ബൂലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്..
ചിത്രകാരനെ പിന്മൊഴിയില്നിന്നു നിരോധിച്ചതും അതിനെത്തുടര്‍ന്നുള്ള സംവാദങ്ങളും ചൂടുപിടിച്ചു മുന്നേറുകയാണല്ലൊ..
ബ്ലൊഗും സമൂഹത്തിന്റെ ഒരു പരിഛേദം എന്നനിലക്ക് പല തരത്തിലുള്ള വ്യ്ക്തിത്വങ്ങളുടെയും അഭിപ്രായങ്ങളുടെയും സംഗമസ്ഥലമായിക്കാണണം. പിന്നെ, വിലക്കപ്പെട്ടവരുടെ പല പോസ്റ്റുകളും കമന്റുകളും വായിക്കുമ്പോള്‍ ഇതൊന്നും ഇങ്ങനെ ഒരു പൊതുവേദിയില്‍ വരേണ്ടവയല്ല എന്നു തൊന്നിയിട്ടുണ്ട്! പക്ഷെ, അപ്പൊഴൊക്കെ മുകളില്‍ പറഞ്ഞ കാര്യം ഓര്‍ത്ത് ആശ്വസിക്കും.
പിന്നെ, പിന്മൊഴികള്ക്ക് പിറകിലുള്ളവരുടെ പ്രയത്നങ്ങളും സൌമനസ്യവും ശ്ലാഘനീയം തന്നെ. അവര്‍ക്ക് നിബന്ധനകള്‍ വെക്കാനും ബാന്‍ ചെയ്യാനും അധികാരവും അവകാശവും ഉണ്ട് താനും. പക്ഷെ, ബാന്‍ ചെയ്യുന്നതൊടൊപ്പം ഒരു വരി എഴുതിനേരില്‍ അറിയിക്കുന്നത് നന്നാവും എന്ന അഭിപ്രായമാണുള്ളത്.
ബദല്‍ ഗ്രൂപ്പ് സംരംഭം ഈ അവസ്തയില് അത്ര നല്ലതാണൊ എന്നറിയില്ല!. പിന്നെ, പിന്മൊഴികള് പലപ്പോഴും ചാറ്റ് റൂമുകളായി മാറുന്നതായി തോന്നുന്നു. ഉദ്ദേശിച്ച ലക്ഷ്യം അതായിരുന്നുവെന്ന് തോന്നുന്നില്ല. അതാത് ദിവസ്ങ്ങളിലെ ' അടി' കാണാനാവും എന്നതാണ് പിന്മൊഴികളില് എത്തിയാലുള്ള ഇപ്പോഴത്തെ അവസ്ഥ. ചില പൂരം ചൊറിയലുകലും, പുകഴ്ത്തലുകളും. പിന്നെ, ഗൌരവതരമായ പല പോസ്റ്റുകള്‍ക്കും താഴെ വെടികളും , പുലിപ്രയോഗങ്ങളും ഓഫ് ടോപിക്കുകളും മാത്രം, നൂരടിയും നിറഞ്ഞു കാണുമ്പോള്‍ ചിലപ്പോള്‍ പന്തികേടു തോന്നാറുണ്ട്. പിന്നെ, കമന്റുകളുടെ 'ബാര്‍ട്ടര്‍ സിസ്റ്റം'! പിന്നെ, പൊസ്റ്റുകളുടെ താഴെ ഓ. ടൊ ഇട്ട് സമര്‍ഥമായി കമന്റുകളുടെ എണ്ണം കുട്ടാനുള്ള ചില ശ്രമങ്ങളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ഈയിടെ വളരെ അഭിമാനത്തോടെ ഞാന്‍ ബ്ലൊഗ്ഗിനെക്കുറിച്ച് മലയാളിയായ എന്റെ ഒരു പഴയ ഒരു ബോസ്സിനോട് സംസാരിച്ചു. കൊടകരപുരാണം പുസ്തകമാവുന്നതിനെക്കുറിച്ചും ഒക്കെ. അപ്പോള്‍ കക്ഷി പുരാണം പി ഡീ എഫില്‍ വായിച്ചിട്ടുണ്ടെന്നും നല്ല അഭിപ്രായവും പ്രകടിപ്പിച്ചു. ഞാന്‍ പിന്നെ തനിമലയളവും പിന്മൊഴികളും പരിചയപ്പെടുത്തി. രണ്ടു ദിവസത്തിനു ശേഷം വിളിച്ചു പറഞ്ഞു പല പൊസ്റ്റുകളും നല്ല നിലവാരവും വിഷയങ്ങളും ആണെങ്കിലും കമന്റുകള്‍കൊണ്ട് ഒന്നിനെയും വിലയിരുത്തിക്കൂടായെന്നും, പിന്മൊഴികലുടെ ചുവടുപിടിച്ച് പോസ്റ്റുകളിലെത്തി കമന്റിടുന്നത് കൊണ്ട് പല കൃതികളും അര്‍ഹിക്കുന്ന തരത്തില്‍ വായിക്കപ്പെടുന്നുണ്ടോ എന്ന സംശയവും. ആലോചിച്ചപ്പോള്‍ ശരിയാണെന്നും തോന്നി.
ഇനി എന്തിനാണ് ഈ പിന്മൊഴികളില് നിന്ന് നിരോധിച്ചതിന് നിലവിളി? തനിമലയാളത്തില്‍ വരുന്നിടത്തോളം വായിക്കേണ്ടവര് വായിച്ചു കൊള്ളും. പിന്നെ, പൊസ്റ്റുകള്‍ വായിക്കാന്‍ താല്പര്യമുള്ളവരോട് മെയിലിടാന്‍ ഒരഭ്യര്‍ഥനയും ബ്ലൊഗ്ഗിലിടുക. പുതിയ പൊസ്റ്റിടുമ്പോല്‍ അവര്‍ക്കൊക്കെ ഒരു നോടിഫിക്കേഷന്‍ മെയിലും ഇടുക.
ഇതൊക്കെ പറയാന്‍ താനാരാണെന്നാവും ?... ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം!
8 comments:
ബൂലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്..
ചിത്രകാരനെ പിന്മൊഴിയില്നിന്നു നിരോധിച്ചതും അതിനെത്തുടര്‍ന്നുള്ള സംവാദങ്ങളും ചൂടുപിടിച്ചു മുന്നേറുകയാണല്ലൊ..
------------------------
ഇനി എന്തിനാണ് ഈ പിന്മൊഴികളില് നിന്ന് നിരോധിച്ചതിന് നിലവിളി? തനിമലയാളത്തില്‍ വരുന്നിടത്തോളം വായിക്കേണ്ടവര് വായിച്ചു കൊള്ളും. പിന്നെ, പൊസ്റ്റുകള്‍ വായിക്കാന്‍ താല്പര്യമുള്ളവരോട് മെയിലിടാന്‍ ഒരഭ്യര്‍ഥനയും ബ്ലൊഗ്ഗിലിടുക. പുതിയ പൊസ്റ്റിടുമ്പോല്‍ അവര്‍ക്കൊക്കെ ഒരു നോടിഫിക്കേഷന്‍ മെയിലും ഇടുക.
ഇതൊക്കെ പറയാന്‍ താനാരാണെന്നാവും ?... ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം!
അത്തികുര്‍ശ്ശി,
പോസ്റ്റ് വായിച്ചു. ഈ സന്ദര്‍ഭത്തില്‍ ഈ വിഷയത്തില്‍ ചിത്രകാരന് കമന്റാന്‍ യോഗ്യതയില്ലാത്തതിനാല്‍ ഹാജര്‍ വച്ചു പിന്‍വാങ്ങട്ടെ !
ചിത്രകാരന്..
എന്തായാലും കമന്റൂ... പിന്മൊഴിയില് വരില്ല എന്നല്ലേയുള്ളൂ. പൊസ്റ്റില്‍ കാണാമല്ലോ! അല്ലെങ്കില്‍ ആള്ട്മൊഴിയിലേക്ക് തിരിച്ചുവിടാമെന്നേ!
ഞാന്‍ യോജിക്കുന്നു താങ്കളുടെ വാദത്തോട്
നന്ദി വിചാരം
യോജിക്കുന്ന ഒരാളെയെന്ങ്കിലും കിട്ടിയല്ലൊ!
പിന്നെ, ഒരു കാര്യം പറയാന്‍ വിട്ടു. ഒരിക്കലും ബ്ലോഗില്‍ നിന്ന് നമ്മള് കണ്ടെടുത്ത വ്യക്തിയായിരിക്കില്ല / ഇമൈജ് ആയിരിക്കില്ല നേരില്‍ പരിചയപ്പേറ്റുമ്പോള്. ഊതിവീര്‍പ്പിച്ച ബലൂണുകളും വിരളമല്ലെന്നനുഭവം!
അത്തിക്കുര്‍ശി
ചിത്രകാരനെ പിന്മൊഴിയില്നിന്നു നിഷ്കാസിതനാക്കിയതിനെക്കുറിച്ച് അത്തിക്കുര്‍ശി എഴുതിയിരിക്കുന്ന കാര്യങ്ങള്‍ നിഷ്പക്ഷവും കാര്യമാത്രപ്രസക്തവുമാണു എന്നാണു എന്റെ അഭിപ്രായം. ഞാനതിനോടു യോജിക്കുന്നു.
വ്യക്തികളുടെ അഭിപ്രായങ്ങളേയും കാഴ്ച്ചപ്പാടുകളേയും അവ നല്ലതായാലും ചീത്തയായാലും തനതായ രീതിയില്‍ കാണാനുള്ള ആര്‍ജ്ജവം വായനക്കാരനുണ്ടാകണം.
ഒപ്പം ബ്ലോഗ് എന്നു പറയുന്നത് ഒരു പൊതുവേദിയാണെന്നുള്ള ബോധം ലേഖകര്ക്കുമുണ്ടാകണം.
എന്തായാലും ബാന്‍ ചെയ്യുന്നതിനോടു ഞാന്‍ യോജിക്കുന്നില്ല. പിന്മൊഴിയുടേയും അതുപോലുള്ള സങ്കേതങ്ങളുടേയും സ്രഷ്ടാക്കളോട് ബഹുമാനം നിലനിര്ത്തിക്കൊണ്ടുതന്നെയാണു ഞാനിതു പറയുന്നത്.
കമന്റുകള്ക്കുള്ളിലെ കമന്റുകളും,
ഓ.ടൊ യ്ക്കടിയിലേ അടികളും.നിരീക്ഷണവും തിരഞ്ഞെടുത്ത വിഷയവും അവസരോചിതം. നല്ല ലേഖനം.
സോന, ആവനാഴി, വേണു:
സന്ദര്ശനങ്ങ്ല്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.
Post a Comment