Sunday, August 27, 2006

ആരുനീ...

ഓടി ഓടിത്തളരുമ്പോള്‍
ചാരിയിരിക്കാനൊരിടം,
ദാഹിച്ചു തൊണ്ടവരണ്ടുണങ്ങുമ്പോള്‍
ആര്‍ത്തിയൊടെ മൊത്തിക്കുടിക്കുവാനല്‍പം ജലം,
ക്ഷീണിച്ചവശനായ്‌ ഉറക്കം തഴുകുമ്പോള്‍
തലചായ്ക്കനൊരിടം,
എരിയും വെയിലില്‍ പൊരിയുമ്പൊള്‍
കേറിനില്‍ക്കാനൊരുതണല്‍!
എല്ലാ പരാചയങ്ങല്‍ക്കും ഒടുവില്‍
ഓടിയെത്താനൊരിടം!

അഭയമോ പ്രണയമൊ?
നീ ആരായിരുന്നെന്നിന്നറിയുന്നില്ല
എങ്കിലും, നീ എന്തല്ലാമായിരുന്നെന്നറിയുന്നു.

6 comments:

അത്തിക്കുര്‍ശി said...

ആരുനീ...

അഭയമോ പ്രണയമൊ?
നീ ആരായിരുന്നെന്നിന്നറിയുന്നില്ല
എങ്കിലും, നീ എന്തല്ലാമായിരുന്നെന്നറിയുന്നു

Rasheed Chalil said...

നന്നായിരിക്കുന്നു..

വല്യമ്മായി said...
This comment has been removed by a blog administrator.
വല്യമ്മായി said...

എല്ലാ പരാചയങ്ങല്ക്കും ഒടുവില് ,പരാജയമെല്ലേ സുഹൃത്തേഎല്ലാമായിരിന്നില്ലേ അവള്,അമ്മയായും ഭാര്യയായും വേഷം മാറി വന്നുവെന്നേ ഉള്ളൂ

Unknown said...

ജീവിതത്തില്‍ അണിയുന്ന പൊയ്മുഖങ്ങള്‍ അഴിച്ച് വെക്കാന്‍ ഒരിടം, അനുഭവങ്ങള്‍ക്ക് ചൂടേറുമ്പോള്‍ തല ചായ്ക്കാന്‍ ഒരു തണല്‍, കാലിടറുമ്പോള്‍ താങ്ങായി ഒരു ചുമല്‍,ഒരായുസ്സിന്റെ മുഴുവന്‍ ദു:ഖങ്ങളും അലിയിച്ച് കളയുന്ന പുഞ്ചിരി എല്ലാമായിരുന്നു അവള്‍.

അതെ സുഹൃത്തേ, അഭയമോ പ്രണയമോ എന്ന് ഇപ്പോഴും അറിയില്ല. നീറുന്നു എവിടെയൊക്കെയോ. :(

അത്തിക്കുര്‍ശി said...

ഇത്തിരിവെട്ടം, വല്ല്യമ്മായി, ദില്‍ബൂ, അനുച്ചേച്ചി,,,

നന്ദി!

പ്രണയവും സൌഹൃദവും അഭയവുംകൂടിയാണല്ലോ!

കമന്റുകള്‍ക്‌ നന്ദി!