Tuesday, July 11, 2006

ഗള്‍ഫ്‌ പ്രവാസീ
ഗള്‍ഫ്‌ പ്രവാസീ, താങ്കളുടെ ഇപ്പൊഴത്തെ അവസ്ഥ അറിയുക

7 comments:

monu said...

appooo ottakam ayi alley :)...

me in the making :D

അത്തിക്കുര്‍ശി said...

അതെ, ഒട്ടകം.... വയസ്സന്‍ ഒട്ടകം!!!

ഫിറോസ്‌ | firoz said...

(ആത്മഗതം) പറ്റെ മുടിയില്ലാതെ വന്നയാള്‍ പത്തു വര്‍ഷം കഴിയുമ്പോള്‍ എന്താകുമോ എന്തോ..
തിരിച്ചൊരു പരിണാമം സാധ്യമോ?

ദില്‍ബാസുരന്‍ said...

എന്റമ്മോ ഗള്‍ഫില്‍ വന്ന് കുടുങ്ങിയോ? വന്ന വണ്ടിക്ക് മടങ്ങട്ടെ. ആകെ ബാക്കിയുള്ളത് ഗ്ലാമറാണ്. അതും പോയാല്‍ ?

പട്ടേരി l Patteri said...

ഇതു നേരത്തെ അറിഞ്ഞിരുന്നെങ്ഗില്‍ ഇങ്ങോട്ടുള്ള വണ്ടിയില്‍ കയറില്ലായിരുന്നു. നാട്ടില്‍ തിരിചു പോയാല്‍ reverse effect വരും reverse effect എന്ന ആശ്വാസം .........:D

നന്ദു said...

എന്‍. ആര്‍. ഐ. കറവപ്പശുവൊ?

പ്രിയ സുഹ്രുത്തുക്കളെ,
പ്രവാസികളെ കറവപ്പശുക്കളാക്കുന്ന രീതി ഇപ്പൊഴൊന്നും തുടങിയതല്ല. അതൊരു പുതിയ കാര്യവുമല്ല. ഇപ്പൊള്‍ സ്വാശ്രയ പ്രശ്നത്തിലും കത്തി യേറു ഏല്‍ക്കെണ്ടി വരുന്നതു വിദേശമലയളികള്‍ക്കു തന്നെ.

ഡയറിയും കക്ഷ്ത്തില്‍ വച്ച് പാവപ്പെട്ടവനെ രക്ഷിക്കാ‍നെന്ന പേരില്‍ അവനെ ചൂഷണം ചെയ്യ്തു , ഉടയാത്ത ഖദറും ധരിചു നടക്കുന്ന‍ സഘാക്കള്‍ “പ്രവാസി “ എന്താണെന്നു അറിയണമെങ്കില്‍ വിദേശത്ത് പ്രത്യെകിചും സൌദി യില്‍ പൊയി രവിലെ 7 മുതല്‍ രാത്രി 7 വരെ കൊടും ചൂടിലും തണുപ്പിലും പണിയെടുത്ത് നോക്കണം. അപ്പൊഴെ പ്രവാസിയുടെയും അവന്‍ അദ്ഡ്വാനിച്ചുണ്ടാക്കുന്ന കാശിന്റെയും വില അറിയൂ.

മറ്റുള്ള കുട്ടികളുടെ വിദ്യഭ്യാസത്തില്‍ ഉണ്ടാകുന്ന നഷ്ടം നികത്താ‍ന്‍ എന്‍.ആര്‍. ഐ. യുടെ മക്കളുടെ ഫീസില്‍ നിന്നും എടുക്കണമെന്ന ബഹു.മന്ത്രിയുടെ അഹങ്കാരം നിറഞ തീരുമാനം ചോദ്യം ചെയ്യാന്‍ പ്രവാസിക്കു തൊഴിലാളി യൂണിയന്‍ ഇല്ലല്ലൊ?. ഒരു നേതാക്കള്‍ക്കും ഇതില്‍ ഒരു വേദനയും ഇല്ല. കാരണം തെരെഞെടുപ്പു കഴിഞല്ലൊ?. ഇനി പ്രവാസിയെ അടുത്ത തെരെഞെടുപ്പു വരുമ്പൊള്‍ - ഫണ്ട് പിരിവിനായി - കണ്ടാല്‍ മതിയല്ലൊ?..

ഇതിനെതിരെ ഓരൊരൊ പ്രവാസിയും പ്രതികരിക്കേണ്ടിയിരിക്കുന്നു.
സസ്നെഹം
നന്ദു - റിയദ്.

Anonymous said...

ഞാനൊരു പ്രവാസിയാണ്..അതുകൊണ്ട് തന്നെ എനിക്കിതിലെ രോഷം ഒട്ടുമേ മനസ്സിലാവുന്നില്ല.
ഈ വെയിലത്തു പണിയെടുക്കുന്നതും ഒക്കെ പ്രവാസികള്‍ മാത്രമല്ലല്ലൊ..അതിലും കഷ്ട്മല്ലെ നാട്ടില്‍ പണിയെടുക്കുന്ന്വര്‍..അവര്‍ക്കൊക്കെ ഡോളറില്‍ അല്ലെങ്കില്‍ റിയാലില്‍ അല്ലല്ലൊ പൈസ കിട്ടുന്നെ.. പ്രവാസികള്‍ കാ‍രണം തന്നെ സാധനങ്ങള്‍ക്ക് വില കൂടി ജീവിക്കാന്‍ ബുദ്ധിമുട്ടുന്നവരണ് 50% പ്രവാസികള്‍ ഉള്ള കേരളം..പിന്നെ നമ്മള്‍ ഒക്കെ പ്രവാസി ആവുന്നത് നാടിന്റെ നന്മ്ക്കൊക്കെ എന്ന് പറയുന്നത് വെറുതെ അല്ലെ, നമ്മക്ക് വേണ്ടി മാത്രമല്ലെ.എത്ര ദേശസ്നേഹം കസേരയില്‍ ഇരുന്ന് നമ്മളൊക്കെ പറഞ്ഞാലും,രൂപയുടെ മൂല്യം കുറയുമ്പോള്‍ സന്തോഷിക്കുന്നവര്‍ തന്നെയാണ്. അതുകൊണ്ട് കേരളത്തില്‍ താമസിക്കുന്ന നാട്ടുകാര്‍ ന്നെ തീരുമാനിക്കട്ടെ.
അല്ലാണ്ട് ഉത്തരത്തിലേതും വേണം എന്നൊക്കെ പറഞ്ഞാല്‍..
പിന്നെ നമ്മളെ പൈസ പിരിക്കാന്‍ വരുമ്പൊ..
കൊടുക്കാണ്ടിരുന്നാ‍ല്‍ പോരെ?അതെങ്ങിനെയാ,
അപ്പൊ മന്ത്രീടേം സിനിമാനടന്റേയും കൂടെ നിന്നൊക്കെ പടം പിടിക്കാന്‍ തിരക്കോട് തിരക്കും...:)