Wednesday, September 06, 2006

അത്തിക്കുര്‍ശി ജൂനിയറിന്റെ 'സ്വപ്നം'

അത്തിക്കുര്‍ശി ജൂനിയറിന്റെ 'സ്വപ്നം'ഇത്‌ സിനുവിന്റെ ആദ്യ രചന.
കഴിഞ്ഞ വേനലവധിക്ക്‌ ഷാര്‍ജയില്‍ വന്ന് പോയപ്പോല്‍ ഒരു നോട്ടുബുക്കില്‍ പിന്നെയും കുറെ കുറിച്ചിട്ട്‌ എന്നെ കാണാതെ ഒളിപ്പിച്ചു വെച്ചത്‌ ഫ്ലാറ്റ്‌ മാറുമ്പോള്‍ കണ്ടുകിട്ടി.
ആടുത്ത്‌ ഒരാഴ്ചത്തെ അവധിയില്‍ നാട്ടില്‍ പോകുന്നുണ്ട്‌. ഓത്താല്‍ ബ്ലൊഗ്ഗാന്‍ പഠിപ്പിക്കണം..


ഇവനെന്റെ പ്രിയ പുത്രന്‍..

17 comments:

അത്തിക്കുര്‍ശി said...

ഇത്‌ സിനുവിന്റെ ആദ്യ രചന.
കഴിഞ്ഞ വേനലവധിക്ക്‌ ഷാര്‍ജയില്‍ വന്ന് പോയപ്പോല്‍ ഒരു നോട്ടുബുക്കില്‍ പിന്നെയും കുറെ കുറിച്ചിട്ട്‌ എന്നെ കാണാതെ ഒളിപ്പിച്ചു വെച്ചത്‌ ഫ്ലാറ്റ്‌ മാറുമ്പോള്‍ കണ്ടുകിട്ടി.
ആടുത്ത്‌ ഒരാഴ്ചത്തെ അവധിയില്‍ നാട്ടില്‍ പോകുന്നുണ്ട്‌. ഓത്താല്‍ ബ്ലൊഗ്ഗാന്‍ പഠിപ്പിക്കണം..

പല്ലി said...

സ്വപ്നം യാഥര്‍ഥ്യമാകട്ടെ
സത്യമേവ ജയതേ

വല്യമ്മായി said...

സിനുവിന് ആശംസകള്‍

വളയം said...

സിനൂ, നോട്ടുബുക്കുകള്‍ എഴുതിനിറക്കുക. പിന്നെയും വായിക്കുകയും പിന്നെയും തിരുത്തുകയും ചെയ്യുക. കണ്ണ് തുറന്ന് നടക്കുക. ഉള്‍ക്കണ്ണ് തുറന്ന് സ്വപ്നങ്ങള്‍ കാണുക.

സൊലീറ്റയുടെ മമ്മി said...

ഹ ഹ ജൂനിയര്‍ അത്തിക്കുര്‍ശ്ശി സീനിയര്‍ അത്തിക്കുര്‍ശ്ശിയേക്കാള്‍ മിടുക്കനാണല്ലോ !

അപ്പോള്‍, ജൂനിയര്‍ അത്തിക്കുര്‍ശ്ശിയുടെ ആദ്യബ്ലൊഗിനായി ഞങ്ങള്‍ കാത്തിരിയ്ക്കുന്നു. ഇതാ, അഡ്വാന്‍സായി ഒരു സ്വാഗതം.

ഇത്തിരിവെട്ടം|Ithiri said...

ആശംസകള്‍. ജൂനിയറിന്റെ മുമ്പില്‍ ബൂലോഗകവാടങ്ങള്‍ തുറന്നിട്ട് കൊടുക്കൂ..

പുഞ്ചിരി said...

ഹാവ്വ്വേ... ഇത് നിക്ക്യങ്ങട് ക്ഷ പിടിച്ചു ട്ടോ... ത്രേം നിരീച്ചില്ല നോം.

ജൂനിയറിന് ഹാര്‍ദ്ദവമായ സു സ്വാഗതം. തീര്‍ച്ചയായും ബ്ലോഗുലക കവാടങ്ങള്‍ തുറന്നിട്ടു കൊടുക്കൂ സീനിയറേ... പിന്നൊരു സ്വകാര്യം സീനിയറിനോട് - ന്താച്ചാല്‍ കവാടം തുറന്നതിനു ശേഷം ഇടക്കിടക്ക് ജൂനിയറിന്റെ പഠന നിലവാരം വിലയിരുത്താന്‍ മറക്കരുത് :-)

ആശംസകള്‍ - സീനിയറിനും ജൂനിയറിനും പിന്നെ ആ കുടുംബത്തില്‍ ഇമ്മാതിരി കണ്ണന്തിരുവുകള്‍ പ്രകടിപ്പിക്കാന്‍ തയ്യാറാവുന്ന മറ്റംഗങ്ങള്‍ക്കും ;-).

അത്തിക്കുര്‍ശി said...

എല്ലാര്‍ക്കും നന്ദി,

പല്ലിയുടെ പ്രാര്‍ത്ഥനകള്‍ക്കും
വല്ലിയാന്റിയുടെയും, ഇത്തിരിലൈറ്റിന്റെയും ആശംസകള്‍ക്ക്‌,
സൊലീറ്റയുടെ മമ്മിയുടെ കണ്ടെത്തെലിനും, സ്വാഗതത്തിനും,
വളയത്തിന്റെ ഉപദേശത്തിന്‌, പുഞ്ചിരിയുടെ സ്വാഗതത്തിനും ആശംസകള്‍ക്കും..
എല്ലാ കമന്റുകളും അവനെ കാണിച്ച്‌ നേരിട്ട്‌ മറുകുറീപ്പെഴുതാന്‍ പറയാം..

പുഞ്ചിരിയുടെ സ്വകാര്യം സഗൌരവം സീനിയര്‍ സ്വീകരിച്ചിരിക്കുന്നു..
നന്ദി,,,

താര said...

സിനുക്കുട്ടാ, വളരെ നന്നായിരിക്കുന്നു. ഇനിയുമെഴുതണം ഒരുപാട്! കഥകളും കവിതകളും ലേഖനങ്ങളും ചിത്രങ്ങളും എല്ലാമിങ്ങ് പോരട്ടെ. അറിവിനായി പഠിക്കുക, കിട്ടിയ അറിവുകള്‍ പങ്കു വയ്ക്കുക... അറിവിന്റെ ഈ കൂടാരത്തിലേക്ക് സിനുക്കുട്ടന് സ്വാഗതം.

സ്നേഹം, താരാന്റി.

കുഞ്ഞാപ്പു said...

സിനു ഒരു നല്ല ബ്ലൊഗര്‍ ആകൌം എന്നു തീര്‍ച്ച. ബാ‍ല പാഠങ്ങള്‍ അവനെ പഠിപ്പിക്കാന്‍ നാട്ടില്‍ വെച്ചു അവസരം കിട്ടട്ടെ.

kusruthikkutukka said...

കുഞ്ഞികുട്ടാ, കുസ്യുതികുട്ടാ, കൊചു കഥ ഇഷ്ടായി ഒപ്പം ആ പുഞ്ചിരിയും
എല്ലാ നന്മകളും നേരുന്നു,,,,,
പിന്നെ ഇവിടെ ഉള്ള ബ്ലോഗ് പുലികളുടെ വാ വാ വിളി കേട്ടു പഠിക്കുന്നതിലെ ശ്രദ്ധ കളഞ്ഞു ബ്ലോഗാന്‍ വരരുതു കേട്ടൊ...
പഠിക്കുക, വളരുക, പഠിച്ചു വളരുക....ഒപ്പം കുറചു ബ്ലോഗും ആവാം
അധികമായാല്‍ അമ്രുതും വിഷം എന്നല്ലെ...ബാക്കി എല്ലാം അഛന്‍ പറഞ്ഞു തരും :)

ദേവന്‍ said...

ഹൈ. ഇപ്പുലിക്കുട്ടിക്ക്‌ ഞാനൊരാശംസ പറഞ്ഞത്‌ ഇപ്പോ കാണനില്ലല്ലോ? എവിടെപ്പോയി?

അത്തിക്കുര്‍ശി said...

കമന്റുകള്‍ക്ക്‌ നന്ദി!

തരാന്റിയുടെ സ്വഗതത്തിനും, കുഞ്ഞാപ്പുവിന്റെ ആശംസകള്‍ക്കും, കുസ്യുതിയുടെ ഉപദേശതിനും ആശംസകള്‍ക്കും, ദേവരഗത്തിന്റെ ആശംസകള്‍ക്കും..

ദേവാ.., പറഞ്ഞത്‌ പോസ്റ്റാന്‍ മറന്നതായിരിക്കും

ബിന്ദു said...

ഇനിയും വൈകിക്കേണ്ട, വേഗായിക്കോട്ടെ. :)

കലേഷ്‌ കുമാര്‍ said...

പുലി ഇന്‍ മേക്കിംഗ്!
ബ്ലോഗാ‍ന്‍ പഠിപ്പിക്കണം. എഴുതി തെളിയട്ടെ!
ആശംസകള്‍!

തമനു said...

ടാ ഭയങ്കരാ ... മിടുക്കാ...

എഴുതട്ടെ മാഷേ, എഴുതി വളരട്ടെ മിടുക്കന്‍. എല്ലാ ആശംസകളും.

വിശാല മനസ്കന്‍ said...

മിടുക്കന്‍. എത്രയും വേഗം ബ്ലോഗാന്‍ പഠിപ്പിക്കു അത്തിക്കുറിശ്ശി.

എന്നിട്ട് വേണം അവനെ എന്റെ സ്ക്രാപ്പിന്റെ പാര്‍ട്ടണറാക്കാന്‍.

:)