Thursday, September 14, 2006

ഒരവധിക്കാലം

അങ്ങനെ ഞാന്‍ നീണ്ട ഒരവധിക്ക്‌ നാട്ടില്‍ പോവുന്നു. ഇന്ന് രാത്രി ഷാര്‍ജയില്‍ നിന്നു പറക്കാമെന്നു കരുതുന്നു. ഈ മാസം 24ന്‌ രാത്രിതന്നെ തിരിച്ചും. നീണ്ട 9 ദിനങ്ങള്‍! വളരെ ക്കുറച്ചു പരിപാടികളും. ഒരു 'ഹായ്‌ - ബൈ' വെക്കേഷന്‍

17ന്‌ - ഇലകൃഷിയുടെ 13ആംവാര്‍ഷികം
18ന്‌- അളിയന്റെ ഗൃ ഹപ്രവേശം
21ന്‌- അനുജന്റെ കല്യാണം
22ന്‌- ഭാര്യാസഹൊദരീപുത്രിയുടെ വിവാഹനിശ്ചയം
ഇതിനിടയില്‍ 2 ദിവസം ഹോസ്പിറ്റല്‍, മോന്റെ സ്കൂള്‍ മോളെ സ്കൂള്‍ സന്ദര്‍ശനങ്ങല്‍, സുഹൃത്‌ സന്ദര്‍ശനങ്ങള്‍, സംഗമങ്ങള്‍, 'ബൈപാസ്സ്‌ സുര്‍ജറി'കള്‍.. എന്തിനൊക്കെ സമയം കിട്ടുമൊ ആവൊ? അതുകൊണ്ടു തന്നെ എനിക്ക്‌ 'ബ്ബ്ലോഗവധി'യായിരിക്കും.

ഈ ജൂലായ്‌-3ന്‌ ആണ്‌ ഞാന്‍ ബ്ബ്ലൊഗ്ഗിംഗ്‌ തുടങ്ങിയത്‌. ഉടനെ സഹായങ്ങളുമായ്‌ ഓടിയെത്തിയ എല്ലാവര്‍ക്കും, പോസ്റ്റുകളില്‍ കമന്റെഴുതിയവര്‍ക്കും എത്തിനോക്കിയവര്‍ക്കും എല്ലാം (ആരുടെയും പേര്‍ ഞാന്‍ പറയുന്നില്ല) ഒരിക്കല്‍ കൂടി നന്ദി.

ഒരു ഒന്നര മാസം കൊണ്ട്‌ ഈ ബൂലോകത്ത്‌ എന്തെല്ലാം സംഭവിച്ചു? എല്ലാറ്റിനും സാക്ഷിയായിരുന്നു. സമയക്കുറവുമൂലം പല പോസ്റ്റുകളിലും കമന്റിടാനോ സംവാദങ്ങളിലും അഭിപ്രായം പറയാനൊ പറ്റിയിട്ടില്ല. എങ്കിലും 90% പൊസ്റ്റുകളും ബ്ലൊഗ്ഗുകളും ഞാന്‍ ഓടിച്ചെങ്കിലും നോക്കിയിട്ടുണ്ട്‌. അതുകൊണ്ടു തന്നെ നിങ്ങളെയൊക്കെ എനിക്കറിയാം. ഒരാളെ യും ഇതു വരെ കണ്ടിട്ടില്ലെങ്കിലും! ചിലര്‍ ഇടക്ക്‌ ചില മെയിലുകള്‍ അയച്ചതൊഴിച്ചാല്‍ ആരുമായും ബ്ലൊഗ്ഗുവഴിയല്ലാതെ യാതൊരു ബന്ധവുമില്ല. എന്നിട്ടും നാട്ടില്‍ പോകുമ്പോള്‍ വേണ്ടപ്പെട്ടവരോടൊക്കെ പറയുന്നതു പൊലെ നിങ്ങളോടും പറയണമെന്നു തോന്നി, അതുപൊലെ, അനുജന്റെ കല്യാണത്തിനു ക്ഷണിക്കണമെന്നും. കൂട്ടായ്മകള്‍ സ്വാഭവികമായിുണ്ടാവുന്നതണല്ലൊ!

അതുകൊണ്ട്‌, 21ന്‌ ഉച്ചയ്ക്ക്‌ സൌകര്യപ്പെടുന്നവര്‍ എല്ലാരും ( ബ്ലൊഗ്ഗെര്‍മാരും, അനോണികള്‍ക്കും സ്വാഗതം - ബ്ലൊഗ്ഗിലെ മാത്രം) കല്യാണത്തിന്‌ എത്തിച്ചേരുക.
മേല്‍ വിലാസം:
പെരിന്തല്‍മണ്ണയില്‍ (മലപ്പുറം) നിന്നു പട്ടാമ്പി റോഡില്‍ കുന്നപ്പള്ളി- വളയം മൂച്ചി സ്റ്റോപ്‌ - അത്തിക്കുര്‍ശി കല്യാണവീട്‌ അന്വേഷിക്കുക.

സ്നേഹപൂര്‍വ്വം
അത്തിക്കുര്‍ശി

8 comments:

അത്തിക്കുര്‍ശി said...

ഒരു ഒന്നര മാസം കൊണ്ട്‌ ഈ ബൂലോകത്ത്‌ എന്തെല്ലാം സംഭവിച്ചു? എല്ലാറ്റിനും സാക്ഷിയായിരുന്നു. സമയക്കുറവുമൂലം പല പോസ്റ്റുകളിലും കമന്റിടാനോ സംവാദങ്ങളിലും അഭിപ്രായം പറയാനൊ പറ്റിയിട്ടില്ല. എങ്കിലും 90% പൊസ്റ്റുകളും ബ്ലൊഗ്ഗുകളും ഞാന്‍ ഓടിച്ചെങ്കിലും നോക്കിയിട്ടുണ്ട്‌. അതുകൊണ്ടു തന്നെ നിങ്ങളെയൊക്കെ എനിക്കറിയാം. ഒരാളെ യും ഇതു വരെ കണ്ടിട്ടില്ലെങ്കിലും! ചിലര്‍ ഇടക്ക്‌ ചില മെയിലുകള്‍ അയച്ചതൊഴിച്ചാല്‍ ആരുമായും ബ്ലൊഗ്ഗുവഴിയല്ലാതെ യാതൊരു ബന്ധവുമില്ല. എന്നിട്ടും നാട്ടില്‍ പോകുമ്പോള്‍ വേണ്ടപ്പെട്ടവരോടൊക്കെ പറയുന്നതു പൊലെ നിങ്ങളോടും പറയണമെന്നു തോന്നി, അതുപൊലെ, അനുജന്റെ കല്യാണത്തിനു ക്ഷണിക്കണമെന്നും. കൂട്ടായ്മകള്‍ സ്വാഭവികമായിുണ്ടാവുന്നതണല്ലൊ!

വിനോദ്, വൈക്കം said...

അത്തിക്കുര്‍ശി എന്ന് കേട്ടപ്പോള്‍ മുതല്‍ തിക്കൃശ്ശി യുമായി ഉള്ള ഒരു പടം ആയിരുന്നു മനസ്സില്‍..
അവധി ആസ്വദിക്കൂ....
അനുജന്റെ വിവാഹത്തിന് എന്റെയും കുടുംബത്തിന്റേയും സര്‍വ്വ മംഗളങ്ങളും നേരുന്നു....

ഇടിവാള്‍ said...

വെക്കേഷനു എല്ലാ ആശംസകളും നേരുന്നു !

അനിയനു വിവാഹമംഗളാശംസകളും !

വല്യമ്മായി said...

വാര്‍ഷികത്തിനും മറ്റ് ആഘോഷങ്ങള്‍ക്കും ആശംസകള്‍

Rasheed Chalil said...

എല്ലാം ഭംഗിയായി നടക്കട്ടേ എന്ന് പ്രാര്‍ത്ഥനയോടൊപ്പം. ഒരായിരം ആശംസകള്‍..

Sreejith K. said...

അത്തീ, നാട്ടില്‍ ചെന്നിട്ട് ഒരു വിവരവുമില്ലല്ലോ. ഞങ്ങള്‍ കുറച്ച് പേര്‍ ഇവിടെ ഉണ്ട്. സമയം കിട്ടുമ്പോള്‍ വിളിക്കുമോ?

Peelikkutty!!!!! said...

'എന്റെ മോള്‍' ഇപ്പൊഴാ വായിച്ചേ.മോള്‍ ഇത്തിരിയൂടെ ഇം പ്രൂവായെന്നു ഇപ്രാവശ്യം കണ്ടപ്പോള്‍ തൊന്നിയെന്നു വിശ്വസിക്കാനാ എനിക്കിഷ്ടം .

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

'ഈയുള്ളവന്‍ പുതിയ പോസ്റ്റ്‌ നാട്ടിയിട്ടുണ്ടേ, മാലോകരേ...!
കടന്നു വരോ... അനുഗ്രഹിക്കോ...!'

നമോവാകം.

മൈനാഗന്‍