Thursday, December 21, 2006

ശേഷിപ്പുകള്‍

‍കാലൊടിഞ്ഞ ചാരുകസേര
ചില്ലുപൊട്ടിയൊരു കണ്ണട
ചിതലെടുത്ത പഴയൊരു ചിത്രം
പിടി പൊട്ടിയൊരൂന്നുവടി

ഇതെല്ലാമിനിയും ?
പുതിയീവീടിനഭംഗിയെന്നവള്‍!
ബന്ധങ്ങളുടെ അര്‍ത്ഥം
അവള്‍ക്കിനിയുമറിയില്ല കഷ്ഠം!.

ആകസേരത്തലക്കല്‍ മടിയിലിരുത്തിയാണ്‌
പാഠങ്ങള്‍ പറഞ്ഞുതന്നത്‌
ആ കണ്ണടയിലൂടെയാണ്‌
കഥകള്‍വായിച്ചുതന്നത്‌
ആ ചിത്രത്തില്‍ മടിയിലെന്നെയുമിരുത്തി
തെല്ലൊരാഹങ്കാരത്തില്‍ തന്നെയാണിരിപ്പ്‌.

ഊന്നുവടി വൈകിവന്നതാണ്‌
താനുമായൊരു ബന്ധവുമില്ലാത്തത്‌!
അതു മാത്രം മാറ്റാം, മറ്റൊന്നുമില്ല
ഈ ശേഷിപ്പുകളിലാ സാനിധ്യം
അങ്ങനെ അനുഭവിക്കാം.

'സദന'ത്തില്‍ നിന്നാവിളിയെന്നവള്‍
ഈ മാസത്തേത്‌ എന്നോ കൊടുത്തല്ലോ,
പിന്നെ?തീരെ സുഖമില്ലത്രേ, ഒന്നത്രടം ചെല്ലാന്‍.
ശ്ശേ, ഈ അവധി ദിവസവും !!
ദ്വേഷ്യത്തില്‍ വലിച്ചെറിയാന്‍
ആ പൊട്ടിയ ഊന്നുവടി തിരഞ്ഞു!!

7 comments:

അത്തിക്കുര്‍ശി said...

ശേഷിപ്പുകള്‍ .....

‍കാലൊടിഞ്ഞ ചാരുകസേര
ചില്ലുപൊട്ടിയൊരു കണ്ണട
ചിതലെടുത്ത പഴയൊരു ചിത്രം
പിടി പൊട്ടിയൊരൂന്നുവടി

കണ്ണൂരാന്‍ - KANNURAN said...

പഴയതൊന്നും ആര്‍ക്കും വേണ്ട. എന്തിനെന്നറിയാത്ത ഓട്ടത്തിനിടക്കു പഴയതൊക്കെ നാം മറന്നു പോകുന്നു.

ഇട്ടിമാളു അഗ്നിമിത്ര said...

കണ്ണുതുറന്നു ഒന്നു നന്നായി നോക്കന്‍ പറയൂ.. ഇതൊക്കെ തന്നെ നമ്മള്ക്കായും നാളെകള്‍ കാത്തു വെച്ചിരിക്കുന്നത്

കുറുമാന്‍ said...

തീം പുതുതല്ലെങ്കിലും, വരികള്‍ നന്നായിരിക്കുന്നു.

വിഷ്ണു പ്രസാദ് said...

ഉപേക്ഷിക്കപ്പെടുന്ന ഓരോ ജീവിതവും വേദനകളുടെയും ഓര്‍മകളുടെയും വേട്ടപ്പട്ടികളുമായി തിരിച്ചുവരും.
അപ്പോഴും ലജ്ജാവഹമായ ഒരു ജീവിതത്തെ നാം ഇറുകിപ്പിടിച്ചിരിക്കും.കവിക്ക് അഭിനനന്ദനങ്ങള്‍ ...

അനംഗാരി said...

ഇന്ന് ഞാന്‍ നാളെ നീ...
എല്ലാവന്റേയും വിധി ഇങ്ങനെ തന്നെയാണ്...

G.MANU said...

capturing lines


gopalmanu.blogspot.com