Thursday, November 02, 2006

ഏകാകി

പ്രണയത്തിന്‌ കുളിര്‍മ്മയാണ്‌
സ്നേഹം അഗാധവും
സൌഹൃദങ്ങള്‍ ഊഷ്മളവും
എല്ലാറ്റിനും ഒടുവില്‍
വിടപറയല്‍ അനിവാര്യവും

എനിക്ക്‌ തണുപ്പ്പ്പിഷ്ഠമല്ല
ആഴങ്ങളെ പേടിയും
ചൂടാണെങ്കില്‍ സഹിക്കാനുമാവില്ല
വിരഹം വേദനയും.

ഇനി ഞാനാല്‍പ്പം വിശ്രമിക്കട്ടെ
തണുപ്പിച്ചൊരു കവിള്‍ മദ്യവുമായി
ഈ ജനലരികില്‍ കുളിരട്ടെ
ഓര്‍മ്മകളുടെ ആഴങ്ങളില്‍ തളരുമ്പോള്‍
ഒരു ചുടു നിശ്വാസമുതിര്‍ത്ത്‌
കൊറിക്കാന്‍ ചൂടുള്ളത്‌
എന്തെങ്കിലും തിരയട്ടെ..!?

15 comments:

അത്തിക്കുര്‍ശി said...

ഏകാകി..
ഓര്‍മ്മകളുടെ ആഴങ്ങളില്‍ തളരുമ്പോള്‍
ഒരു ചുടു നിശ്വാസമുതിര്‍ത്ത്‌
കൊറിക്കാന്‍ ചൂടുള്ളത്‌
എന്തെങ്കിലും തിരയട്ടെ..!?

പുതിയ ഒരു പോസ്റ്റ്‌

ലിഡിയ said...

"തണുപ്പിച്ചൊരു കവിള്‍ മദ്യവുമായി"
"ഓര്‍മ്മകളുടെ ആഴങ്ങളില്‍ തളരുമ്പോള്‍
ഒരു ചുടു നിശ്വാസമുതിര്‍ത്ത്‌
കൊറിക്കാന്‍ ചൂടുള്ളത്‌"

വ്യര്‍ഥമായ ഈ തിരയലിലും നല്ലതല്ലെ ആ വേദനയും ആഴങ്ങളും....
അറിയില്ല, എനിക്കങ്ങനെ തോന്നുന്നു..

-പാര്‍വതി.

Aravishiva said...

കൊറിക്കാന്‍ ചൂടുള്ളത്‌
എന്തെങ്കിലും തിരഞ്ഞോളൂ...നന്നായിരിയ്ക്കുന്നു...

കുറുമാന്‍ said...

അത്തിക്കുര്‍ശി ഭായ് - നന്നായിരിക്കുന്നു പിന്നെ,

ഇനി ഞാനാല്‍പ്പം വിശ്രമിക്കട്ടെ
തണുപ്പിച്ചൊരു കവിള്‍ മദ്യവുമായി - ഇന്നു വ്യാഴാഴ്ചയാ - ഇനിയും രണ്ട് മണിക്കൂര്‍ കഴിയണം എനിക്ക് തണുപ്പിച്ചൊരു കവിള്‍ മദ്യവുമയി വിശ്രമിക്കാന്‍.

നാട്ടിലേക്കേന്നാണാവോ പോകുന്നത്?

ടെലഫോണ്‍ നമ്പര്‍ കിട്ടിയീരുന്നെങ്കില്‍ ഒന്നു വിളിക്കാമായിരുന്നു.

എന്റെ - 050-7868069

Mubarak Merchant said...

കവിത നന്നായി.
പിന്നെ തണുപ്പിച്ച മദ്യം..
ചൂടുള്ള ടച്ചിങ്സ്..
അതിഷ്ടപ്പെട്ടൂ.. കുറുമഗുരൂ.. എന്റെ നമ്പര്‍ +919895771855

Anonymous said...

പഴയ ഒരു കവിത യുടെ താളം തോന്നിയെങ്കിലും
വാക്കുകളാല്‍ മാല കോര്‍ക്കുന്നു നീ അത്തികുറിശ്ശി.
നാവില്‍ നുണയാന്‍ പഞ്ചസാര മിഠായി വച്ചു തരുന്നു നീ
ഒപ്പം നുണയാന്‍ മദ്യവും
കൊറിക്കാന്‍ ചൂടുള്ളതും
വളരെ ഇഷ്ടമായി താങ്കളുടെ കവിത
അഭിനന്ദനങ്ങള്‍
സ്നേഹത്തോടെ
രാജു.

അത്തിക്കുര്‍ശി said...

ദൈവമേ,

ഒരു കവിള്‍ മദ്യവും ചൂടുള്ള ടച്ചിംഗ്‌`സും മാത്രമാണല്ലൊ എല്ലരും കാണുന്നത്‌!
സു: 'കുത്തി'സാനിധ്യം അറിയ്ച്ചതിന്‍ നന്ദി

പാര്‍വതി: നന്ദി. അര്‍ത്ഥമില്ലായ്മക്കര്‍ത്ഥം തിരയുന്ന വ്യര്‍ത്ഥമാം വേല ഞാനിന്നും തുടരുന്നു.

ഏകാകിയാകാന്‍ നിരത്തിയ കാരണങ്ങളെ അവസാനത്തില്‍ ഒരൊന്നായി കൂട്ടുപിടിക്കുന്നു?!!

അരവി: നന്ദി. ഇവിടെ 'ചൂടുള്ളതെല്ലാം' ലഭ്യം. ഏകാകിയാണെങ്കിലും "ഹറാം"!!

കുറു: നന്ദി, വിളിച്ച്‌ സംസാരിച്ചല്ലോ!

ഇക്കാസ്‌: നന്ദി! അപ്പൊ ആ റ്റൈപ്പാ? ഏതായലും കൊച്ചിയില്‍ വരുമ്പോള്‍ കാണാം. കുടുംബമുണ്ടാവില്ല. മറ്റു ബ്ലൊഗ്ഗെര്‍സിനൊറ്റും പറയുക. ഹോട്ടല്‍ വിവരങ്ങള്‍ അറിയിക്കാം. ( ഓ: ടൊ: തണുപ്പുല്ലതിന്റെ കുടെ എചൂടുള്ള റ്റച്ചിങ്ങ്സ്‌...........)

ഇരിങ്ങല്‍: നന്ദി, വെറുതെ ഒരോന്ന് കുത്തിക്കുറിക്കുന്നതാണ്‌. അതില്‍ താളവും പിന്നെ മാലയുമൊക്കെ കണ്ടെത്തിയെങ്കില്‍ ഞാന്‍ ധന്യനായ്‌!!

Mubarak Merchant said...

മനുഷ്യന് ദൈവത്തോളം പെര്‍ഫെക്റ്റാവാന്‍ പറ്റില്ലല്ലോ അത്തിക്കുര്‍ശ്ശീ..
ഈ കവിതയും ഉടലെടുക്കുന്നത് അതുകൊണ്ടല്ലേ..
നമ്മുടെ ദു:ശ്ശീലങ്ങള്‍ മറ്റുള്ളവര്‍ക്ക് ദോഷം ചെയ്യാതിരിക്കുകയും നമ്മളിലെ നന്മയെ ഒരു ത്രാസിന്റെ ഒരു തട്ടിലും തിന്മകളെ മറ്റേ തട്ടിലും വയ്ക്കുമ്പോള്‍ നന്മകളുടെ തട്ട് താഴ്ന്നാണിരിക്കുന്നതെങ്കില്‍, അതായത് എന്റെ പ്രവൃത്തികള്‍ക്ക് എനിക്കു കിട്ടുന്ന ഓവറാള്‍ മാര്‍ക്ക് 60% ആണെങ്കില്‍ ഞാന്‍ ഫസ്റ്റ് ക്ലാസ്സില്‍ പാസായി! അതുമതി എനിക്ക്.

സു | Su said...

അത്തിക്കുര്‍ശീ, കുത്തി സാന്നിദ്ധ്യം കാണിച്ചതല്ല. എനിക്ക് ചിരിക്കാന്‍ കഴിയുമോന്ന് പരീക്ഷിച്ചതാ. രണ്ടു കുത്തും ഒരു കുറിയും ചിരി ആയിരുന്നെങ്കില്‍!

പ്രണയത്തിന്റെ തണുപ്പ് ഇഷ്ടമല്ലെങ്കില്‍, സ്നേഹത്തിന്റെ ആഴങ്ങളെ പേടിയാണെങ്കില്‍, സൌഹൃദത്തിന്റെ ചൂടിനെ സഹിക്കാനാവില്ലെങ്കില്‍,
വിരഹത്തിന്റെ വേദനയാണ് നല്ലത്. അത് സഹിക്കുന്നതാണ് നല്ലത്.

മദ്യത്തിന്റെ കുളിര്‍മ്മയേക്കാള്‍ പ്രണയത്തിന്റെ കുളിര്‍മ്മയല്ലേ നല്ലത്? ജനലരികില്‍, സ്നേഹത്തിന്റെ ഓര്‍മ്മകളുടെ ആഴങ്ങളില്‍ മുഴുകുന്നതല്ലേ നല്ലത്? സൌഹൃദത്തിന്റെ ഊഷ്മളമായ നിശ്വാസം നഷ്ടമായോ?
വിരഹത്തിന് വിശ്രമം കൊടുക്കുക. ഒക്കെ തിരിച്ചുപിടിക്കുക.

Unknown said...

അത്തിച്ചേട്ടാ,
മനോഹരമായ വരികള്‍. പ്രണയം ചെറിയ ചൂടായാണ് എനിക്ക് തോന്നിയിട്ടുള്ളത്. നെഞ്ചില്‍ അതിങ്ങനെ എരിയും.കൊറിക്കാന്‍ തണുപ്പുള്ള എന്തെങ്കിലും കൂടിയുണ്ടെങ്കില്‍ പരമ സുഖം. :-)

വാളൂരാന്‍ said...

അത്തീ....
ആദ്യത്തെ അഞ്ചുവരികള്‍ തന്നെ ശാശ്വതമായിട്ടുള്ളത്‌. കുളിര്‍മ്മയുള്ള പ്രണയത്തേയും ഊഷ്മളമായ സൗഹൃദങ്ങളേയും അഗാധമായി സ്നേഹിച്ച്‌ പിന്നെ അവയോട്‌ വിടപറയേണ്ടിവരുമ്പോഴാണ്‌ പൂര്‍ണമാവുന്നത്‌. പക്ഷേ പ്രണയിക്കുമ്പോഴും സൗഹൃദങ്ങള്‍ക്ക്‌ ഹൃദയം നല്‍കുമ്പോഴും സ്നേഹത്തില്‍ ഊളിയിടുമ്പോഴും ഓര്‍ക്കറില്ലെന്നു മാത്രം അവസാനമുള്ള വിരഹത്തെ. ഒരു പക്ഷേ ആ മറവിയായിരിക്കാം അവയെ കൂടുതല്‍ ഹൃദ്യമാക്കുന്നത്‌. നല്ല വരികള്‍....

വേണു venu said...

"എനിക്ക്‌ തണുപ്പ്പ്പിഷ്ഠമല്ല.
ഇനി ഞാനാല്‍പ്പം വിശ്രമിക്കട്ടെ
തണുപ്പിച്ചൊരു കവിള്‍ മദ്യവുമായി
ഈ ജനലരികില്‍ കുളിരട്ടെ".
കവിതന്നെ ഇതു രണ്ടും ഒരു വാക്കില്‍ പറയുംപോള്‍.....
പിന്നെയിങ്ങ്നെ പറഞ്ഞല്ലോ.
അര്‍ത്ഥമില്ലായ്മക്കര്‍ത്ഥം തിരയുന്ന വ്യര്‍ത്ഥമാം വേലയില്‍ എന്നെ തിരയുന്നു,

ഭാവനാ ഭദ്രമായ വരികള്‍ ഇഷ്ടപ്പെട്ടു അത്തിക്കുരിശി.:)

സുല്‍ |Sul said...

മദ്യം എനിക്കിഷ്ടമല്ല. എങ്കിലും കവിത ഇഷ്ടപ്പെട്ടു.

അത്തിക്കുര്‍ശി said...

2 ദിവസത്തെ അവധിക്ക്‌ ശേഷം കമന്റുകള്‍ ഇന്നാണ്‍ കണ്ടത്‌. എല്ലാര്‍ക്കും നന്ദി.

ഇക്കാസ്‌: ഞാന്‍ തമാശയ്ക്ക്‌ എഴുതിയെന്നേയുള്ളൂ.. ഇതില്‍ പെര്‍ഫെക്ഷന്റെ പ്രശ്നമൊന്നുമില്ല.. ദു:ശീലങ്ങളാണെന്ന് മറ്റുള്ളവര്‍കരുതുന്നതെല്ലാം നമുക്ക്‌ അങ്ങനെ യാവണമെന്നില്ല..

ശു: ചിരിക്ക്‌ നന്ദി.. ഞാനും ചിരിക്കുന്നു. " ഒരു പാല്‍ ചിരി കാണുമ്പൊളത്‌ മൃതിയെ മറന്നു ചിരിച്ചേ പോകും, പാവം മാനവ ഹൃദയം!"

ഒരാള്‍ എകാകിയാകുന്നതെപ്പോള്‍? മ്നസ്സിന്റെ കിളിവാതിലുകളെല്ലാം കൊട്ടിയടക്കുമ്പോള്‍, സ്നേഹ സൌഹൃദങ്ങള്‍ക്ക്‌ നെരെ മുഖം തിരിക്കുമ്പൊള്‍? ഒറ്റപ്പെടാന്‍ നമുക്ക്‌ കാരണങ്ങല്‍ പലതുകാണും, പക്ഷെ യഥാര്‍ത്ഥത്തിലവ നാം സ്വയം സൃഷ്ടിക്കുന്ന പുറം തോടു മാത്രം, തിരശീല മാത്രം. അതിനകത്തിരുന്ന് പിന്നെ നാമുക്കെന്തുമാവാമല്ലൊ. മദ്യത്തിനെ / കൊറിക്കാന്‍ ചൂടുള്ളതിനെ വെറും വാക്കര്‍ത്ഥത്തിനപ്പുറം കാണുക.. ഒന്നും നമുക്ക്‌ തിരിച്ചു പിടിക്കാനാവില്ല, അല്ലെങ്കില്‍ പിടിക്കുന്നതൊന്നും നഷ്ടപ്പെട്ടതിനു പകരമാവുന്നില്ല.

ദില്‍ബു: അതെ പ്രണയം ചൂടുള്ള സുഖം തന്നെ.. ചിലത്‌ പൊള്ളുന്ന ഓര്‍മ്മകള്‍ അവശെഷിപ്പിക്കും.. മറ്റുചിലത്‌ നീറിപ്പടരുന്ന കനലുകളെയും മനസ്സില്‍ ബാക്കി വെക്കും എന്നു മാത്രം.. പിന്നെ ചിലവയുണ്ട്‌ മഞ്ഞുരുകി, തെളിനീരായ്‌, നേരിയ ചൂടായ്‌, പിന്നെ തിളക്കുന്ന, അവസ്സാനം ബാഷ്പമായ്‌ തീരുന്നവ. വീണ്ടും കുളിര്‍മഴയായ്‌ പെയ്യുമെന്ന് ആശിക്കുന്നവ.. ഏല്ലാപ്രണയങ്ങളും ഇഷ്ടപ്പെടാം..

മുരളി വാളൂര്‍: അതെ അവയാണ്‌ ശാശ്വതം..

വേണു: എക്കാന്തതക്കൊരു ന്യായീകരണം അല്ലെങ്കില്‍ ഒരു തരം എസ്കെയ്പിസം ആയി പറയുന്ന കാരണങ്ങല്‍, വെരും പൊള്ളയാണെന്ന് സൂചിപ്പിചുവെന്നേയുല്ലു.

സുല്‍: ഞാന്‍ മദ്യത്തെ കുറിച്ച്‌ പരഞ്ഞിട്ടേയില്ല! സുല്‍

ഏല്ലാ കമന്റുകള്‍ക്കും നന്ദി;

അത്തിക്കുര്‍ശി said...

മെയിലയച്ച അനോണിക്കും നന്ദി!
മറുമെയില്‍ അയച്ചിട്ടുണ്ട്‌.
താങ്കളുടെ അഭിപ്രായം ശരിയാണ്‌.മറ്റുള്ളവര്‍ അവിറ്റേക്കൊന്നും എത്തിയില്ല എന്നു മാത്രം!