങ്ങാതെ തരമില്ലാത്തതിനാല്‍ ഫീസ് തരാന്‍ നിര്‍ബന്ധിതരാവുന്നു. 7 സ്റ്റാഫ്ഫ് ഉണ്ടിപ്പ്പ്പോള്.
**************
മിനുമോളെ, സ്പെഷല്‍ സ്കൂളില്‍ വിടാന്‍ ഡോക്റ്റര്‍ ഉപദേശിച്ചപ്പോള്‍ നാട്ടില്‍ അറ്റുത്ത് ആകെയുള്ള ഒരു സ്ഥപനമായിട്ടു കൂടി മടിച്ചതാണ്. അതിന്റെ അവസ്ഥയും സൌകര്യവും ഓര്‍ത്തിട്ട്., പിന്നെ ഒരു വര്‍ഷത്തിനു ശേഷം നേരിട്ടു പോയി അന്വേഷിച്ചു, സൌകര്യങ്ങളെക്കുറിച്ചന്വേഷിച്ചു.. കുട്ടിയുമായി വരാമെന്നു പറഞ്ഞു പിന്നെ പോയില്ല..
മോള് അങ്ങനത്തെ സാഹചര്യത്തില്‍ ഇണങ്ങുമോ?, എല്ലാം ചെയ്തു കൊടുക്കേണ്ട അവളെ ടീച്ചര്മാര് വേണ്ടവണ്ണം നോക്കുമോ?. ആവര്‍ക്ക് അനേകം കുട്ടികളില്‍ ഒന്നാവില്ലെ ഇത്? പറഞ്ഞതനുസരിക്കതാവുമ്പോള് അവരവളെ തല്ലുമോ? ആ ആക്രമണവാസനയുള്ള ചെറുക്കന് മിനുമൊളെ ഉപദ്രവിക്കുമൊ? എന്റെ കാറിനടുത്തേക്കോടിവന്ന ചില്ലിനിടിച്ച ആ കുട്ടി അവളെ തല്ലില്ലേ? ക്ലാസ്സിലേക്ക് കയറാനുള്ള സ്റ്റെപ്പില്‍ അവള് വീഴില്ലേ? മതിലും ഗെയ്റ്റുമില്ലാത്ത സ്കൂളില്‍ നിന്നും അവര്‍ കാണാതെ അവള് റോഡില്‍ ഇറങ്ങുമൊ? ഒരായിരം സംശയവും ഭയവും!
പിന്നെയും ഒരു വര്‍ഷം. കുറച്ചു ദൂരത്തെവിടെയെങ്കിലും സൌകര്യമുള്ള സ്കൂളില്‍ വിടണമെന്നുണ്ട്. പക്ഷെ, ദിവസവും പോയി വരാന്‍ പാകത്തിന് അടുത്തൊന്നും ഇല്ല. ഒരു രാത്രിപോലും അവളടുത്തില്ലാതെ ഉറങ്ങാനുമാവില്ല! അവസാനം ഒരു പരീക്ഷണത്തിന് തല്ക്കാലം അവളെ ഒരു മാസത്തേക്ക് ഈ സ്കൂളില്‍ വിട്ടു നോക്കാം എന്നു തീരുമാനിച്ചു.. സ്കൂള്‍ വണ്ടി വീടിന്റടുത്തുകൂടി വരുന്നു മുണ്ട്. (മിനുമോള് ജനിക്കുന്നതിനും മുമ്പേ പലപ്പോഴും ഈ വണ്ടിയുൊ അകത്തെ കുട്ടികളെയും കണ്ട് സഹതാപത്തിന്റെ നെടുവീര്‍പ്പുകള്‍ ഉതിര്തിട്ടൂണ്ടായിരുന്നെങ്കിലും, അന്നൊരു വിദൂര യാഥാര്ത്യമായിപ്പൊലും ഇത് മന്സ്സില് വന്നിരുന്നില്ല.!)
കുറച്ചു ദിവസങ്ങള്‍കൊണ്ട് അവള് അവിടവുമായി ഇണങ്ങി. സ്കൂളില്‍ പോകാന്‍ പൂറപ്പെടാനും, ബാഗുമായി സിറ്റ് ഔട്ടില്‍ ഇരിക്കാനും ആ സ്കൂള്‍ ബസ്സില്‍ കയറാനും അവള്‍ക്ക് ഉത്സാഹമായി. ബസ്സില്‍ കയറുമ്പൊഴെക്കും മറ്റുള്ളവര്‍ 'റിസ്വാന, റിസ്വാന' എന്നു വിളിച്ച് എതിരേല്ക്കും, ബാഗ് വാങ്ങി കൈ പിടിച്ച് കൂടെയിരുത്തും. സ്കൂളിലും അതുപോലെ തന്നെ, അവള്‍ക്ക് കൂട്ടുകാരായി, റ്റീച്ചര്‍മാര്‍ക്കൊപ്പം അതുപൊലത്തെ ചേച്ചി മാര്‍ ചേട്ടന്മാര് അവളുടെ ഒരൊ കാര്യങ്ങല്ക്കും സഹായികളായി. പുറത്ത് നിന്ന് ലഭിക്കാത്ത പലതും അവള്‍ക്കവിടെ നിന്നും... അതിലെല്ലാം ഉപരിയായി അവള് പോയി വരുന്നത് വരെ അവളുടെ ഉമ്മാക്ക് മറ്റുകാര്യങ്ങളില്‍ ശ്രദ്ധിക്കമെന്നായി.
ഇപ്പൊഴും അവള് പോകുന്നു, അവിടുത്തെ രീതികളുമായി പൊരുത്തപ്പെട്ട്, അനുസരണയുമൊക്കെയായി... പിന്നെ നല്ല സ്നേഹമുല്ല ട്രെയിനര്‍മാരും!
*************
ആദ്യ വര്‍ഷത്തെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗില്‍, സ്ഥാപനത്തിന്റെ ദൈനംദിനചിലവുകളും സ്റ്റാഫിന്റെ ശംബളവും മറ്റും മുന്നോട്റ്റു കൊണ്ടു പ്പൊവ്വന് പറ്റാത്ത അവസ്ഥയിലാനെന്നും, പല പാവപ്പെട്ടവെരെയും ഫ്രീയായി പഠിപ്പികുന്നുവെന്നും മനസ്സിലായി. പോരാത്തതിന് മറ്റ് സൌകര്യക്കുറവുകളും. നടത്തിപ്പിന് കഴിയുന്ന സഹായം ചെയ്യാമെന്ന് വാക്കു നല്‍കുകയും, ഇവിടെ എന്റെ പരിചയങ്ങളില്‍ നിന്നും (10ദര്‍ഹം മുതല്‍) സഹായങ്ങള്‍ സംഘടിപ്പിച്ച്, മുന്‍ ഭാഗാത്തെ മതില്, ഗൈറ്റ്, ടോയിലറ്റുകല് എന്നിവക്കാവശ്യമായ തുകയെത്തിക്കുകയും ചെയ്തു.
കൂടാതെ, 4 കുട്ടികള്‍ക്ക് സുഹ്രുത്തുക്കളില്‍നിന്നും സ്പോണ്‍സര്‍ഷിപും സംഘടിപ്പിച്ചു കൊടുത്തു.
ഫീസ് ഇളവനുവദിച്ച കുട്ടികളുടെ നിജസ്ഥിതിയറിയാന്‍ ഗൃഹസന്ദര്‍ശനത്തിന് പോയ രക്ഷിതാക്കളുടെ സംഘത്തില്‍ എന്റെ ഭാര്യയും ഉണ്ടായിരുന്നു. ആവിടെത്തെ പല ദ്ര്ശ്യങ്ങളും ഭയാനകമ്മായിരുന്നുവത്രേ!
********************
ശാലിനിയുടെ സംശയങ്ങള്‍ക്ക് മറുപടിയായില്ലേ. ഇനി പടിപ്പുരയുടേതിന്:
ബൂലോകത്തെ സഹായമനസ്കരില്‍ ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില് സഹായങ്ങളെത്തിച്ച് സഹകരിക്കാം.. എത്ര ചെറിയതായാലും അല്ലെങ്കില്‍ വലയ രീതിയില്‍ ചിന്തിക്കുന്നവര്‍ക്കും കഴിവുള്ളവര്‍ക്കും സ്പോണ്ഷര്ഷിപുമാവാം..
താല്പര്യമുള്ളവര് മുന്നോട്ടു വരുന്നതിനനുസരിച്ച് നമുക്ക് ഒന്നിച്ചു തീരുമാനിക്കാം. അവര്‍ക്കു വെണ്ടി നമുക്ക് ബൂലോക കൂട്ടായ്മക്ക് എന്ത് സൌകര്യം ചെയ്ത് കൊടുകാമെന്ന്!
പ്രതികരണങ്ങള്‍ കമന്റായൊ മെയില്‍ ആയൊ അറിയിക്കുക. ഈ സംരഭത്തിന് മാനസികമായ പിന്തുണയെങ്കിലും നല്‍കുക!
17 comments:
കുറച്ച് നിറമില്ലാത്ത ചിത്രങ്ങളുണ്ടിവിടെ! :
http://www.flickr.com/photos/sinuminu/
ബൂലോകരില്‍ സഹായ മനസ്കരുണ്ടെങ്കില് മെയിലിടുകയൊ കമന്റിടുകയോ ആവാം..
ചിത്രങ്ങള്‍ മനസ്സിനെ നൊമ്പരപ്പെട്ത്തി.
ചിത്രങ്ങള്‍ കണ്ടു, മിനുമോളെകുറിച്ചു വായിച്ചതില്‍ പിന്നെ ഇതുപോലെയുള്ള എല്ലാകുട്ടികളെയും ഓര്‍ത്തു പ്രാര്‍ത്ഥിക്കാറുണ്ട്.
ഈ സ്ക്കൂള് ആരാണ് നടത്തുന്നത്? കുട്ടികള്‍ ഫീസ് കൊടുത്താണോ പഠിക്കുന്നത്? എല്ലാവരും ഹോസ്റ്റലില്‍ ആണോ?
ചിലയിടങ്ങളില്‍ നമ്മള് നിശ്ശബ്ദരായിപ്പോകുന്നു, ഉത്തരം മുട്ടിപ്പോകുന്നു.
പ്രാത്ഥനകള്‍.
ബൂലോകരില്‍ സഹായ മനസ്കരുണ്ടെങ്കില് മെയിലിടുകയൊ കമന്റിടുകയോ ആവാം..
(അത്തി എന്താണുദ്ദേശിക്കുന്നത്? എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പറ്റുമോ എന്ന് ശ്രമിക്കാനാണ്)
hi,
Link not opening up.
regards
atulya
കിനാവ്, ശാലിനി, പടിപ്പ്പ്പുര, അതുല്യ,
സന്ദര്‍ശനങ്ങള്‍ക്കും കമന്റുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി.
സന്ദേഹങ്ങള്‍ക്കും സംശയങ്ങല്‍ക്കും മറുപടീ ചേര്‍ത്ത് പോസ്റ്റ് വിപുലപ്പെടുത്താം.
അതുല്യേച്ചി..
ഒന്നു കൂടി ശ്രമിച്ചു നോക്കു..
അത്തിക്കുര്‍ശി ഫോട്ടോകള്‍ കണ്ടു.
പോസ്റ്റു് ഒന്നു കൂടി വിവരിച്ചാല്‍ നന്നു്.
പ്രാര്‍ഥനകള്‍.
പോസ്റ്റില്‍ വിശദീകരണം ഇട്ടിടുണ്ട്.:
ശാലിനിയുടെ സംശയങ്ങള്‍ക്ക് മറുപടിയായില്ലേ. ഇനി പടിപ്പുരയുടേതിന്:
ബൂലോകത്തെ സഹായമനസ്കരില്‍ ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില് സഹായങ്ങളെത്തിച്ച് സഹകരിക്കാം.. എത്ര ചെറിയതായാലും അല്ലെങ്കില്‍ വലയ രീതിയില്‍ ചിന്തിക്കുന്നവര്‍ക്കും കഴിവുള്ളവര്‍ക്കും സ്പോണ്ഷര്ഷിപുമാവാം..
താല്പര്യമുള്ളവര് മുന്നോട്ടു വരുന്നതിനനുസരിച്ച് നമുക്ക് ഒന്നിച്ചു തീരുമാനിക്കാം. അവര്‍ക്കു വെണ്ടി നമുക്ക് ബൂലോക കൂട്ടായ്മക്ക് എന്ത് സൌകര്യം ചെയ്ത് കൊടുകാമെന്ന്!
പ്രതികരണങ്ങള്‍ കമന്റായൊ മെയില്‍ ആയൊ അറിയിക്കുക. ഈ സംരഭത്തിന് മാനസികമായ പിന്തുണയെങ്കിലും നല്‍കുക!
വേണു, നന്ദി, പോസ്റ്റ് മൊഡിഫൈ ചെയ്തിട്ടൂണ്ട്.
വല്യമ്മായി,
നന്ദി! മറുമെയില്‍ അയച്ചിട്ടുണ്ട്!!
if any of you have further queries, please put a comment and note that I will respond to your comments on Monday. ( due to holidays here!) Thanks
അത്തീ,
വലിയ തോതിലൊന്നുമാവില്ലെങ്കിലും ചെറിയ സഹായങ്ങള്‍ ചെയ്തുകൊടുക്കാനാവും. ചില സുഹൃത്തുക്കളോടും കൂടി സംസാരിക്കട്ടെ.
വിലാസവും a/c നമ്പറും കൂടെ അറിയിക്കുക.
വല്ലാത്ത ഒരു നൊബരം ഉണര്‍ത്തുന്ന ചിത്രങ്ങള്‍.
അത്തിക്കുര്‍ശി, പടിപ്പുര എഴുതിയ പോലെ ചെറിയ സഹായം ചെയ്യാനും ചെയ്യിക്കാനും കഴിയുമെന്നു തോന്നുന്നു.വിലാസവും അക്കൌന്ടു് നമ്പറും അറിയിയ്ക്കുമല്ലോ.
സോന,
നന്ദി!
പടിപ്പുര, വേണു,
സഹായ സന്നദ്ധതയ്ക്ക് നന്ദി! മേല്‍വിലാസവും എക്കൌണ്ട് വിവരവും ഇ മെയിലായി അയക്കാം..
വേറെയും ബ്ലൊഗ്ഗെര്‍സ് മുന്നോട്ട് വരികയാണെങ്കില്‍ നമുക്ക് ഒരുമിച്ച് ബൂലോകം വക എന്തെങ്കിലും സൌകര്യം ചെയ്തുകൊടുക്കാമായിരുന്നു..
ഇവിടെ UAE - flickr.com ഇപ്പൊള്‍ ചെയ്തിരിക്കുന്നു. UAE bloggers ന് ചിത്രങ്ങള്‍ കാണന്‍ ഒക്കില്ല..
യാധാര്ഥ്യം എപ്പോഴും കൈപ്പുള്ളത് തന്നെയാണ്. menatlly disbled ആയവര്‍ക്കു വേണ്ടി പ്രവറ്ത്തിക്കുന്ന ഒട്ടേറെ സംഘടനകളും സ്ഥാപനങ്ങളും കേരളത്തിലുണ്ട്. അതില്‍ ചിലതെല്ലാം ഇങ്ങനെയുള്ള കുട്ടികളുടെ മാതാപിതാക്കളോ ബന്ധുക്കളോ നടത്തുന്നവയാണ്. അത്തരമൊരു സംഘടനയുടെ പ്രവര്ത്തക്നാണു ഞാന്‍. എന്റെ അനുഭവത്തില്‍, ഇങ്ങനെയുള്ള കുട്ടികളുടെ മതാപിതാക്കള്‍ ഒത്ത് ചേര്‍ന്ന് നടത്തുന്ന സ്ഥാപനങ്ങള്‍ ഈകുട്ടികള്ക്കു ( പ്രായമേറെ അയാലും ഇവര്‍ എന്നും കുട്ടികള്‍ തന്നെ)എന്നും താങ്ങായിരിക്കും.
മല്ലുക്കുട്ടന്,
ഈ സ്ഥാപനത്തിന്റെ അവസ്ഥയും അതായതുകൊണ്ടാണ് ഞാന്‍ മുന്‍കൈ എടുത്ത് എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നത്.
ശരിയാണ്.. അവര്‍ എന്നും കുട്ടീകളാണ്. അവരുടെ മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നത്രയും കാലം അവര്‍ക്ക് ഒരു പരിധിവരെ സംരക്ഷണവും ആശ്രയവുമാവും. അതിനു ശേഷം!???
അത്തിക്കുര്‍ശി,
ഇതുപോലുള്ള കുട്ടികള്‍ ഇനിയും ഈമണ്ണില് പിറന്നു വീഴും. ഒരു കൂട്ടായ്മ ഉണ്ടെങ്കില്‍, ഈ കുട്ടികളുടെ മതാപിതാക്ക്ക്കള്ക്കു, അവറ്ക്കൂമുന്പു മരിച്ചുപോയയരുടെ മക്കളെയും, തങ്ങളുടെ മക്കളോടൊപ്പം സംരക്ഷിച്ചുകൂടെ?
Post a Comment