ഊര്‍വ്വരമായ മണല്പരപ്പില്, ഊഷര സൌഹൃദങ്ങളില്ലാതെ ഒോര്മ്മകളിലെ നൊംബരങ്ങല്ക്കും, കിനാക്കളിലെ പ്രതീെക്ഷകള്ക്കുമിടയില്, ജീവിതമന്വേഷിക്കുന്നു.... സന്മനസ്സുള്ളവര്ക്ക് സ്വാഗതം!!!
Wednesday, April 04, 2007
മെഹഫില്‍
മനസ്സ്-
തുരുമ്പിച്ച നോട്ടങ്ങള്ക്കുള്ളിലും
ചിലമ്പിച്ച വാക്കുകള്കിടയിലും
തിരകളടിച്ച്, മണല്ക്കാറ്റേറ്റും അതങ്ങനെ.
വര്ണ്ണമില്ലാക്കാഴ്ചകള്,
വെളിച്ചമില്ലാചിത്രങ്ങള്
സംവദിക്കാഞ്ഞല്ല.
സന്ദേഹങ്ങള്‍ക്കിടയില്‍
മായക്കാഴ്ചകളിലും ഉടക്കുന്നില്ല
സന്തോഷമന്വേഷിക്കുന്നവര്ക്കിടയിലും.
അക്ഷരങ്ങളിലെ 'ചില്ലു'കള്‍ക്ക്
തീരെ മൂര്ച്ചയില്ലാഞ്ഞല്ല
സ്വരങ്ങളില്‍ സംഗീതം നുരായാഞ്ഞും.
കവിതയുടെ വരമ്പുകളില്‍
കഥയുടെ അതിര്‍ത്തിക്കല്ലുകളില്‍
എന്തൊ ഒതുക്കിയടാനാവുന്നില്ല.
തന്ത്രികള്‍ മീട്ടുക
നിങ്ങളൊരു പാട്ടുപാടുക
എനിക്ക് വിശക്കുന്നു!
Subscribe to:
Post Comments (Atom)
12 comments:
തന്ത്രികള്‍ മീട്ടുക
നിങ്ങളൊരു പാട്ടുപാടുക
എനിക്ക് വിശക്കുന്നു!
കേട്ടറിഞ്ഞ മെഹ്ഫില്‍ ഇതാ കണ്മുന്നില്..
നന്ദി സലാമിക്കാ.
:)
ഇക്കാസ്,
മെഹ്ഫിലുകള്‍ക്ക് തല്ക്കാലം വിട! ഇന്ന് രാത്രി കുടുംബം ഇങ്ങെത്തും.
ചിത്രങ്ങള്‍ കഴിഞ്ഞ വ്യാഴാഴ്ചത്തേത്!
അക്ഷരങ്ങളിലെ 'ചില്ലു'കള്‍ക്ക്
തീരെ മൂര്ച്ചയില്ലാഞ്ഞല്ല
സ്വരങ്ങളില്‍ സംഗീതം നുരായാഞ്ഞും - വാഹ് ഹുസ്സൂര്‍, വാഹ് വാഹ്!
ഈ മെഹ്ഫിലില്‍ ഒരു നാളിരിക്കാന് മോഹം:)
അത്തിക്കുര്‍ശി ,
:)
ആ സദസ്സിലെത്തിയ പോലെ
അത്തിക്കുര്‍ശീ..
:)
വാഹ്...
തന്ത്രികള്‍ മീട്ടുക
നിങ്ങളൊരു പാട്ടുപാടുക
എനിക്ക് വിശക്കുന്നു!
തന്ത്രികള്‍ മീട്ടുക
നിങ്ങളൊരു പാട്ടുപാടുക
എനിക്ക് വിശക്കുന്നു!
....
വായിച്ചപ്പോള്‍ വിശപ്പിന് ഒരല്‍പ്പം ആശ്വാസം വന്ന പോലെ....
കൊള്ളാലോ സെറ്റപ്പ് :-)
എന്റെ മെഹ്ഫിലില്‍ എത്തിനോക്കിയ + കമന്റിയ എല്ലാര്ക്കും,
ഇക്കാസ്, ഇത്തിരിവെട്ടം, കുറുമാന്, തറവാടീ, മിന്നാമിനുങ്ങ്, പ്രമോദ് , ദില്‍ബു....,
നന്ദി!
അത്തിക്കുര്‍ശീ, കുടുംബം വന്നതിനു ശേഷം മെഹഫില്‍ ഉണ്ടായിരുന്നില്ലേ?
"എന്റെ വീണകമ്പിയെല്ലാം വിലയ്ക്കെടുത്തൂ
അതുകൊണ്ടെന്റെ കൈയ്യില്‍ പൂട്ടുവാനൊരു വിലങ്ങു തീര്‍ത്തൂ.."
Post a Comment