Thursday, April 12, 2007

നഷ്ടസൌഹൃദം

ഒരിക്കലും പറയാത്തത്‌ നീയിന്നു പറയുക.
"ഞാന്‍ നിന്നെ..... നിന്നെ മാത്രം.."

കാലം കാലിടറി പാതി വഴിയില്‍ മരിക്കുമ്പോള്‍
നീ കാലാതീതനായി കടന്നു പൊയ്കൊള്ളുക..
നമ്മെ ഒന്നായ്‌ നിര്‍ത്തി സ്പന്ദിച്ചിരുന്ന
ഘടികാരം നിലക്കുംബോള്‍ നമുക്കു പിരിയാം

പ്രകാശവര്‍ഷങ്ങള്‍ക്കകലെ
നാം തമ്മില്‍ വീണ്ടും കാണുമ്പോള്‍
പഴയ താളമില്ലായ്മകള്‍ക്ക്‌
താന്തൊന്നിത്തരങ്ങള്‍ക്ക്‌, നീ പഴി പറയരുത്‌.
കുറ്റവിചാരണയും ശിക്ഷ വിധിക്കലുകള്‍ക്കുമിടയില്‍
നീ മാത്രമെനിക്കെതിരെ സാക്ഷി പറയരുത്‌

നാമെത്രകാലം ഒന്നായിരുന്നു?
നമുക്കിടയില്‍ കാലം നിശ്ചലമാവുംവരെ!
എന്നെ നിനക്കറിയാവുന്നത്രയാര്‍ക്കറിയാം.
അതുകൊണ്ട്‌, നീമാത്രം ..അത്‌ ചെയ്യരുത്‌.

19 comments:

അത്തിക്കുര്‍ശി said...

നാമെത്രകാലം ഒന്നായിരുന്നു?
നമുക്കിടയില്‍ കാലം നിശ്ചലമാവുംവരെ!
എന്നെ നിനക്കറിയാവുന്നത്രയാര്‍ക്കറിയാം.
അതുകൊണ്ട്‌, നീമാത്രം ..അത്‌ ചെയ്യരുത്‌

Rasheed Chalil said...

നാമെത്രകാലം ഒന്നായിരുന്നു?
നമുക്കിടയില്‍ കാലം നിശ്ചലമാവുംവരെ!

അത്തിക്കുര്‍ശി... :)

ഇട്ടിമാളു അഗ്നിമിത്ര said...

"പഴയ താളമില്ലായ്മകള്‍ക്ക്‌
താന്തൊന്നിത്തരങ്ങള്‍ക്ക്‌, നീ പഴി പറയരുത്‌."............. ithu nannaayirikkunnu

സുല്‍ |Sul said...

അത്തികുര്‍ശി,
നന്നായിരിക്കുന്നു. ബാക്കികൂടി പറയുക.

ഏറനാടന്‍ said...

സാലാംജീ.. ഹൃദയസ്പര്‍ക്കായ വരികള്‍, മനസ്സിലിപ്പോഴും അലയൊലിയുയരുന്നുണ്ട്‌.

മൂന്നാം വിവാഹവാര്‍ഷികത്തിന്റെ ഈ വേളയില്‍ ഞാനിത്‌ മനസ്സിന്‍ ചിപ്പിയില്‍ സൂക്ഷിക്കാനെടുക്കുന്നു. എതിര്‍പ്പ്‌ പറയരുത്‌. മരണാനന്തരവിധിയിലും അത്‌ ചേര്‍ക്കരുത്‌.
"നാം തമ്മില്‍ വീണ്ടും കാണുമ്പോള്‍
പഴയ താളമില്ലായ്മകള്‍ക്ക്‌
താന്തൊന്നിത്തരങ്ങള്‍ക്ക്‌, നീ പഴി പറയരുത്‌.
കുറ്റവിചാരണയും ശിക്ഷ വിധിക്കലുകള്‍ക്കുമിടയില്‍
നീ മാത്രമെനിക്കെതിരെ സാക്ഷി പറയരുത്‌."

സു | Su said...

നന്നായിരിക്കുന്നു :)

Anonymous said...

സൗഹൃദങ്ങള്‍ ഒരു സംകല്‍പ്പം മാത്രം. താത്കാലിക സന്ധികള്‍ മാത്രം. ലാഭ നഷ്ടങ്ങളുണ്ട്‌.
നമ്മുടെ ത്വരകള്‍ ഈ ബന്ധങ്ങളെ ഒരിക്കല്‍ നിറഞ്ഞും ഒരിക്കല്‍ മറഞ്ഞും ഒഴുകും പുഴപോലെ നയിക്കുന്നു.

അത്തിക്കുറിശി തിക്കുറിശിയെപ്പോലെ സരസനാകുന്നു. കലാപ്രാവിണ്യമാര്‍ന്നവന്‍. സിനിമാ നടനിലെ എഴുത്തുകാരനും, എഴുത്തുകാരനിലെ സിനിമാ നടനുമായിരുന്നു തിക്കുറിശി.

വേണു venu said...

എന്നെ നിനക്കറിയാവുന്നത്രയാര്‍ക്കറിയാം.
അതുകൊണ്ട്‌, നീമാത്രം ..അത്‌ ചെയ്യരുത്‌.
ഒരിക്കലും പറയാത്തത്‌ നീയിന്നു പറയുക.
"ഞാന്‍ നിന്നെ..... നിന്നെ മാത്രം.."
അത്തിക്കുറിശ്ശി ഇഷ്ടപ്പെട്ടു കേട്ടോ.:)

അത്തിക്കുര്‍ശി said...

"അത്തിക്കുറിശി തിക്കുറിശിയെപ്പോലെ സരസനാകുന്നു. കലാപ്രാവിണ്യമാര്‍ന്നവന്‍. സിനിമാ നടനിലെ എഴുത്തുകാരനും, എഴുത്തുകാരനിലെ സിനിമാ നടനുമായിരുന്നു തിക്കുറിശി"

gandharvare!

nandi! ennalum athrayKum vENamaayirunno? njaan 'A'thikkurssi maathram!!

ഇടിവാള്‍ said...

അത്തിക്കുറിശ്ശ്യ്യേ ....

മരിച്ചു പോയവാരെപ്പാറ്റി അപവാദാം പറയരുതെന്നാ.. ന്നാലും പറയാം ;)

താങ്കള്‍ "A"ThikkurSSi ആണെന്നൂ താങ്കള്‍ ഥന്നെ സമ്മതിച്ചു ..

ഒറിജിനല്‍ തിക്കുറ്രീശ്ശിയും അല്പസ്വല്പം "A" സര്‍‌ട്ടിഫൈഡ് ആയിരുന്നെന്നാ അകേട്ടികേള്‍‌വ്വി ;)

മുസ്തഫ|musthapha said...

“...എന്നെ നിനക്കറിയാവുന്നത്രയാര്‍ക്കറിയാം.
അതുകൊണ്ട്‌, നീമാത്രം ..അത്‌ ചെയ്യരുത്‌...”

അത്തിക്കുറിശ്ശീ... നല്ല വരികള്‍... വളരെ ഇഷ്ടമായി.

തറവാടി said...

ഉത്തരവാദിത്വങ്ങള്‍
ബാക്കിയാവുമ്പോള്‍
മരണത്തെ ഭയപ്പെടുന്നു,

ഞന്‍ മരണത്തെ ഭയപ്പെടുന്നു.

നല്ല വരികള്‍ , ഭയാനകം

വല്യമ്മായി said...

നമ്മെ ഒന്നായ്‌ നിര്‍ത്തി സ്പന്ദിച്ചിരുന്ന
ഘടികാരം നിലക്കുംബോള്‍ നമുക്കു പിരിയാം

മരണത്തില്‍ ആ ഘടികാരം നിലയ്ക്കുന്നില്ലല്ലോ വേറൊരു തലത്തിലൂടെ സ്പന്ദനം തുടരുന്നേയുള്ളൂ.

നല്ല വരികള്‍

അപ്പു ആദ്യാക്ഷരി said...

അത്തിക്കുര്‍ശീ...താങ്കളുടെ വരികളും ഏറനാടന്റെ കുറിപ്പും ... എത്ര അര്‍ത്ഥവത്തായ വരികള്‍.. നന്നായി.

Unknown said...

അത്തിക്കുര്‍ശ്ശി വളരെ നല്ല വരികള്‍
വിഷു ആശംസകള്‍ താങ്കള്‍ക്കും കുടുംബത്തിനും.

Pramod.KM said...

ഹ്ര്ദയസ്പറ്ശിയായ കവിതക്ക് ഇവിടെ ഞാന്‍ സാക്ഷിയാകുന്നു..
അഭിനന്ദനങ്ങള്‍

തമനു said...

പഴയ താളമില്ലായ്മകള്‍ക്ക്‌
താന്തൊന്നിത്തരങ്ങള്‍ക്ക്‌, നീ പഴി പറയരുത്‌.


അത്തിക്കുറിശ്ശി മാഷേ ...

തോന്നുന്ന വിചാരം എന്താണെന്ന്‌ അറിയാന്‍ കഴിയുന്നില്ല. വേദനയോ, ഭയമോ, സങ്കടമോ അറിയില്ല, പക്ഷേ വരികള്‍ എന്നെ സ്പര്‍ശിക്കുന്നു.

അത്തിക്കുര്‍ശി said...

ഇത്തിരി വെട്ടം: നന്ദി,

ഇട്ടീമാളു: നന്നാവാത്ത വരികള്‍ക്ക്‌ എന്നെ പഴിപറയരുത്‌

സുല്‍: ബാക്കി, പറഞ്ഞാല്‍ തീരാത്തത്രയാണ്‌

ഏറനാടന്‍: താങ്കളുടെ വായനയുടെ അര്‍ഥങ്ങള്‍ ഇപ്പ്പ്പോള്‍ ഞാനറിയുന്നു.. എടുത്തു കൊള്‍ക! വരികള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു... നഷ്ടവസന്തത്തിലെ സ്വപ്നയാത്രകള്‍ക്കായി.. പിന്നെ...
സു: നന്ദി

ഗന്ധര്‍വരെ...

എനിക്കിപ്പോള്‍ മനസ്സിലാവുന്നു.. താങ്ക്ലുടെ പല (പോസ്റ്റുകളിലെ) കമന്റുകളും ചേര്‍തുവെക്കുമ്പോള്‍.., പിന്നെ തിക്കുറുശിയും 'അ'ത്തിക്കുര്‍ശിയും പേരിലെപോലെ വിപരീതമാവാനെ തരമുള്ളൂ...

വേണു, നന്ദി, സന്തോഷം!!

ഇടി, മലയാളം റ്റൈപാന്‍ പറ്റാത്തപ്പോള്‍ റ്റൈപിയത്‌ ആണ്‌ . അ യെ എ യാക്കരുത്‌! തല്‍ക്കാലം ആ സര്‍ട്ടിഫിക്കറ്റ്‌ സെന്‍സര്‍ ബോര്‍ഡിന്‌! അതിക്കുര്‍ശിയെപറ്റി ഞാന്‍ ഇവിടെ
തിക്കുറുശിയെക്കുറിച്ചും.

അഗ്രജന്‍, നന്ദി

തറവാടി, ഉത്തരവാദിത്വങ്ങള്‍ ഒടുങ്ങുന്നില്ല.. അതുകൊണ്ട്‌ തന്നെ മരണം ഭയാനകം തന്നെ എന്നും!

വല്യമ്മായി,

ശരിയാണ്‌! ഘടികാരം സ്നേഹമോ ഹൃദയമോ ? വായനയുടെ തലങ്ങളില്‍ അതിന്‍ വ്യത്യസ്ത വിവക്ഷകള്‍ നല്‍കാം!!

അപ്പു, നന്ദി, ഏറനാടന്റെ വായന വേറിട്ടു നില്ക്കും! ജീവിതത്തിന്റെ ഒരു ദശാസന്ധിയില്‍ വെച്ചാണ്‌ അയാള്‍ ഇതു വായിക്കുന്നത്‌. മറ്റുള്ളവരെപ്പോലെ ആത്മീയതയുടെയോ മരണത്തിന്റെയോ സങ്കല്‍പ്പത്തിലെ വായനകള്‍ക്കുമപ്പുറത്ത്‌ പൊള്ളുന്ന അനുഭവത്തില്‍നില്ക്കുമ്പോള്‍!!

പൊതുവാള്‍! നന്ദി!!

എല്ലാര്‍ക്കും വിഷു ആശംസകള്‍!!

അത്തിക്കുര്‍ശി said...

പ്രമോദ്‌,
നന്ദി,
എന്റെ വാക്കുകള്‍ക്ക്‌ നിന്റെ ഹൃദയത്തെ സ്പര്‍ശിക്കാനാവുമെങ്കില്‍, ഒന്നെനിക്കുറപ്പാണ്‌, നമ്മുടെ ഹൃദയങ്ങള്‍ 'മാംസ'നിര്‍മ്മിതമേ അല്ല! മറീച്ച്‌ അതു വെറും ചോരയാല്‍!

തമനു,
എന്തെന്നറിയാതെ താങ്കളെ സ്പര്‍ശിച്ച ഒരു വിചാര്‍മില്ലേ വികാരമില്ലേ അതുമാത്രമാണെന്റേതും!! നന്ദി