Tuesday, August 08, 2006

പെണ്ണുകാണല്‍

ശ്ശേ...കഷ്ടമായിപ്പോയി! വേണ്ടായിരുന്നു. എങ്ങനെയാണവിടെ നിന്നും പുറത്തിറങ്ങി കാറിനടുത്തെത്തിയതെന്നുപോലും ഓര്‍മ്മയില്ല.

കാര്‍ മെയിന്‍ റോഡിലേക്ക്‌ തിരിച്ചുകൊണ്ട്‌ ഡോക്ടര്‍ ഇസ്മെയില്‍ വീണ്ടും ആ അബദ്ധത്തെക്കുറിച്ചോര്‍ത്തു. വേറെ ആരെങ്കിലുമാണെങ്കില്‍ പ്രശ്നമില്ലായിരുന്നു. ഒരു വിഡ്ഡിവേഷം കെട്ടലായില്ലേ?

എല്ലാം അഡ്മിനിസ്റ്ററേറ്റര്‍ ജമാല്‍ക്കയുടെ പണിയാണ്‌. പുതിയ ഹോസ്പിറ്റല്‍, പുതിയ ആളുകള്‍. എല്ലാം ഒന്നു പരിചയമായി നല്ല കാര്‍ഡിയൊളൊജിസ്റ്റ്‌ എന്ന പേരെടുത്തു വരുന്നെയുള്ളൂ. സാമാന്യം തരക്കേടില്ലാത്ത പ്രൈവറ്റ്‌ പ്രക്റ്റീസും. അപ്പൊഴേക്കും ഈ ആലോചന വേണ്ടായിരുന്നു.

അവര്‍ക്ക്‌ താല്‍പര്യമുണ്ടെന്ന് ജമാല്‍ക്കയാണ്‌ പറഞ്ഞത്‌. അന്വേഷണം ഇങ്ങോട്ടാണ്‌ വന്നത്‌. അവളെ ഹോസ്പിറ്റലില്‍ വെച്ച്‌ പല തവണ കണ്ടിട്ടും സംസാരിച്ചിട്ടും ഉണ്ട്‌. നല്ല സൌന്ദര്യവും വിദ്യഭ്യാസവും ഉള്ള കുട്ടി, നല്ല പെരുമാറ്റവും. ഇത്രയും പ്രശസ്തമായ ഹോസ്പിറ്റല്‍ ഉടമസ്തന്‍ ഹാജിയാരുടെ ഒരേ ഒരു പുത്രി. കുറച്ചതിമോഹം അറിയാതെ പിടിക്കൂടിയിരുന്നുവോ?

എല്ലാം വളരെ ഭംഗിയായിതന്നെ നടന്നു. നല്ല സ്വീകരണം, ഔപചാരികത തീരെയില്ലാത്ത പെണ്ണുകാണല്‍! അവളുടെ കണ്ണുകളില്‍ സമ്മതവും സന്തോഷവും സമ്മേളിച്ചിരുന്നുവല്ലൊ? ഏല്ലാം ഒരു വിധം ഭംഗിയാക്കി പുറത്തെത്തിയപ്പോള്‍ ഹാജിയാരുടെ വാക്കുകള്‍ സത്യത്തില്‍ ഞെട്ടിച്ചു.

" ഞമ്മക്ക്‌ തോനെ ഒന്നും അന്നേസിക്കാനില്ല. ങളെക്കുറിച്കൊക്കെ ഞമ്മക്കറിയാം. പിന്നെ....."

ആ പിന്നെയിലാണെല്ലാം തകിടം മറിഞ്ഞത്‌!

ഇനി നാളെ ഹോസ്പിറ്റലില്‍ പോവെണ്ട കാര്യമാലോചിക്കാന്‍ വയ്യ. ആര്‍ക്കൊക്കെ അറിയാം ആവൊ? മറ്റു ഡൊക്റ്റേഴ്സും നഴ്സുമാരും ഒക്കെ ഇനി അര്‍ഥംവെച്ച നോട്ടവും അടക്കിപ്പിടിച്ച സംസാരങ്ങളും ആയിരിക്കും.കുറച്ചു ദിവസമായിട്ട്‌, ബാച്ചിലെര്‍സ്‌ ആയ ചില യുവ ഡോക്റ്റര്‍മാര്‍ അല്‍പം അസൂയയൊടെ ആയിരുന്നുവല്ലൊ പെരുമാറിയിരുന്നത്‌. ആ പുതിയ ജൂനിയര്‍ ലേഡി ഡോക്റ്റര്‍ കുറച്ചുനാളായി മൈന്റ്‌ ചെയ്യുന്നേയില്ല. ജമാല്‍ക്ക ആവശ്യത്തിലധികം പബ്ലിസിറ്റി നല്‍കിയിരുന്നിരിക്കണം.

വീടെത്തി.. കാര്‍ പോര്‍ച്ചിലെക്കു കയറ്റുമ്പൊള്‍ മൊബൈല്‍ റിംഗ്‌ ചെയ്തു. ഉമ്മയായിരിക്കും. എന്താ ഇപ്പൊ പറയുക! ഇതു കേട്ടപ്പൊഴെ ഉമ്മ ചോദിച്ചിരുന്നു " മലപ്പുറത്തു നിന്ന് തന്നെ വേണോ, ഇവിടെ കൊല്ലത്ത്‌ തന്നെ അന്വേഷിച്ചാല്‍ പൊരേ എന്ന്‌. കാര്‍ ഓഫാക്കി മൊബൈല്‍ എടുത്തു. ഓ, ജമാല്‍ക്കയാണ്‌. ദ്വേഷ്യം പാരമ്മ്യത്തിലെത്തിയിരുന്നു.

ഹലൊ പറയുന്നതിനു മുമ്പെ അങ്ങേ തലക്കല്‍നിന്ന്`
" എന്താ ഡോക്റ്ററെ ഇത്‌, എന്നെയൊന്നും കാത്തുനില്‍കാതെ വാണം വിട്ട പോലെ വണ്ടിയുമെടുത്ത്‌ എങ്ങോട്ടാ പറന്നെ? ഒരു മര്യാദയില്ലെ ഡോക്റ്ററെ, ഒന്നും മിണ്ടാദെയാണൊ ഒരു വീട്ടില്‍ നിന്നും ഇറങ്ങുക?"

എല്ലാം ഒപ്പിച്ചു വെച്ചിട്ട്‌ ഇപ്പോള്‍ എന്നെ മര്യാദയും പഠിപ്പിക്കാന്‍ വരുന്നോ എന്നാണ്‌ ചോദിക്കെണ്ടത്‌!.

" അല്ല ജമാല്‍ക്ക, എല്ലാരും ചേര്‍ന്ന് എന്നെ കുരങ്ങുകളിപ്പിക്കുകയായിരുന്നോ? ഹാജിയാര്‍ക്‌ എല്ലാം അറിയുന്നതല്ലേ?"

" അതിനിപ്പൊ എന്താണ്ടായത്‌?" ജമ്മാല്‍ക്ക.

" അങ്ങേരുടെ മോളെ കെട്ടാനുള്ള യോഗ്യത എനിക്കില്ല! അത്ര തന്നെ"

" എന്നിട്ടെന്നൊടാരും ഒന്നും പറഞ്ഞില്ലല്ലൊ. ങള്‌ തെളിച്ചു പറയീം. ഹാജിയാര്‍ എന്താ പറഞ്ഞേ?"

'Entomologist' ആണെങ്കി കെട്ടിക്കൊ എന്ന്‌!

"അങ്ങനല്ലേ ഓരു പറയൂ. ഇതാപ്പൊ നന്നായെ"

" ഞാന്‍ കാര്‍ഡിയോളജിസ്റ്റാണെന്ന് എല്ലാര്‍ക്കും അറിയില്ലെ? ഞാന്‍ ഇനി പ്രാണികളെ പിടിക്കണൊ?" അല്‍പം പരുഷമായിത്തന്നെ പറഞ്ഞു.
" ഹ ഹ ഹ ഹാാ" ജമാല്‍ക്കായുടെ അട്ടഹാസം അരൊചകമായി. ഡോക്ടറുടെ മുഖം ദ്വേഷത്തില്‍ വീണ്ടും ചുവന്നു.
* * * * * * *
വാല്‍കഷ്ണം: എന്റെമൊളെജ്‌സ്റ്റായാല്‍ കെട്ടിക്കോ = എന്റെ മോളെ നീ ഇഷ്ടമാണെങ്കില്‍ കെട്ടിക്കൊ.

25 comments:

അത്തിക്കുര്‍ശി said...

ഒരു മലപ്പുറം മോഡല്‍ പെണ്ണുകാണല്‍!!

കഥാപാത്രങ്ങള്‍ (മാത്രം) സാങ്കല്‍പ്പികം!

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ഇജ്‌ ഭാഷ എനക്ക്‌ ഒട്ടും മനസ്സിലാവണില്ല എന്റെ റബ്ബേ.......

അവതരണം അസ്സലായി..

Rasheed Chalil said...

ഇങ്ങക്ക് മലപ്പൊറത്തെ ഭാഷ മനസ്സിലായില്ല അല്ലേ..
ഇത് കൊയപ്പല്ല.. നന്നായി..

കുറുമാന്‍ said...

ഇത് കലക്കീട്ടോ അത്തിക്കുര്‍ശി.....

എന്റെമോളജിസ്റ്റ് ഗംഭീരം :)

അരവിന്ദ് :: aravind said...

അത്തിക്കുര്‍ശീ...താങ്കളുടെ എഴുത്തിന്റെ ശൈലി ഗംഭീരം.
എഴുതി തയക്കവും പയക്കവും ഉണ്ടല്ലേ :-)?

interview

എന്റമോളജി അറിയാമോ?
ഇല്ല, സാറിന്റെ മോള്‍ അജിയെ ഞാന്‍ കണ്ടിട്ടുപോലുമില്ല.

:-)

myexperimentsandme said...

ഹ...ഹ... അതടിപൊളി...

ഇതെങ്ങിനെ മിസ്സായി. എന്റമോളെജിസ്റ്റായാല്‍ കെട്ടിക്കോ.. ഞാന്ന്‍ കാര്‍ഡിയോളജിസ്റ്റല്ലേ..

സൂപ്പര്‍.

RR said...

ഇപ്പോഴാണ്‌ കണ്ടത്‌. നന്നായിട്ടുണ്ട്‌. :)

മുല്ലപ്പൂ said...

"എന്റെമോളജിസ്റ്റ് "

നല്ല ഒന്നാന്തരം ഭാഷ..

കരീം മാഷ്‌ said...

ഉഷാറായിട്ടുണ്ട്‌ മലപ്പുറം സംഭഷണം തന്നെ

Unknown said...

ഈ ബാസേന്റെ നേക്ക് പുട്യാറില്ല്യാത്തോരിക്ക് ഒന്നും തിരിയൂല്ല. അല്ല, അത് ഓല്‍ടെ കൊയപ്പല്ല. മെല്ലനെ സെര്യായ്ക്കോളുംന്ന്!

ഇടിവാള്‍ said...

കലക്കന്‍ വിറ്റായല്ലോ മാശേ ! ;)

Unknown said...

ഓടോ: എറ്റിമോളജിസ്റ്റ് എന്നായിരുന്നെങ്കില്‍ ഉമേഷേട്ടന് നോക്കാമായിരുന്നു. :-))

qw_er_ty

Visala Manaskan said...

അത് പുത്തന്‍ വിറ്റ്!
കലക്കനായിട്ട് എഴുതുകയും ചെയ്തു.

അത്തിക്കുര്‍ശി said...

സന്ദര്‍ശനങ്ങള്‍ക്കും കമന്റുകള്‍ക്കും നന്ദി.

ബിജോയ്‌,
സുയിപ്പക്കാമ്മെണ്ടീ പറഞ്ഞതല്ലട്ടോ!
ഇത്തിരി,
ഇങ്ങക്ക്‌ നല്ലപുടിണ്ടാവോലോ, പെരിന്തല്‍മണ്ണ അത്ര ദൂരെയൊന്നുമല്ലല്ലൊ!

കുറുമാന്‍,
ഒരു നന്ദി കൂടി

അരവിന്ദ്‌!

ഇങ്ങക്ക്‌ മലപ്പുറം പരിചയണ്ടല്ലേ?

സ്ഥലം: എല്‍.പി. സ്കൂള്‍
രംഗം: ഇന്‍സ്പെക്ഷന്‍

ഇന്‍സ്‌: മാഷെ, കുട്ടികള്‍ക്കൊന്നും ഉച്ചാരണ ശുദ്ധിയും അക്ഷരസ്ഫുടതയും ഇല്ലല്ലോ? കോയി, വായപ്പയം എന്നൊക്കെയല്ലെ പറയുന്നത്‌?

മാഷ്‌: എന്ത്‌ ചെയ്യാനാ? ഉച്ചാരണസുദ്ധിടേം അച്ചരസ്പുടതടേം കാര്യം പറയാതിരിക്കാ നല്ലത്‌. എത്തരെ പടിപ്പിച്ചിട്ടും കാര്യല്ല. അതൊക്കെ ഈറ്റങ്ങള്‍ക്ക്‌ തയക്കോം പയക്കോം ആയി.

* * * *
വാക്കാരീ,
പ്രഥമ സന്ദര്‍ശനത്തിന്‌ പ്രത്യേക നന്ദി.

മുല്ലപ്പ്പൂ, താര, കരീം മാഷ്‌, പുല്ലൂരാന്‍, വിശാലന്‍:

നന്ദി

ഇടിവാള്‍,

മാഷെ, ഇങ്ങളല്ലേ വിറ്റിന്റെ ഉസ്താദ്‌!!

ദില്‍ബൂ,
ഉമേഷ്ജിക്ക്‌ ആ ചാന്‍സ്‌ പോയി.

നന്ദിയായി ഒരു ഗാനം കൂടി:

"ചെമ്പരത്തി പുഗ്ഗേ ചൊല്ലൂ
ദേവനെ ജ്ജ്‌ കണ്ടോ?...."

myexperimentsandme said...

യ്യോ... പ്രഥമനായിരുന്നോ? ഞാനിന്നു തന്നെ ബാക്കിയെല്ലാം വായിക്കാം. എങ്ങിനെയോ മിസ്സായി, മിസ്സിസ്സായി. ഇതൊരു ഒന്നാന്തരം വിറ്റ് തന്നെയായിരുന്നു.

ന്നാ ന്റെ വഹ:

ജ്ജ് മതു ചൊരിയൂ... ജ്ജ് മലര്‍ ചൊരിയൂ
അനുരാഗ പൌര്‍ണ്ണമിയ്യേ...
ജ്ജ് മായല്ലേ മറയല്ലേ...

Unknown said...

ഇപ്പോള്‍ ഓര്‍മ്മയില്‍ വന്ന ഒരു മലപ്പുറം വിറ്റ്:

ഒരു കോട്ടയത്തുകാരന്‍ അച്ചായന്‍ മൈമുട്ടിക്കാക്കയോട് ദേഷ്യത്തില്‍ പറയുന്നു.”താനെനിക്ക് പുല്ലാണ്,രോമമാ‍ണ്,ഡാഷ് ആണ്.”
മൈമുട്ടിക്കാക്ക ശാന്തനായി പറയുന്നു.”ച്ച് ജ്ജും”.

Kalesh Kumar said...

അടിപൊളി!

ബിന്ദു said...

കൊള്ളാം, കലക്കി. :)

പരസ്പരം said...

നല്ല അവതരണം,ആ ഫൈനല്‍ ട്വിസ്റ്റ് ഇഷ്ടപ്പെട്ടു.വാല്‍കഷണം ഇട്ടില്ലായിരുന്നെങ്കില്‍ ഒരു എല്‍ജി പോസ്റ്റ് പോലെ ചര്‍ച്ചയ്ക്ക് വകുപ്പാകുമായിരുന്നു.

അത്തിക്കുര്‍ശി said...

കലേഷ്‌, ബിന്ദു, പരസ്പരം,

നന്ദി.

വാല്‍കഷ്ണം വേണ്ടായിരുന്നു എന്ന് ഇപ്പോല്‍ തോന്നുന്നു. ചിലര്‍ക്കെങ്കിലും പിടികിട്ടാന്‍ പാടകുമായിരുന്നു!

Rafeeq Babu said...

അവതരണം നന്നായിട്ടുണ്ട്.. വായിക്കാന്‍ അല്പം വൈകിപോയി..

അത്തിക്കുര്‍ശി said...

ചിത്രശലഭമേ

നന്ദി.

കുഞ്ഞാപ്പു said...

ഓന്റെയ് മമ്പൊര്‍ത്ത് ള്ളോലേ... എത്താ ഞാ‍നിപ്പോ ഈ കണ്ടത്. ഇച്ചു പെര്‍ത്ത് ഇഷ്ടായീ..
‘മ്മളെ ഭാസനെ ലോകത്തിന്റെയ് മുമ്പില്‍ എത്തിച്ചാ‍നുമ്മാണ്ടി ഞമ്മളെല്ലാതെ പിന്നാരാ‍.. ല്ലെ..

പുഞ്ചിരി said...

ചെറിയ ഒരു പാട്ട് ന്റെ വകേം കൂടി ആയ്ക്കോട്ടെ...

ച്ചും ഒരു നാവുണ്ടെങ്കില്‍ എത്ത് ഞാന്‍ ബിളിച്ചും
അന്നെ, എത്ത് ഞാന്‍ ബിളിച്ചും.

കുഞ്ഞാപ്പ്വോ... മ്മളെ ബാസേനെ മ്മക്ക് ലോകത്ത് മുയ്‌മനും അങ്ങട്ട് പരത്തണം. ന്തേയ്

കുഞ്ഞാപ്പു said...

ഞാന്‍ അയിനും മാണ്ടി ഇറങ്ങിത്തിരിച്ചതാ.