Monday, January 22, 2007

ഫെയര്‍ ഫാര്‍മ മജീദ്‌ തട്ടിപ്പുകാരനോ?

ഇന്നത്തെ മാധ്യമത്തില്‍ ഇങ്ങനെ പഴയൊരു പു.ക.സ ഭാരവാഹിയായിരുന്ന വി.പി. വാസു ദേവന്‍ മാഷ്‌ ഇങ്ങനെ പറയുന്നു:

http://www.madhyamamonline.in/news_details.asp?id=51&nid=128911&page=

മുമ്പ്‌,എം എന്‍ വിജയന്‍ മാഷും മജീദിന്‌ അനുകൂലമായി പ്രസ്താവനയിറക്കിയെന്നു വായിച്ചു..

എന്താണ്‌ നിങ്ങളുടെ അഭിപ്രായം?

കമന്റുകല്‍ കുറിക്കുക..

11 comments:

അത്തിക്കുര്‍ശി said...

ഇന്നത്തെ മാധ്യമത്തില്‍ ഇങ്ങനെ പഴയൊരു പു.ക.സ ഭാരവാഹിയായിരുന്ന വി.പി. വാസു ദേവന്‍ മാഷ്‌ ഇങ്ങനെ പറയുന്നു:

http://www.madhyamamonline.in/news_details.asp?id=51&nid=128911&page=

മുമ്പ്‌,എം എന്‍ വിജയന്‍ മാഷും മജീദിന്‌ അനുകൂലമായി പ്രസ്താവനയിറക്കിയെന്നു വായിച്ചു..

എന്താണ്‌ നിങ്ങളുടെ അഭിപ്രായം?

കമന്റുകല്‍ കുറിക്കുക..

Mubarak Merchant said...

അത്തിക്കുര്‍ശി ക്വോട്ട് ചെയ്ത വാര്‍ത്തയില്‍ കണ്ടത് എത്രമാത്രം ശരിയെന്നു പറയാനാവില്ല.
മജീദ് ലോകപ്രശസ്തനായത് എയിഡ്സ് മാറുമെന്നവകാശപ്പെടുന്ന ‘ഇമ്മ്യൂണോക്യൂര്‍’ എന്ന മരുന്ന് കണ്ടുപിടിച്ചതിലൂടെയാണ്. വാര്‍ത്തയില്‍ പറഞ്ഞതുപോലെ കോടതി വിധിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും മജീദ് ഇപ്പൊഴും ഇതിന്റെ വില്‍പ്പന തുടരേണ്ടതാണ്. ഇത് ഫെയര്‍ ഫാര്‍മയുടെ വെബ് സൈറ്റിലെ പ്രോഡക്റ്റ് കാറ്റലോഗ് ആണ്. ഇതില്‍ പക്ഷെ അതുമാത്രം ഇല്ല!

അത്തിക്കുര്‍ശി said...

ഇക്കാസ്‌,

വെബ്‌ സൈറ്റ്‌ കാണീച്ചുതന്നതിന്‌ നന്ദി. ഇമ്മ്യൂണോക്യൂര്‍ എന്ന സര്‍വരോഗസംഹാരീണി ( ഐഡ്‌സ്‌, അല്‌ഷിമേഴ്സ്‌, ബുദ്ധിമാന്ദ്യം..) ഇപ്പ്പോള്‍ ലഭ്യമില്ലേ?

വെബ്‌ സൈറ്റ്‌ ഇപ്പോഴും പറയുന്നു ഇമ്മ്യൂണോക്യൂര്‍ ബുദ്ധിമാന്ദ്യം മാറ്റുമെന്ന്!

വല്ലതും സുഖപ്പെട്ടവര്‍, ബ്ബ്ലോഗില്‍ അനുഭവസ്തര്‍ വല്ലവരും?

നന്ദു said...

അത്തീ,
മാദ്ധ്യമം വായിച്ചു. ഫെയര്‍ ഫാര്‍മ ഉടമ മജീദിനു പല മരുന്നുകള്‍ ഉണ്ടെങ്കിലും ഇക്കാസ് ചൂണ്ടിക്കാട്ടിയപോലെ എയിഡ്സിനുള്ള മരുന്നു കണ്ടുപിടിച്ചു എന്ന വാര്‍ത്തയോടെയാണ് മാധ്യമങ്ങളില്‍ നിറഞ്ഞതും ലോകര്‍ അറിഞ്ഞതും. ആ മരുന്നു പലരിലും പ്രയോഗിച്ചെന്നും ഫലപ്രാപ്തിയുണ്ടായെന്നും ശ്രീ മജീദ് വളരെക്കാലം മുന്‍പ് മീഡിയകളില്‍ പറഞ്ഞിരുന്നു. ഈ മരുന്നിന്റെ സത്യസന്ധത ശാ‍സ്ത്രീയമായി തെളിയിക്കപ്പെടാത്തിടത്തോളം കാലം ശ്രീ മജീദ് പ്രതിക്കൂട്ടില്‍ തന്നെയാണ്.
തമിഴ് നാട്ടില്‍ രാമര്‍പിള്ള പച്ചില പെട്രോള്‍ കണ്ടുപിടിച്ചെന്നവകാശപ്പെടുന്നപോലെ.(രാമര്‍പിള്ള ഈയിടെ വീണ്ടും മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പച്ചില പെട്രോളിനു അംഗീകാരം കൊടുത്തില്ലെങ്കില്‍ ആത്മാഹൂതി ചെയ്യുമെന്നു പറഞ്ഞ്). ഒരാളിനെ പ്രശസ്തുനും അപ്രശസ്തനുമാക്കാന്‍ മാദ്ധ്യമങ്ങള്‍ വിചാരിച്ചാല്‍ നടക്കും. നല്ലൊരു ഉദാഹരണം. തിരുവനന്താപുരത്തെ ശ്രീ ഗോപാലകൃഷ്ണന്‍ നായര്‍. കഷണ്ടിയ്ക്കുള്ള എണ്ണ (ആനൂ‍പ്) കണ്ടുപിടിച്ചു എന്ന വാര്‍ത്ത ആദ്യം നല്‍കിയതു മനോരമ യാണ് . അതുകഴിഞ്ഞു എല്ലാ പത്രങ്ങളും ആവും വിധം പൊലിപ്പും തൊങ്ങലും വച്ച് പ്രചരിപ്പിച്ചു. ഒരു കുപ്പി എണ്ണയ്ക്ക് വേണ്ടി വി. ഐ. പി. കളുടെ കത്തുമായി ജനം നെട്ടോട്ടമോടി (പിന്നീടതു അദ്ദേഹം ഗോദ്രെജിനു വിറ്റു). മുടികൊഴിച്ചിലിനു ഫലപ്രദം എന്നു മാത്രമെ അദ്ദേഹം പറഞ്ഞിരുന്നുള്ളു. പത്രങ്ങളാ‍ണ് “വളച്ചൊടിച്ചതു” (അതു കാരണം ഒരു കുടുംബം അന്നു ആത്മഹത്യയില്‍ നിന്നും രക്ഷപ്പെട്ടു!). അതുപോലെ “ഫെയര്‍ഫാര്‍മ” യെയും പൊക്കിയതും തട്ടിപ്പാണെന്നു പറഞ്ഞു അദ്ദേഹത്തിന്റെ വീടിന്റെ വരെ ചിത്രം കൊടുത്തും താഴെയിട്ടതും പത്രങ്ങള്‍ തന്നെയായിരുന്നു. ഈയിടെ കോടതി ഇതെക്കുറിച്ച് ഒരു പരാമര്‍ശം നടത്തിയതായി വാര്‍ത്തകള്‍ക്കിടയില്‍ കേട്ടു. ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.

അത്തിക്കുര്‍ശി said...

അതെ, നന്ദു, മാധ്യമങ്ങള്‍ ആണ്‌ മജീദിനെ പൊലെയുള്ളവരെ വളര്‍ത്തുന്നതും തളര്‍ത്തുന്നതും.. പക്ഷെ, ഒരു പരിഹാരവും ചികില്‍സയും ഇല്ലാത്ത അല്ഷിമേഴ്സ്‌, ഐഡ്‌സ്‌, ബുദ്ധിമാന്ദ്യം എന്നീവയ്ക്ക്‌ ഒരവസാന ആശ്വാസം എന്ന നിലയില്‍ എത്ര നിരാലംബരാണ്‌ ഈ വലയില്‍ വീഴുക! പരസ്യവും അതിനും പുറമെ പ്രശസ്തരായവരുടെ പ്രചരണവും കൂടിയാവുമ്പോല്‍... ഇനിയും കോടികളുടെ 'വൈറസ്‌' മണിമാളികകള്‍ ഉയരും..
പക്ഷെ, ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത മരുന്നുകള്‍ നല്‍കി ചികില്‍സിക്കുന്നതിന്‌ അധികാരികളുടെ മൌനാനുവാദവും ഉണ്ടോ?

Anonymous said...

സഹോദരന്‍മാരെ, മജീദിന്റെ തട്ടിപ്പിനേക്കുറിച്ച് മംഗളം ദിനപത്രം ശരിക്കും വിവരിച്ചിട്ടുണ്ട് കഴിഞ്ഞ ദിവസങ്ങളില്‍.
വായിച്ചു നോക്കുക.

വ്യാപാരി വ്യവസായി പ്രസിഡന്റ് നസിറുദ്ദീന്റെ ഉറ്റ ബന്ധുവായ മജീദ് പണത്തിന്റേയും രാഷ്ട്രീയത്തിന്റെയും സ്വാധീനമുപയോഗിച്ചു നടത്തുന്ന ഈ തട്ടിപ്പ് തുടരാന്‍ ഇനിയും അനുവദിച്ചു കൂടാ.

Roby said...

രക്താര്‍ബുദം എന്നാല്‍ ശ്വേത രക്താണുക്കള്‍ (WBC)ക്രമാതീതമായി വര്‍ധിക്കുന്നതല്ലേ..? പക്ഷെ മേല്‍പറഞ്ഞ കത്തിലെ വിവരണം ഇതിന്‌ വിപരീതമാണ്‌. വിവരമില്ലാത്തവന്‍ ആണ്‌ ഇതെഴുതിയത്‌ എന്നു ചുരുക്കം. ഇത്‌ മജീദിന്റെ സില്‍ബന്ധികളില്‍ ഒരാളാകാന്‍ വഴിയില്ലേ..?

ഹൈക്കോടതി നിര്‍ദ്ദേശം സര്‍ക്കാര്‍ പാലിക്കാതിരുന്നത്‌ വിചിത്രം എന്നേ പറയാവൂ. തുടര്‍ന്ന്‌ തന്റെ മരുന്നുകള്‍ വില്‍ക്കാന്‍ കോടതി മജീദിനെ അനുവദിച്ചത്‌ അതിലും വിചിത്രം. ഇതൊക്കെ ഇന്നും നടക്കുന്നുണ്ടല്ലോ...

സാധാരണ എത്ര മാത്രം പഠനങ്ങള്‍ക്ക്‌ ശേഷമാണ്‌ ഒരു മരുന്ന്‌ മാര്‍ക്കറ്റിലിറങ്ങുക..4-5 clinical trials തന്നെയുണ്ട്‌. ഇതൊന്നുമില്ലാതെ ഇവിടൊരാള്‍ 'അത്ഭുതം' കാണിക്കുന്നു.
ഇവിടെ drug control board ഒന്നും ഇത്‌ കണ്ടില്ലെന്ന്‌ നടിക്കുന്നത്‌ വിചിത്രം തന്നെ. മജീദിന്റെ മരുന്നുകള്‍ അവര്‍ പരിശോധിക്കട്ടെ. clinical trials നടത്തട്ടെ...അല്ലാതെ തോന്നിയവര്‍ക്ക്‌ മരുന്നുകള്‍ വില്‍ക്കാന്‍ അനുവാദം നല്‍കുന്നത്‌ ചിതമാണെന്നു തോന്നുന്നില്ല.

അനംഗാരി said...

അത്തീ,
ഇതിനു വിശദമായതും വ്യക്തമായതുമായ ഒരു മറുപടി തരാന്‍ കഴിയുന്ന ഡ്രഗ്സ് കണ്ട്രോളില്‍ ജോലിചെയ്യുന്ന എന്റെ സുഹൃത്ത് ഉണ്ട്.കൃത്യമായ വിവരം കിട്ടിയാല്‍ ഞാല്‍ ഇ-തപാല്‍ അയക്കാം.മജീദിനെ അടുത്തറിയാവുന്ന ടിയാന്റെ കൂടെ എല്ലാം നോക്കി നടത്തിയിരുന്ന (പണ്ട് തുണിക്കച്ചവടം ആയിരുന്നു ടിയാന് ജോലി)ഒരാള്‍ എന്റെ സുഹൃത്താണ്.കിട്ടിയാല്‍ ഞാന്‍ അറിയിക്കാം.എനിക്ക് കൂടുതല്‍ ആയി എന്തെങ്കിലും പറയാന്‍ അറിയില്ല.(ആരോപണം ഉന്നയിക്കാന്‍ ഞാന്‍ തയ്യാറല്ല).

അത്തിക്കുര്‍ശി said...

കിരാതന്‍,

ഇത്‌ തട്ടിപ്പു തന്നെയാണെന്നാണ്‍ എന്റെയും പക്ഷം.

റോബി: മംഗളത്തിലെഴുതിയ ആള്‍ മജീദിന്റെ സില്‍ബന്ദിയൊന്നുമല്ല. ആളെ എനിക്കറിയാം. പു.ക.സ യില്‍നിന്നും വിജയന്‍ മാഷോടൊപ്പൊം പുറത്തായ ഒരു ബു.ജി യാണ്‌.

എതൊ ഒരുപരിചയത്തിലെ ഒരു കേസ്‌ എടുത്ത്‌ പിന്നെ ചിക്കന്‍ ഗുനിയ കാലത്തെ ഉദാഹരണങ്ങളുമായി ന്യായീകരിക്കുന്നതിലെ ന്യായം മനസ്സിലാവുന്നില്ല. ഒന്നിലും മജീദിന്റെ മരുന്നാണ്‌ രോഗശാന്തിക്ക്‌ കാരണം എന്ന് തെളിയിക്കാന്‍ സാധ്യമല്ല.

എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിന്‍ ലൂക്കേമിയ പിടിപെട്ടു. രക്ഷപ്പെടില്ലെന്ന് ഡൊക്റ്റര്‍മാര്‍, വെല്ലൂര്‍ മെഡിക്കല്‍ കോളേജ്ല് ആയിരുന്നു.. കീമൊതെരാപ്പിയും മറ്റുമായി മുടിയെല്ലാം കൊഴിഞ്ഞ്‌ ഒരസ്ഥികൂടം! അവസാന ശ്രമമേന്നനിലക്ക്‌ അവര്‍ പ്രയോഗിക്കാത്ത ചികില്‍സയില്ലായിരുന്നു.. അതില്‍ ഒന്നായിരുന്നു ആദിവാസി വൈദ്യം.. റംസാന്‍ നാളുകളില്‍ അവന്റെ ഉപ്പ രാവിലെ ചെത്തുന്ന തെങ്ങിന്‍ കള്ള്‌ അന്വേഷിച്ച്‌ പ്പൊകും, ഉമ്മ അവന്‌ ഒഴിച്ചുകൊടൂക്കും, മരുന്നാണ്‌! അതിന്റെ കുടെ വെല്ലൂര്‍ ചികില്‍സയും! അവന്റെ കൂടെ ആശുപത്രിയിലുണ്ടായിരുന്ന മിക്കവാരും പേര്‍ ഒന്നൊന്നായി യാത്രയായി. ഒടുവില്‍ അവന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. കല്യാണം കഴിച്ചു കുട്ടികളുമായി ഇപ്പോള്‍ സൌദിയില്‍! ആദിവാസി വൈദ്യമണ്‌ രക്ഷപ്പെടുത്തിയതെന്ന് പക്ഷെ ഉറപ്പിച്ചു പറയാനാവില്ല.!

അനംഗാരി,
സുഹൃത്തിന്റെ വിവരം വല്ലതും കിട്ടിയാല്‍ അറിയിക്കുക.

ഇക്കാസ്‌ തന്നെ വെബ്‌ വഴി ഞാന്‍ ഒരു ഓണ്‍ ലൈണ്‍ കണ്‍സള്‍ട്ടിംഗിന്‌ ശ്രമിച്ചു. മറുപടി താഴെ:
Dear Mr.Salam,

We give medicine for mental retardation.It would be bettter if you can talk to us over phone to know more details.

Regards

Najla Majeed



ഇനി, ഞാന്‍ അഞ്ചാറുകൊല്ലം മുമ്പ്‌ മജീദിന്നെ കണ്ട കഥയുണ്ട്‌. ശമയക്കുറവയതിനാല്‍ നാളെ പോസ്റ്റ്ചെയ്യാം

ഗ്രീഷ്മയുടെ ലോകം said...

mental disabilioty (mental retarded എന്ന വാക്ക് ഒരു ദുരുദ്ദേശ പരമായ വാക്കാണ്; mentaly disabled, അല്ലെങ്കില്‍ differently abled എന്നതാണ്‍ കൂടുതല്‍ ശരി) ഇല്ലതാക്കാന്‍ ഇതുവരെ ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല. മാത്രവുമല്ല, ഫെയര്‍ഫാര്‍മ കുറച്ചുനാള്‍ മുന്‍പു പുറത്തിറക്കിയ ഒരു പരസ്യത്തില്‍ വായിച്ച ഓര്‍മവച്ചുനോക്കുകയാണെങ്കില്‍ ഇത് ഒരു വലിയ തട്ടിപ്പു തന്നെ ആണ്. ഐയിഡ്സിനും, mental disabilityക്കും ഒരെ മരുന്നു തന്നെ ആണ് അവര്‍ നല്‍കുന്നത്.
ഏറ്റവും വേദനാജനകമായ മറ്റൊരു കാര്യം, ഈ തട്ടിപ്പിനെ എതിര്‍ക്കുന്നവര്‍ പോലും mental disability ഉള്ള തങ്ങളുടെ ഉറ്റവര്‍ക്കും, പരീഷിക്കാനായി ഈ മരുന്ന് വാങ്ങിച്ചിട്ടുണ്ട് എന്നതും, ഫെയര്‍ ഫാര്‍മ അക്കാര്യം തങ്ങളുടെ കച്ചവടതന്ത്രമായി ഉപയോഗപ്പെടുത്തുകയും ചെയ്തു എന്നതുമാണ്.
ഒരു സിനിമയില്‍ സലിംകുമാര്‍ അടുത്ത് വീട്ടില്‍ സൌജന്യ ബിര്യാണി ഉണ്ടെന്ന് കളവു പറഞ്ഞു കുട്ടികളെ പ്രലോഭിപ്പിക്കുന്ന ഒരു രംഗം ഉണ്ട്. കുട്ടികളെല്ലാം അവീടേക്കു ഓടുംപോള്‍, സലിം കുമാറും, പിറകെ ഓടിക്കൊണ്ട് ആത്മഗതം ചെയ്യുന്നു “ ഇനിയിപ്പോ അവിടെ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?” എന്ന്.
സലിംകുമാറിന്റ് ആ അവസ്ഥ, അല്ലെങ്കില്‍ പ്രതീക്ഷ ഫെയര്‍ഫാര്‍മ കള്‍ മുതലെടുക്കുക തന്നെ ചെയ്യും.

അത്തിക്കുര്‍ശി said...

അതെ മണീ, ശരിയാണ്‌. ഞാനടക്കം പോയിട്ടുണ്ട്‌ മജീദിനടുത്ത്‌!

ഉടനെ വിശദമാക്കാം..