Tuesday, May 08, 2007

അത്തി- Jr. നയം വ്യക്തമാക്കുന്നു!

സിനു ഈ അവധിക്കുവന്നപ്പോള്‍ അവന്റെ സ്കൂള്‍ അവാര്‍ഷികത്തിന്റെ സീഡീ കൊണ്ടുവന്നു.. അതില്‍ അവന്റെയൊരു നാടകവുമുണ്ട്‌!
അത്‌ കണ്ടപ്പോള്‍ ആണ്‌ അവന്റെ ഉള്ളിലിരിപ്പ്‌ മനസ്സിലായത്‌.. വയസ്സ്‌ കാലത്ത്‌ നമ്മുടെ കാര്യം സ്വാഹ...!

അത്‌ ഇവിടെ: http://www.youtube.com/watch?v=WiUxX7jOiW8
മലപ്പുറം ഭാഷാപണ്ഡിതരുടെ സഹായം ആവശ്യമായേക്കാം..

ഇതിനു മുമ്പത്തെ അവന്റെയൊരു വീഴ്ച ഇവിടെ ഉണ്ട്‌:

പഠനത്തില്‍ അത്ര മുന്‍പന്തിയിലൊന്നുമല്ലെങ്കിലും ക്ലാസ്സിലെ ഒരു താരമാണെന്നാണ്‌ അവന്റെ ഭാഷ്യം!

14 comments:

അത്തിക്കുര്‍ശി said...

സിനു ഈ അവധിക്കുവന്നപ്പോള്‍ അവന്റെ സ്കൂള്‍ അവാര്‍ഷികത്തിന്റെ സീഡീ കൊണ്ടുവന്നു.. അതില്‍ അവന്റെയൊരു നാടകവുമുണ്ട്‌!
അത്‌ കണ്ടപ്പോള്‍ ആണ്‌ അവന്റെ ഉള്ളിലിരിപ്പ്‌ മനസ്സിലായത്‌.. വയസ്സ്‌ കാലത്ത്‌ നമ്മുടെ കാര്യം സ്വാഹ...!

സു | Su said...

ഹി ഹി ഹി അത്തിക്കുര്‍ശീ :) അടിപൊളി ആയിട്ടുണ്ടെന്ന് സിനുവിനോട് പറയൂ. പെണ്ണുകാണലൊക്കെയാ പരിപാടി അല്ലേ?

അത്തിക്കുര്‍ശി said...

നന്ദി സു, സിനുവിനോട്‌ പറയാം..

ജോലിയും കൂലിയും ഒന്നുമില്ലാതെ എങ്ങനെ പെണ്ണിനെ പോറ്റും എന്ന ചോദ്യത്തിനുള്ള അവന്റെ ഉത്തരമാണ്‌ എന്റെ ചങ്കില്‍ കൊണ്ടത്‌!

പിന്നെ നാടകമേ ഉലകം എന്ന് സമാധാനിക്കാം!

Unknown said...

അത്തിക്കുര്‍ശീ,
ജൂനിയര്‍ മോശാവില്ലാട്ടോ,
നന്നായിട്ടുണ്ട്.
നന്നായി വളരട്ടെ....

എനിക്കുമുണ്ടൊരാള്‍
ഇതേ പ്രായത്തില്‍ .ഇപ്പോള്‍ മ്യൂസിക് ക്ലാസ് കമ്പ്യൂട്ടര്‍ ക്ലാസ് എന്നൊക്കെപ്പറഞ്ഞു തിരിഞ്ഞുകളിക്യാണെന്നാ കേട്ടത്.

നാടകത്തിലെ ചോദ്യോത്തരങ്ങള്‍ കൊണ്ട് ചങ്ക് വേദനിക്കണ്ട.എന്തായാലും കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അവതരിപ്പിച്ചിട്ടുണ്ട്.

Pramod.KM said...

അത്തിക്കുറ്ശി മാഷെ...സൂപ്പറ് ആയിട്ടുണ്ട് കുട്ടികള്‍.
ചെറുപ്പത്തിലെ സ്കൂള്‍ നാടകങ്ങള്‍ ഓറ്ത്തു പൊയി ശരിക്കും;).വല്ലാത്തൊരു ഗൃഹാതുരത!ഞാന്‍ പോയി അല്‍പ്പം സോജു അടിക്കട്ടെ.

വേണു venu said...

അത്തിക്കുറിശ്ശി,
ഞാന്‍‍ മോന്‍റെ ചലനങ്ങളായിരുന്നു ശ്രദ്ധിച്ചതു്. അവനെ പ്രോത്സാഹിപ്പിക്കണം.:)

Kaithamullu said...

“ഞാ‍നെന്റെ വാപ്പാനെ കൂലിപ്പണിക്ക് വിട്ടിട്ടെങ്കിലും ഓളെ പോറ്റും!“
-കലക്കി, അത്തിക്കുര്‍ശീ. പിള്ളേര്‍ നയം വ്യക്തമാക്കിക്കഴിഞ്ഞു!

“ആയുരാരോഗ്യവാന്‍ ഭവ:“ എന്ന അനുഗ്രഹം അയക്കുന്നു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്::

വീഡിയോ കണ്ടു. സിനു അടിപൊളി പെര്‍ഫോമന്‍സാണല്ലോ..

അവന്‍ തന്നെയാണോ തിരക്കഥേം!!!!

അത്തിക്കുര്‍ശി said...

പൊതുവാള്‍ നന്ദി!

ഇവന്‍ പഠനത്തില്‍ കുറച്ച്‌ ഉഴപ്പാ.. കമ്പുട്ടര്‍ ഒഴികെ.. ടേസ്റ്റുകള്‍ ഇടക്കിടെ മാറും, മിമിക്രി, എഴുത്ത്‌, പെയ്ന്റിംഗ്‌ ഇപ്പൊ, വീഡിയോ എഡിറ്റിംഗ്‌! എല്ലാം സ്വയം.. പിന്നെ എതു സൂപ്പര്‍ മാര്‍കറ്റില്‍ പോയാലും ഒരു പുസ്തകമെങ്കിലും എറ്റുത്തിരിക്കും.. രണ്ടുദിവസം മുമ്പ്‌ ചുള്ളിക്കാടിന്റെ കവിതകള്‍ ശരിയല്ല എന്നു വരെ പറഞ്ഞു കളഞ്ഞു!

പ്രമോദ്‌,നന്ദി

സ്കൂള്‍ നാടകങ്ങളുടെ ഗ്രഹാതുരത എനിക്കും അനുഭവപ്പെടാതിരുന്നില്ല.. റിഹേഴ്സലുകള്‍... ഗ്രീന്‍ റൂം... എന്തിനു പഴയ കര്‍ട്ടന്‍ പോലും മനസ്സില്‍! ഈ സോജു എന്താണ്‌?.. സോജാ... പാടി ഉറക്കുന്ന വല്ലതും?

വേണു, നന്ദി
ചലനങ്ങള്‍ അല്‍പം ഓവറായൊന്നായിരുന്നു എനിക്ക്‌ തോന്നിയത്‌..
എന്തായാലും നിരുത്സാഹപ്പെടുത്തേണ്ട അല്ലെ? കഴിഞ്ഞ വര്‍ഷം രണ്ട്‌ നാടകത്തില്‍ അഭിനയിച്ചുവെന്നാണ്‌ പറഞ്ഞത്‌. മറ്റേതും കുഴപ്പമില്ല എന്നൊക്കെയാണ്‌ അവന്റെ ഉമ്മയും...

കൈതാമുള്ളേ..
ആ മുള്ളാണ്‍ ചങ്കില്‍ കൊണ്ടത്‌! നമ്മളെന്നേ കൂലിപ്പണി തുടങ്ങിക്കഴിഞ്ഞു..
നന്ദി!

കുട്ടിച്ചാത്തന്‍, നന്ദി..
തിരക്കഥ ഏതോ സാറിന്റെ വകയെന്നാ പറഞ്ഞത്‌!

മുസ്തഫ|musthapha said...

ഹഹഹ അത്തിക്കുറിശ്ശി... സിനുവിന്‍റെ നയം വ്യക്തമാക്കല്‍ അടിപൊളി... കലക്കിപ്പൊളിച്ചു ജൂനിയര്‍ :)

‘ഒരു കുത്തിങ്ങട്ട് തന്നാളീ ബാപ്പാ...’

‘ഓള്ടെ ഇപ്പാനെ കൂലിപ്പണിക്കയിച്ചിട്ടാണെങ്കിലും ഓളെ ഞമ്മള് നോക്കും...’

നയം വളരെ നയപരമായി വ്യക്തമാക്കിയിരിക്കുന്നു :)

സിനുവിനെ അന്വേഷണം അറിയിക്കണേ... മറക്കരുത് [അത്തി... സിനുവിനെ ബ്ലോഗിങ്ങ് പഠിപ്പിക്കാന്‍ പോകുന്നെന്ന് കേട്ടു - ഒരു കമന്‍റ് ഉറപ്പാക്കാന്‍ കിട്ടുന്ന ചാന്‍സെന്തിനാ കളേണ് :)]

തറവാടി said...

നന്നായി :)

ആശംസകള്‍,

തറവാടി,
വല്യമ്മായി

അത്തിക്കുര്‍ശി said...

അഗ്രജന്‍,

നന്ദി, അന്വേഷണം അറിയിക്കാം. ബ്ലൊഗിംഗ്‌ തല്‍ക്കാലം വേണ്ടന്നു വെച്ചു.. ഇനി അതും കൂടിയായാല്‍ !

തറവാടി & വല്യമ്മായി, നന്ദി

ഏറനാടന്‍ said...

അത്തിക്കുറിശ്ശി, ഇതിന്നാ കാണാനൊത്തത്‌. സിനു അടിച്ചുപൊളിച്ചല്ലോ! (വേദിയല്ല). കൂടെയുള്ളോരും നന്നായി. എന്റെ പ്രത്യേക അന്വേഷണം അറിയിക്കുക. പിന്നേയ്‌ സിനു എന്നപേരില്‍ തന്നെ എന്തോ ഒളിഞ്ഞിരിപ്പില്ലേ? (സിനിമ?). എല്ലാം നല്ലതിനാവട്ടേ.. അല്ലേ?

അത്തിക്കുര്‍ശി said...

ഏറനാടന്‍,
നന്ദി! അന്വേഷണം അറിയിക്കാം.. പെരിനകത്ത്‌ അങ്ങനെ ഒരു സംഗതി ഒളിഞ്ഞിരുന്നത്‌ സിനിമാ / സീരിയല്‍ കാരനായത്‌ കൊണ്ട്‌ തോന്നിയതാവും!..