Monday, March 12, 2007

കൊടകര ഷാര്‍ജയില്‍ പ്രകാശിക്കുന്നു!

ചരിത്ര മുഹൂര്‍ത്തത്തിന്‌ ഞാനും സാക്ഷി... പിന്നെ,






പടങ്ങള്‍ക്ക്‌ ക്ലാരിറ്റി പ്രശ്നമുണ്ടെങ്കില്‍ നിങ്ങളുടെ മോണിറ്ററിന്റെ മാത്രം കുഴപ്പമാണ്‌! ഞാന്‍ ഫയങ്കര പടം പിടുത്തക്കാരനായതുകൊണ്ട്‌ പറയുന്നതൊന്നും അല്ല...

18 comments:

അത്തിക്കുര്‍ശി said...

പടങ്ങള്‍ക്ക്‌ ക്ലാരിറ്റി പ്രശ്നമുണ്ടെങ്കില്‍ നിങ്ങളുടെ മോണിറ്ററിന്റെ മാത്രം കുഴപ്പമാണ്‌! ഞാന്‍ ഫയങ്കര പടം പിടുത്തക്കാരനായതുകൊണ്ട്‌ പറയുന്നതൊന്നും അല്ല...

Rajeeve Chelanat said...

അത്തിക്കുര്‍ശി,

ഈ പറഞ്ഞ ചരിത്രമുഹൂര്‍ത്തത്തിന്‌ ഈയുള്ളവനും സാക്ഷിയാവേണ്ടിവന്നു (വരാനുള്ളത്‌....)

ബ്ലോഗിന്റെ പ്രസക്തിയെക്കുറിച്ച്‌ ഒരു കമന്റ്‌ വിഷ്ണുപ്രസാദിന്റെ കുറിപ്പിനു (ഗൗരവരചനകളെക്കുറിച്ചുള്ളത്‌) ഞാന്‍ അയച്ചിട്ടുണ്ട്‌. കഴിയുമെങ്കില്‍ വായിക്കുക.

ബ്ലോഗിനെ വളരെ ലാഘവത്തോടെ സമീപിക്കുന്ന ഒരു രീതിയാണ്‌ ആ ചടങ്ങിന്റെ സംഘാടനത്തിലായാലും, പ്രകാശിപ്പിക്കപ്പെട്ട പുരാണത്തിന്റെ സാഹിത്യമേന്മയിലായാലും ഒക്കെ തെളിഞ്ഞു കാണാന്‍ സാധിച്ചത്‌. കുരീപ്പുഴ ഭയങ്കരമായ ധര്‍മ്മസങ്കടത്തിലും പെട്ടിരുന്നിരിക്കണം. നിശ്ചയം.

എഴുത്തിന്റെ ശക്തി ബോധ്യപ്പെടുത്തുന്ന നല്ല രചനകള്‍ എന്നാണാവോ കസവു മുണ്ടും, നേര്യതുമില്ലാതെ, നമ്മുടെ പ്രവാസ സാഹിത്യത്തില്‍ പ്രവേശിക്കുകയും സ്വയം പ്രകാശിക്കുകയും ചെയ്യുക?


രാജീവ്‌ ചേലനാട്ട്‌

Anonymous said...

രാജീവ്, ദയവു ചെയ്ത് താങ്കള്‍ മുകളില്‍ പറഞ്ഞ കമന്റിലേക്കൊരു ലിങ്ക് നല്‍കാമോ...?

സുല്‍ |Sul said...

പാവം രാജീവ്.

Rajeeve Chelanat
“ഈ പറഞ്ഞ ചരിത്രമുഹൂര്‍ത്തത്തിന്‌ ഈയുള്ളവനും സാക്ഷിയാവേണ്ടിവന്നു (വരാനുള്ളത്‌....)

ബ്ലോഗിന്റെ പ്രസക്തിയെക്കുറിച്ച്‌ ഒരു കമന്റ്‌ വിഷ്ണുപ്രസാദിന്റെ കുറിപ്പിനു (ഗൗരവരചനകളെക്കുറിച്ചുള്ളത്‌) ഞാന്‍ അയച്ചിട്ടുണ്ട്‌. കഴിയുമെങ്കില്‍ വായിക്കുക.“

ഈ വക പരിപാടികളെല്ലാം അങ്ങ് ചുമ്മാ ഏറ്റെടുത്ത് നടത്തരുതോ? എന്നിട്ടൊരു പൊത്തകോം എറക്കി അതൊന്നു പ്രകാശിപ്പിച്ച് കാണീര്‍്. എന്നിട്ട് പറയു അതാണ് ആദ്യമായി അച്ചടിമഷി പുരണ്ട മലയാളം ബ്ലോഗ് സാഹിത്യമെന്ന്.

അതെങ്ങനെ അവകാശപ്പെടാന്‍ കഴിയും? അതു കൊടകര കൊണ്ടുപോയില്ലെ? ഈ ചരിത്രം ചരിത്രം എന്നു പറയുന്നത് ഇത്രേയുള്ളു.

ഇനി രാജീവിന് സ്കോപുള്ളത് “ആദ്യമായി അച്ചടിച്ച ഗൌരവരചന” എന്ന ലേബലിലേക്കാണ്. അതിന് ഒരുക്കങ്ങള്‍ തുടങ്ങിക്കോളൂ. ഇനി അതും ആരെങ്കിലും അടിച്ചെടുത്തതിനു ശേഷം വിലപിച്ചിട്ടു കാര്യമില്ല.

-സുല്‍

Rajeeve Chelanat said...

പ്രിയ സുള്‍ഫി

നല്ല രചനകളെ നല്ലതെന്നും അല്ലാത്തവയെ മോശമെന്നും പറയാനാണ്‌ എന്റെ വായനാനുഭവം എന്നെ പഠിപ്പിച്ചിട്ടുള്ളത്‌. മറിച്ചല്ല. ആരെയും താഴ്ത്തിക്കെട്ടാനും ഉദ്ദേശിച്ചായിരുന്നില്ല.

സ്നേഹപൂര്‍വ്വം
രാജീവ്‌ ചേലനാട്ട്‌

സുല്‍ |Sul said...

പ്രിയ രാജീവ്

താങ്കളുടെ സ്വരം അല്പം പുച്ചം കലര്‍ന്നതായി അനുഭവപ്പെട്ടു. അതെന്റ്റെ മാത്രം കുഴപ്പമാവാം. മറ്റു ബ്ലോഗേഴ്സ് ഒന്നും അതിനെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല.

എന്റെ വാക്കുകള്‍ താങ്കളെ വേദനിപ്പിച്ചെങ്കില്‍ തിരിച്ചെടുത്തിരിക്കുന്നു. (മാപ്പു പറയുന്നില്ല. അതിനു വേണുജിയോട് ചോദിക്കണം)

-സുല്‍

Rasheed Chalil said...

അത്തിക്കുര്‍ശി മാഷേ നന്നായി. മീറ്റിന്റെ ഫോട്ടോ കാണാനേ ഭാഗ്യമുണ്ടായുള്ളൂ...

ഓടോ : സുല്ലേ അതെന്താ അത് കുന്നംകുളം ഇല്ലാത്ത മാപ്പാണോ ?.

അത്തിക്കുര്‍ശി said...

രാജീവ്‌,

വിഷ്ണുമാഷിന്റെ പൊസ്റ്റിന്ഴുതിയ കമന്റ്‌ വായിക്കനൊത്തില്ല... ലിങ്ക്‌ തരൂ..

ലാഘവം ചടങ്ങുസംഘടിപ്പിക്കുന്നതില്‍ ഉണ്ടായെന്നാണെങ്കില്‍ ഒരു പരിധിവരെ സമ്മതിക്കാം.. സാഹിത്യമേന്മയില്‍ പുരാണം ലാഘവം പ്രകടിപ്പിക്കുന്നുവെങ്കില്‍ അത്‌ ശരിയുമാണ്‌ . അത്‌ ഗൌരവതരമായ ഒരു മാനസികാവസ്തയില്‍ ഒരു ക്ലാസ്സിക്‌ കൃതിയുടെ അനുഭൂതിയൊന്നും പ്രദാനം ചെയ്യില്ല! പക്ഷെ, അതിനെ ഒരു ഹാസ്യ തലത്തില്‍ വായിക്കൂ, വിലയിരുത്തൂ.. അതിലെ സംഭവങ്ങളും സന്ദര്‍ഭങ്ങളും ഒരിക്കലും ഭാവന മാത്രമാണെന്നൊരു തോന്നലുളവാക്കാതെ, കഥാപാത്രങ്ങളെ കൊടകരക്കാര്‍ക്കരിയാവുന്നവരെ ചിത്രീകരിച്ചിരിക്കുന്നു. വിശാലന്റെ നര്‍മ്മത്തിന്റെ ശൈലി കൊണ്ടും സന്ദര്‍ഭങ്ങളുടെ വിശ്വാസ്യതകൊണ്ടും കൊടകരപുരാണം വേറിട്ട്‌ നില്‍ക്കുന്നു എന്നാണെന്റെ പക്ഷം.. ബ്ലോഗില്‍ നിന്ന് അച്ചിടിയിലേക്കുള്ള ആദ്യ പുസ്തകം എന്ന നിലയില്‍ ചരിത്രമായ 'കൊടകര പുരാണം' തീര്‍ച്ചയായും നിലവാരമുള്ളതു തന്നെ എന്നാണ്‌ എന്റെ പക്ഷം..ബ്ലോഗിലെ മറ്റുപലതിനേയും അപേക്ഷിച്ച്‌ (ഇനിയും
വായിക്കാനുണ്ട്‌!)

എഴുത്തിന്റെ ശക്തി ബോധ്യപ്പെടുത്തുന്ന പല രചനകളും ബ്ലോഗിലങ്ങിങ്ങായി കാണാം..

കൂരീപുഴയുടെ ധര്‍മ്മസങ്കടങ്ങള്‍ അദ്ദേഹത്തിനല്ലെ അറിയാവൂ...

അടിപിടികല്‍ക്കും, സുഖിപ്പിക്കലുകള്‍ക്കും, പുറം ചൊറിയലുകള്‍ക്കും, ചാറ്റിങ്ങുകള്‍ക്കുമ്മപ്പുറം, ബ്ലോഗിനെ ഗൌരവമായി ഒരു പൊതുമാധ്യമമായി സമീപിക്കേണ്ടതു തന്നെ...

പക്ഷെ, അതും ആര്‍ക്കും ഒരു നിബന്ധനയൊ നിര്‍ദേശമൊ ആയി വെക്കാവുന്നതും അല്ല.. ഒരോരുത്തരും ഒരൊ രീതിയിലാണ്‌ സ്വന്തം ബ്ലൊഗിനെക്കാണുന്നത്‌ എന്നതു കൊണ്ട്‌ തന്നെ..

നന്ദി!

Rajeeve Chelanat said...

നൗഷര്‍,

ലിങ്ക്‌ ഉണ്ടാക്കാന്‍ അറിയില്ല. കേരള ബ്ലൊഗ്‌ റോളില്‍ വിഷ്ണുവിന്റെ ഒരു ലേഖനം കാണാം..അതിലെ കമെന്റ്‌സിലേക്കു പോയാല്‍ മതിയാവും.

സുള്‍ഫി, പുച്ഛം എവിടെയാണു എന്റെ കുറിപ്പില്‍? അതുപോലെ, വാക്കുകള്‍ എങ്ങിനെയാണ്‌ തിരിച്ചെടുക്കുക?!! എങ്കില്‍ എത്ര നല്ലതായിരുന്നു സുള്‍ഫി..

അത്തി: ഹാസ്യത്തിലും നല്ല രചനകള്‍ ഉണ്ട്‌. സഞ്ചയന്‍ മുതല്‍ ഒ.വി.വിജയന്‍ വരെയുള്ളവര്‍ അതു തെളിയിച്ചിട്ടുമുണ്ട്‌, ഇല്ലേ?

"പുരാണ"ത്തെ ഒരു ക്ലാസ്സിക്‌ കൃതി എന്ന നിലയിലൊന്നുമല്ല ഞാന്‍ സമീപിച്ചതും. ഗൗരവമുള്ള രചനകള്‍ കണ്ടേക്കാം ബ്ലോഗ്ഗില്‍ എവിടെയെങ്കിലും. ശരിയാണ്‌.

കേരള ബ്ലോഗ്‌ റോളില്‍ (മേളത്തിലും) പോസ്റ്റിംഗ്‌ വരാന്‍ എന്താണു ചെയ്യേണ്ടതെന്ന് ആരെങ്കിലും പറഞ്ഞുതന്നാല്‍ സന്തോഷം.

സ്നേഹപൂര്‍വ്വം
രാജീവ്‌ ചേലനാട്ട്‌

തറവാടി said...

പ്രിയ രാജീവ്,


കൊടകരപുരാണം എന്നത്‌ ഒരു വല്യ സാഹിത്യ കൃതിയാണെന്ന് ആരും അവകാശപ്പെടുന്നില്ലെന്നാണ്‌ എനിക്കു തോന്നുന്നത്‌.

ഒരാള്‍ അയാള്‍ക്കുണ്ടായ ബാല്യകാല അനുഭവങ്ങള്‍ സ്വന്തമായ ചില നര്‍മ്മ സംഭാഷണങ്ങളിലൂടെയും ,

ഉപമകളിലൂടെയും എഴുതി ,

കുറെ ആളുകള്‍ വായിച്ചു ,

രസിച്ചു , അതിന്റെ തുടര്‍ച്ചയെന്നോണം അതൊരു പുസ്തകമായി മാറ്റപ്പെട്ടു.

പ്രകാശന ചടങ്ങ്‌ സ്റ്റേജ്‌ ഇന്‍ഡ്യയോ ,

ഈസ്റ്റ്‌ കോസ്റ്റ്‌ വിജയനോ അല്ല നടത്തിയത്‌ ,

ഒരു വെള്ളിയാഴ്ച മാത്രം ഒഴിവുള്ള ചിലരുടെ പരിശ്രമം മാത്രം.

ബ്ലൊഗ്ഗെര്‍സിന്റെ ആദ്യത്തെ ഔദ്യോഗിക പരിപാടിയായ ഇതിന്‌ പലപാകപ്പിഴകള്‍ ഉണ്ടായേക്കാം ,

അതൊന്നും ഈ ചരിത്രമുഹൂര്‍ത്തത്തിന്റെ മാറ്റു കുറക്കുന്നില്ല.

ബ്ലോഗെന്ന മാധ്യമം ഇപ്പോഴും ശൈശവ ദിശയിലാണ്‌ അതൊരിക്കലും ഗൗരവ രചനയില്‍

മാത്രമൊതുങ്ങേണ്ടെതെന്നു ഞാന്‍ വിശ്വസിക്കുന്നില്ല ,

അങ്ങിനെ വേണമെന്നുള്ളവര്‍ ഭാഷാപോഷിണിയോ ,

മാതൃഭൂമിയോ വായിക്കുന്നതല്ലെ ഉത്തമം.

Inji Pennu said...

എനിക്ക് നേരെ തിരിച്ചാണ് തോന്നിയത്. വിശാലേട്ടന്റെ ഭാഷയും ആഖാന്യ രീതിയും ക്രാഫ്റ്റും ഒക്കെ വളരെ ഇന്റിലിജന്റ് ആയിട്ട് എനിക്ക് തോന്നി. വളരെ നല്ല സാഹിത്യം ആയിട്ടും അതും ഇനി ഒരു പത്തൊ ഇരുപതോ വര്‍ഷം കഴിഞ്ഞാലും അതിന്റെ ഒരു തിളക്കം ഉണ്ടാവുമെന്നും എനിക്ക് തോന്നി. അതിനെ ഹാസ്യം എന്ന കാറ്റഗറി കൊടുക്കുന്നത് തന്നെ ആ കൃതികളെ ഇച്ചിരെ അപമാനിക്കല്‍ ആയിട്ടാണ് എന്റെ ഒരു കാഴ്ചപ്പാട്. പക്ഷെ നര്‍മ്മം എന്ന് പറയുന്നത് ദേ ഇതൊക്കെ വായിച്ചാല്‍ ചിരിച്ചു മരിക്കും എന്നുള്ളതായിട്ടാണെങ്കില്‍ ഞാന്‍ ഡബിള്‍ ഒക്കെ.

റ്റി.കെ സുജിത്ത് എന്ന കാര്‍ട്ടൂണിസ്റ്റ് വിശാലേട്ടന്റെ ഏതോ ബ്ലോഗില്‍ ഒരു കമന്റ് വെച്ചിരുന്നു. കേരള സാഹിത്യ അക്കാഡമി അവാര്‍ഡെന്നൊ മറ്റൊ. ഹൊ! അത് വായിച്ചപ്പം മുതല്‍ ആ നാവ് പൊന്നായിരിക്കട്ടെ എന്ന് ഞാന്‍ വിചാരിക്കുന്നു!

കരീം മാഷ്‌ said...

രാജീവ് ചെലനാട്ട്

താങ്കള്‍ക്കു ആരോടാണു വിരോധം?
വിശാലമനസ്കനോടോ അതോ കുരീപ്പുഴയോടോ അതോ ഇനി യു.എ.യി.ല്‍ ഉണ്ടാവാന്‍ പോകുന്ന അഭിനവകവികളെന്നു താങ്കള്‍ വിശേഷിപ്പിച്ചവരോടോ?
അവസാനം ഒരു ചോദ്യം മാത്രം.
താങ്കള്‍ കൊടകരപുരാണം വായിച്ചിട്ടുണ്ടെ?
dostoyovesky bernard shaw എന്നിവരെ വായിച്ച കണ്ണുകൊണ്ടല്ലാതെ ഒരു പ്രവാസിയുടെ ഗൃഹാതുരമായ ഗ്രാമീണ ബാല്യകാല ഓര്‍മ്മകളോടേ!
ഇല്ലങ്കില്‍ ഞാനങ്ങനെ ചെയ്തിട്ടുണ്ട്. അതില്‍ എനിക്ക്കു ബര്‍ണാഡ്ഷായുടെ കൃതികളില്‍ കിട്ടിയതിനെക്കാള്‍ നിര്‍വൃതി കിട്ടിയിട്ടും ഉണ്ട്.
ഞാനും ആ പ്രകാശന ചടങ്ങിനുണ്ടായിരുന്നു. ഞാനെടുത്ത ഗ്രൂപ്പു ഫോട്ടോയില്‍ താങ്കളെ ഒന്നു കണ്ടു പിടിക്കാനുള്ള വഴിയാണു ഞാനിപ്പോള്‍ ചിന്തിക്കുന്നത്
വെറുതെ ഒരു രസത്തിനു.

ഇവിടെ വായിച്ചു ഞാന്‍ അറിയാതെ താങ്കളുടെ ബ്ലോഗില്‍ പോയി ഇതേ കമന്റിട്ടു ക്ഷമിക്കുക

Dreamer said...

രാജീവ്,

വായനാനുഭവങ്ങള്‍ ഓരോരുത്തരുടേയും സ്വന്തമാ‍ണ്. എനിക്കു നല്ലതെന്നു തോന്നിയവ താങ്കള്‍ക്കു ചവറായേക്കാം, തിരിച്ചും. എങ്കിലും, എനിക്കതിഷ്ടമായില്ല, അതിനാല്‍ അത് നല്ലതല്ലെന്നു ഞാന്‍ പറയില്ല. കേരളത്തില്‍ അറിയപ്പെടാത്ത ഒരു പബ്ലീഷിങ്ങ് ഹൌസ് അല്ല പുരാണത്തെ മഷി പുരട്ടിയത് എന്ന് നമ്മള്‍ മറന്നു കൂടാ. സാഹിത്യം ഗൌരവമേറിയതായിരുന്നെങ്കില്‍ സാഹിത്യം എന്നേ മുരടിച്ചേനെ. സാധാരണക്കാരനു മനസ്സിലാവാത്ത എത്രയോ രചനകള്‍ സാഹിത്യത്തിലുണ്ട്? സൌന്ദര്യം വീക്ഷണകോണിലാണെന്നല്ലേ?

വിശാലന്റെ ആഖ്യാനശൈലി തന്നെയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര എന്നാണ് എന്റെ അഭിപ്രായം. അദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയങ്ങളേക്കാള്‍ അതു പറഞ്ഞിരിക്കുന്ന രീതിയാണ് ഹാസ്യമുളവാക്കുന്നത്. ഹാസ്യം രണ്ടാംതരം സാഹിത്യമാകുന്നില്ല. ഗൌരവമുള്ള രചനകള്‍ ഒന്നാംതരം സാഹിത്യവുമാകുന്നില്ല. എഴുതുക എന്നത് എഴുത്തുകാരന്റെ ധര്‍മ്മം. ബാക്കി വായനക്കാരനു വിടുക. ഒരു നല്ല വിഭാഗം വായനക്കാര്‍ക്കിഷ്ടപ്പെട്ടാല്‍ അതില്‍ എഴുതുന്നവന്‍ വിജയിച്ചതായി കണക്കാക്കാം. ചില്ലുപെട്ടിയിലെ പൂവിനു മണമില്ല.

കൊടകരപുരാണം പുസ്തകമായെങ്കില്‍ വിശാലനും, അതിനു പിന്നില്‍ നിശ്ശബ്ദ സേവനം നടത്തിയ നല്ല മനസ്സുകള്‍ക്കും അഭിനന്ദനം അറിയിക്കുക, നന്ദി പറയുക. താങ്കള്‍ നല്ലതു ചെയ്യുമ്പോഴും ഞാന്‍ അതു തന്നെ ചെയ്യും. ബ്ലോഗുകളുടെ ഗൌരവത്തെപ്പറ്റി പറഞ്ഞാല്‍ ബഹുരസമല്ലേ? ജീവശ്വാസം പോലെ കൊണ്ടു നടക്കുന്നവര്‍ തൊട്ട് സ്വന്തം ബ്ലോഗിലേക്ക് വഴി തെറ്റി മാത്രം കേറുന്ന ഞാന്‍ വരെ ഉള്ളതല്ലേ ഇവിടം. അതും ഓരോരുത്തരുടെ സമയവും സൌകര്യവും താല്‍പ്പര്യവും മാത്രം.

സ്നേഹത്തോടെ,

K.V Manikantan said...

അല്ലം ചേലനാട്ടെന്ന ആസ്ഥാന സാഹിത്യകാരാ...

അറ്റ്ലീസ്റ്റ് ക്ഷമുച്ചൂടിഷ്ടാ....

ലവന്‍, സജീവ് കൊടകര എന്ന് ഒന്നും ‘സ്വയം’ പേരിട്ടില്ലല്ലോ?

കൊടകരപുരാ‍ണം അന്വേഷിച്ച സ്ഥലങ്ങള്‍:
ചാലക്കുടി ഗുരുനാഥന്‍ ബുക്സ്റ്റാള്‍: 5 എണ്ണം വന്നു അഞ്ചും പോയി
ചാലക്കുടി പ്രിന്‍സ്: 5 എണ്ണം വന്നു. 5ഉം മുന്‍ കൂര്‍ ബുക്കിംഗ്ഗ് പോയി.

തൃശ്ശൂര്‍ കരന്റ്: എല്ലാം പോയി നാളെ വാ...

ഹ ഹ ഹ

മേശ ഉണ്ടാക്കാനറിയാത്തവനും ആശാരിയെ വിമര്‍ശിക്കാം.... ഹ ഹ ഹ

ടോള്‍ശ്റ്റോയിയും, മാര്‍കേസും ... എല്ലാം അവെയ്ലബിളാണല്ല്‌! പിന്നെ... എന്തിന് ഇവിടെ കുണുകുണു പറയുന്നിഷ്ടാ?

N.J Joju said...

വന്നു വന്നു വിശാലേട്ടനോടുമായോ കളി. കായുള്ള മാവിലേ കല്ലെറിയൂ.

മരിച്ചുപോയ വായനയെ ബ്ലോഗിലൂടെ പുനരുജ്ജീവിപ്പിച്ചതില്‍ വിശാലേട്ടനുമുണ്ട് പങ്ക്, ബോധപൂര്‍വ്വകമല്ലെങ്കിലും, വിശാലേട്ടന്‍ ഇതു നിഷേധിച്ചാലും. കൊടകരപുരാണത്തിന്റെ PDF ലൂടെയാണ് ഞാനെന്റെ വായന പുനരാരംഭിച്ചതും, ബ്ലോഗുകളെ പരിചയപ്പെടുന്നതും. എന്നെപ്പോലെതന്നെ ഒരു പത്തുപേരുടെ കാര്യംകൂടെ പറയാനും എനിക്കുകഴിയും നേരിട്ടറിയാവുന്നതിനാല്‍.

അത്തിക്കുര്‍ശി said...

ഇത്തിരി...
താങ്കളെ ചടങ്ങിനു കാണാത്തപ്പോള്‍ ഞാന്‍ അന്വേഷിച്ചിരുന്നു.. അടുത്ത മീറ്റിന്‌ കാണാം..

രാജീവ്‌...
താങ്കളുടെ പ്രതീക്ഷയിലെ 'നിലവാരം' എന്തെന്നു ഒരുന്‍ പിടിയും ഇല്ല.. കൊടകര പുരാണത്തില്‍ കാണുന്ന ന്വൂനത എന്താണ്‌?

തറവാടി...

അഭിപ്രായത്തോട്‌ പൂര്‍ണ്ണമായും യോജിക്കുന്നു..

ഇഞ്ചീ..
യോജിക്കുന്നു.. അത്രയൊക്കെയെത്തിയില്ലെങ്കിലും മലയാളത്തില്‍ പ്രസിധീകരിക്കപെട്ട ആദ്യ ബ്ലൊഗ്‌ കൃതി/കര്‍ത്താവ്‌ എന്ന നിലയില്‍ വരും കാലങ്ങളില്‍ അറിയപ്പെടും.. ചരിത്രത്തിലെ ഒരു നാഴികക്കല്ല്!

കരീം മാഷെ..
ഒരു പ്രവാസിയുടെ ബാല്യകാലത്തിന്റെ ഗ്രഹാതുര ഓര്‍മ്മകള്‍ ഇല്ലാതെ കൊടകരപുരാണം തന്നെ വായിക്കനിരുന്നാല്‍ നമ്മള്‍ 'അവിടെ' എത്തിച്ചേരുമെന്നണ്‍ എന്റെ പക്ഷം..

ഡ്രീമര്‍... ശരിയാണ്‌

സങ്കൂ.. കോടകരപൂരാണം 'ചൂടപ്പ'മാവുന്നു എന്നറിഞ്ഞതില്‍ സന്തോഷം!

എല്ലാര്‍ക്കും നന്ദി!
വിശാലന്‌ അഭിനന്ദനങ്ങള്‍!!

സുഗതരാജ് പലേരി said...

"ടോള്‍ശ്റ്റോയിയും, മാര്‍കേസും ... എല്ലാം അവെയ്ലബിളാണല്ല്‌! പിന്നെ... എന്തിന് ഇവിടെ കുണുകുണു പറയുന്നിഷ്ടാ?"

Sankooji neeyandaa puli. kalakki.

അത്തിക്കുര്‍ശി said...

നൌഷര്‍, njjojo, സുഗതരാജ്‌,
സന്ദര്‍ശനങ്ങള്‍കും കമന്റുകള്‍ക്കും നന്ദി

സുല്‍...
നന്ദിപ്രകാശനത്തില്‍ താങ്കളെ വിട്ടുപോയതില്‍ ഖേദിക്കുന്നു.. അഭിപ്രായങ്ങല്‍ക്കും നന്ദി!!