Tuesday, September 12, 2006

ഇല കൃഷി

കാര്‍ഷിക പംക്തിയിലെ ലേഖനമൊന്നുമല്ല കെട്ടോ!

9/11 ന്‍ ശേഷം 6 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു സെപ്റ്റംബര്‍ 17ന്‌ സംഭവിച്ച ഒരു ദുരന്തത്തിന്റെ ഓര്‍മ്മയാണിത്‌. അല്‍ക്വൊയ്തയും ബിന്‍ ലാദനും ഒന്നും പ്രചാരത്തിലില്ലാത്ത 1993 കാലം..

അതിനുമുമ്പ്‌ ചില ഫ്ലാഷ്‌ ബാക്കുകള്‍:

1.സ്ഥലം: കേരളത്തിലെവിടെയുമാകാം

" ഹലൊ, എന്താ പേര്‌?"
" അത്തിക്കുര്‍ശി"
" തിക്കുറുശിയുടെ?"
"ആരുമല്ല്"
"തിക്കുറുശിത്തം വല്ലതും?"
"അശേഷല്ല്യാ.." (മനസ്സില്‍ 'കുറേശ്ശേല്യേ' എന്നൊരു സംശയം)

2. സ്ഥലം: സൌദി

" ഇന്ത ആതിഖ്‌?"
"അയ്‌വ"
"ഖുറൈശി?"
"അയ്‌വ"
" ആതിഖ്‌ ഖുറൈശി"
"അയ്‌വ"
"അല്‍ ഹംദുലില്ലാഹ്‌, സൈന്‍"
"അയ്‌വ" ( തെറ്റിദ്ധരിക്കരുത്‌, അന്നൊക്കെ സോണി, എല്‍ ജി, പനാസോണിക്‌ ബ്രാന്റുകള്‍ വിപണിയിലെത്തിതുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ..)

3. സ്ഥലം: യു ഏ യി

ഒരു പച്ച: "സാബ്‌, മലബാറിമെ 'ആയത്തുല്‍ കുര്‍സ്സി' കൊ 'അത്തിക്കുര്‍ശി' കഹ്‌ താഹെ ക്യാ?.."

അങ്ങനെ യുഗയുഗാന്തരങ്ങളായി ഞാനന്വേഷിച്ചിരുന്ന എന്റെ പേരിന്റെ പൊരുള്‍ ആ പാകിസ്താനി എനിക്കുമുമ്പില്‍ വെളിവാക്കിതന്നു..

എന്റെ ഹിന്ദി സുഹ്രുത്തുക്കളോടെല്ലാം അതുവരെ പരഞ്ഞിരുന്ന എന്റെ പേരുല്‍ പത്തി കഥ ( ബഹുത്‌ സാലോം പഹലെ, മേരെ പിതാജി കെ പിതാജി കെ പിതജി കെ.. കേരള്‍ മേ ബഡാ ബഡാ കുര്‍സ്സിയൊംകേ ബഹുത്‌ ബഡാ എക്‌ ഷോറൂം ധാ.എക്‌ ദിന്‍ എക്‌ അറബ്‌ അര്‍ബാബ്‌ നെ ബഡാ കുര്‍സ്സി ദേഖ്‌ കെ ബൊല ' ഹാത്തി ക ജൈസ കുര്‍സ്സി, ഹാതി കുര്‍സ്സി, അത്തിക്കുര്‍ശി. . എന്ന സബ്‌ സെ ബഡാ ബഡായി..) ഞാന്‍ പിന്നെ മാറ്റി 'ആയത്തുല്‍ കുര്‍സ്സി' ആക്കി.

ഞാന്‍ കാടു കയറുന്നു. ഇല കൃഷിയിലേക്‌ മടങ്ങാം.

മേല്‍ പറഞ്ഞ സംഭവങ്ങളിലെല്ലാം എന്റെ പേരിനാല്‍ 'ഞാനേതാ മോന്‍' എന്നോര്‍ത്ത്‌ അഭിമാന വിവശനും രോമാഞ്ചോന്മത്തനും ആയിപ്പ്പ്പോയിടുണ്ടെന്നത്‌ സവിനയം സമ്മതിക്കുന്നു.

ഇല കൃഷി തുടങ്ങുന്നതിനുമുമ്പ്‌, എന്റെ പേരിനാല്‍ ഞാന്‍ ചമ്മിയത്‌ പാരലല്‍ കോളേജില്‍ മാഷായി വാഴുമ്പോള്‍ ആണ്‌. അധ്യാപക സുഹ്രുത്തുക്കളില്‍ വളരെ ക്ലോസ്സായവര്‍ എന്നെ 'അത്തി' എന്നാണുവിളിച്ചിരുന്നത്‌. ഇതു മുംതാസ്‌ എന്ന 2-4-എ വിദ്യാര്‍ഥിനി കേട്ട്‌ 'അസ്ഥി' എന്നു തെറ്റിദ്ധരികുകയും 'അഞ്ചു സുന്ദരികള്‍' ഗാങ്ങുവഴി അതു കാമ്പസ്‌ മനൊരമയിലെത്തുകയും എന്റെ അപ്പോഴത്തെ ശാരീരിക സ്ഥിതിമൂലം അതിന്‌ കാറ്റിന്റെ വേഗത്തില്‍ പ്രചുര പ്രചാരം സിദ്ധിക്കയ്ം ചെയ്തു ! 'ക്രൂസോ മാഷ്‌', 'സോമാഷ്‌' എന്നീ ചെല്ലപ്പേരുകളില്‍ നിന്നു എനിക്കിത്‌ തല്‍ക്കാലം മോചനം നല്‍കിയെങ്കിലും, എന്റെ മാസബഡ്ജെറ്റിനെ അതു താളം തെറ്റിച്ചു! പവര്‍മാള്‍ട്ട്‌, ചവനപ്രാശം ബോട്ടിലുകളുടെ എണ്ണം ക്രമാതീതമായി..

ഓ.. വീണ്ടും ചിന്തകള്‍ ബ്ലൊഗ്ഗുകയറുന്നു. വിഷയം കൃഷിയണല്ലൊ..

സൌദിയില്‍ നിന്നും അവധിക്ക്‌ വന്നു രണ്ടര മാസം നീണ്ട മാരത്തോണ്‍ പെണ്ണുകാണലുകള്‍ക്കൊടുവില്‍,പെണ്ണുകാണല്‍.( കയ്യിലിരിപ്പുകൊണ്ടും നല്ല നടപ്പ്‌!!കൊന്റും) അത്തിക്കുര്‍ശിക്കും കിട്ടി ഒരു പെണ്ണ്‍!

അങ്ങനെ 1993 സെപ്ത-17: ആ മംഗള കര്‍മ്മം നടക്കുന്നു. എല്ലാരും നിശ്ശ്ബ്ധരായി.. അത്തിക്കുര്‍ശിക്കഭിമുഖമായി പെണ്ണിന്റെ വാപ്പ, ഒരു വശത്ത്‌ പള്ളീലെ മുസ്ലിയാര്‍, മറു വശത്ത്‌ തടിച്ച റെജിസ്റ്റരുമായി മുക്രി.. നിക്കാഹ്‌ ആരംഭിക്കുന്നതിനു മുമ്പായി സുഹ്രുത്തുക്കളില്‍ ആരോ"മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു.." എന്ന ഗാനം കാതിലോതി. അതോ തോന്നിയതണോ?

ആലുക്കാസ്‌ മുദ്രയുള്ള 'മഹര്‍'പെട്ടി തുറന്നു നോക്കി, ( എന്തൊ ഉണ്ടെന്നുറപ്പു വരുത്തി- 916, തങ്കത്തില്‍ പൊതിഞ്ഞത്‌ ഒന്നും അന്നില്ലത്തതുകൊണ്ട്‌ അത്രമാത്രം )വലതുകയ്കള്‍ കൂട്ടിപ്പിടിപ്പിച്ച്‌ മുസ്ല്യാര്‍ കര്‍മ്മം ആരൊഭിച്ചു.. നിയുക്ത അമ്മോശാക്കയുടെ ഊഴം കഴിഞ്ഞു മുസ്ലിയാര്‍ മണവാളന്‍ അത്തിക്കുര്‍ശിയോട്‌ ചൊല്ലിക്കൊടുത്തു:
"കബില്‍തു മിന്‍ ക.."
"കബില്‍തു മിന്‍ ക" അത്തി
" നിക്കാഹഹാ"
" നിക്കാഹഹാ (ഹ ഹാ ഹാ)" അത്തി ( മറ്റൊരു സീത...)
...
നിങ്ങളുടെ മകള്‍, ..എന്നവളെ, ...മഹറിനു പകരമായി, ഇണയാക്കി തന്നതിനെ, തുണയാക്കി തന്നതിനെ.. ഞാന്‍ സ്വീകരിച്ചിരിക്കുന്നു. (ചിരിക്കുന്നു- എക്കൊ)..

"ഇന്നാലല്ഫാത്വിഹ" ഓത്തിനും ദു:ആയ്കും ശേഷം മുക്രി രജിസ്റ്റരെടുത്ത്‌ വിവരങ്ങള്‍ ചേര്‍ത്തു; (രജിസ്റ്റരിനു മുകളില്‍ ' ചെത്തനാകുര്‍ശി ജുമാ മസ്ജിദ്‌, വിവാഹ രജിസ്റ്റര്‍' എന്നു പ്രിന്റു ചെയ്തിരിക്കുന്നു. അത്തിക്കുര്‍ശി: ചെത്തനാകുര്‍ശി !) വരന്റെ വിവരങ്ങള്‍ അത്തിക്കുര്‍ശിയുടെ മഹല്ലില്‍ നിന്നും നല്‍കിയ "ഇടവകയിലെ നല്ല ഇടയനും, തിരുസഭയുടെ വിശ്വാസപ്രമാണങ്ങള്‍ അനുസരിച്ചു ജീവിക്കുന്നവനും ആണെന്ന" സാക്ഷ്യപത്രത്തില്‍ നോക്കി പാടുപെട്ട്‌ എഴുതാന്‍ തുടങ്ങി:

പേര്‍: അത്തിക്കുര്‍ശി
പിതാവ്‌: വല്യ അത്തിക്കുര്‍ശി
മേല്‍ വിലാസം: മണ്ണുമ്മല്‍ ഹൌസ്‌, തപ്പാലാപ്പ്പീസ്‌. പി.ഒ, നടക്കുന്നിടം വഴി..
മലയാളം വഴങ്ങാത്ത ( അറബിമാത്രം കൂടുതലും ഉപയൊഗിക്കുന്നതു കൊണ്ടാണ്‍!) കയ്യുമായി അത്രയും മുക്രി എഴുതി ഒപ്പിച്ചു. അടുത്തത്‌:
തൊഴില്‍: സാക്ഷ്യപത്രത്തില്‍ നോക്കി. ഇല.. കൃട്ടി... ക്കല്‍.. ഒന്നും ഒരു പിടിയും കിട്ടുന്നില്ല. എല്ലാരുടെയും കണ്ണുകള്‍ .. വീഡിയൊ രാജന്‍ രെജിസ്റ്റര്‍ സൂം ചെയ്തു ഫോകസ്‌ ചെയ്തിരിക്കുന്നു.. ഇല കൃറ്റിക്കല്‍ ആവുന്നു..

'ഈ പുത്യെ ലിപി'മുക്രി മുക്രയിട്ടു..

'മൊല്ലാക്ക, അതു ഇലക്റ്റ്രിക്കല്‍ എഞ്ചിനീെയര്‍ എന്നാണ്‌" ആരൊ ഹെല്‍പി.

"അതൊക്കെ ച്ച്‌ അറ്യാന്ന്. പുത്യാപ്ല എഞ്ചിനീരാണെന്നൊക്കെ. ഇത്‌ രിക്കാര്‍ഡല്ലേ, ഒക്കെ കൃത്യായ്റ്റ്‌ എയ്തണ്ടേ?"

പിന്നെ മുക്രി കൃത്യായ്റ്റ്‌ എയ്തി:

ഇല
ഇല ക്‌
(അതിനിടെ ഇബ്‌ ലീസ്‌ കുരിശും കൊണ്ട്‌ എത്തി, അത്തിക്കുര്‍ശി.., ചെത്തനാകുര്‍ശി.., ഇലക്‌..)

തുടര്‍ന്നെഴുതി: (അത്തിക്കുര്‍ശി.., ചെത്തനാകുര്‍ശി.., ഇലക്‌..) 'ഇല കൃഷി'
"ബാക്ക്യൊക്കെ ഞാനെയ്തിച്ചേര്‍തോളാം. ങളൊപ്പിട്ടോളീം"

എന്റെ മനോഹരമായ തേരട്ട-ഞ്ഞാഞ്ഞൂള്‍ ഒപ്പിനെ ഞാന്‍ എന്റെ ഇല കൃഷിത്തൊട്ടത്തിലേക്ക്‌ പതുക്കെ മേയാന്‍ വിട്ടു..

ലോകത്തിന്റെ നാനഭാഗങ്ങളിലായി ഞാന്‍ നാളത്രയും മേയാന്‍ വിട്ട ഉന്നതരായ ഒപ്പുകള്‍ വിവിധ രാഷ്ട്രങ്ങലില്‍ നിന്ന് തേങ്ങി, പ്രധിഷേെധിച്ചു, രോഷത്താല്‍ മുദ്രാവക്യങ്ങള്‍ മുഴക്കി.. ' അത്തിക്കുര്‍ശി സിന്ദാബാദ്‌, ഇല കൃഷി മുര്‍ദാബാദ്‌'

'കാം ഡവ്ണ്‍` ബോയ്സ്‌. ശ്ശ്‌! കല്യാണം! കളിയല്ല കല്യാണം"..

(മിക്കവരും അടങ്ങി.. പക്ഷെ, ന്യൂയൊര്‍കിലെ ട്രേഡ്‌ സെന്ററിലെ എന്റെ ഒപ്പുകള്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരു സെപ്റ്റംബറില്‍ പകരം വീട്ടുകതന്നെ ചെയ്തു. അവരുടെ ശത്രു മുക്രിയുണ്ടെന്നു കരുതി വിനോദയാത്രക്കരായിരുന്ന പാവം കൊയ്ദകുട്ടികളുടെ വിമാനത്തിലെക്കു കല്ലെര്യുകയും വിമാനം നിയന്ത്രണം വിട്ട്‌ .. ബാക്കിയെല്ലാര്‍ക്കും അറിയാമല്ലൊ?)

കല്യാണക്കാസറ്റില്‍ സൂം ചെയ്ത എന്റെ "പൊന്നൊപ്പ്‌" ആ കൃഷിയില്ലാ തോട്ടതില്‍നിന്നും എന്നെ ദയനീയമായി നോക്കികൊണ്ടേയിരിക്കുന്നു.

നാളിതുവരെയും ഞാന്‍ ഇല കൃഷി ചെയ്തില്ല. പക്ഷെ, ഞങ്ങല്‍ക്ക്‌ രണ്ടു പൂക്കളുണ്ട്‌!

16 comments:

അത്തിക്കുര്‍ശി said...

എന്റെ മനോഹരമായ തേരട്ട-ഞ്ഞാഞ്ഞൂള്‍ ഒപ്പിനെ ഞാന്‍ എന്റെ ഇല കൃഷിത്തൊട്ടത്തിലേക്ക്‌ പതുക്കെ മേയാന്‍ വിട്ടു..

ലോകത്തിന്റെ നാനഭാഗങ്ങളിലായി ഞാന്‍ നാളത്രയും മേയാന്‍ വിട്ട ഉന്നതരായ ഒപ്പുകള്‍ വിവിധ രാഷ്ട്രങ്ങലില്‍ നിന്ന് തേങ്ങി, പ്രധിഷേെധിച്ചു, രോഷത്താല്‍ മുദ്രാവക്യങ്ങള്‍ മുഴക്കി.. ' അത്തിക്കുര്‍ശി സിന്ദാബാദ്‌, ഇല കൃഷി മുര്‍ദാബാദ്‌'

'കാം ഡവ്ണ്‍` ബോയ്സ്‌. ശ്ശ്‌! കല്യാണം! കളിയല്ല കല്യാണം"..

myexperimentsandme said...

ഹ...ഹ...അടിപൊളി. നല്ല രസികന്‍ വിവരണം.

അത്തിക്കുര്‍‌ശി ഇലകൃഷി നടത്തിയ ഭാഗം ഗംഭീരം.

(ദേ ദില്ലുബ്ബുവിന്റെ തൊണ്ടയില്‍ എന്തോ കുരുങ്ങി. മിണ്ടാന്‍ പറ്റുന്നില്ല) :)

അനംഗാരി said...

അത്തി ഇലകൃഷി നന്നായി. ഇനിയും വേണമെങ്കില്‍ ഒന്ന് കാര്യമായി ചെയ്തു നോക്കാം.

Santhosh said...

ദില്‍ബു ഒന്ന് കുത്തിയിട്ടാണല്ലോ പോയിരിക്കുന്നത്...

Rasheed Chalil said...

ഇപ്പോഴാ എനിക്കും അത്തിക്കുര്‍ശിയുടെ അര്‍ത്ഥം മനസ്സിലായത്. പിന്നെ ഇല കൃഷി ഗംഭീരമായി

അത്തിക്കുര്‍ശി said...

ദില്‍ബുവിന്റെ കുത്ത്‌!!
വാക്കാരി പറഞ്ഞതു പോലെ തൊണ്ടയില്‍ വല്ലതും കുരുങ്ങിയതു തന്നെയാണൊ? അതോ, ഇത്തരം ചവറുകള്‍ക്ക്‌ ഫുള്‍ സ്റ്റോപ്‌ ഇടൂ എന്നാണോ? അതൊ ഒപ്പിനടിയില്‍ കുത്തിട്ടില്ലായിരുന്നു എന്നാണോ? ഇതിലും ഭേദം കുത്തി കൊല്ലൂ എന്നോ? അതൊ പൊസ്റ്റില്‍ ഒരു കുത്തിന്റെ കുറവുണ്ടായിരുന്നു എന്നോ ? ഒരു കുത്തിലെന്തെല്ലാം ഒളിഞ്ഞിരിപ്പുണ്ടാകാം! ആകെ കണ്‍ഫൂഷന്‍ ആയല്ലോ രവിലെ! ദില്‍ബൂ... കണ്‍ഫുഷ്യന്‍ തീര്‍ക്കണമേ.. ഞാന്‍ വന്നു, കണ്ടു, കമന്റാന്‍ സമയമില്ല എന്നത്‌ ഒരു കുത്തിലൊതുക്കിയതാവാം ല്ലേ?

അനംഗാരി, പ്രവാസജീവിതത്തിനൊടുവില്‍ നാട്ടില്‍ സെറ്റിലാവുമ്പോള്‍ പരിഗണിക്കവുന്നതാണ്‌. ഇലകള്‍ പച്ചപിടിക്കില്ലാ എന്നാരു കണ്ടു!

ഇത്തിരി, ഞാന്‍ അര്‍ഥമിന്നും തിരയുന്നു..

എല്ലാര്‍ക്കും നന്ദി, ദില്‍ബു, വാക്കാരി,അനംഗാരി, സന്തോഷ്‌, ഇത്തിരി, സന്ദര്‍ശനത്തിനും കമന്റുകള്‍ക്കും.

അത്തിക്കുര്‍ശി said...

തീയതിയില്‍ ഒരു ടയ്പോ കടന്നുകൂടിയിരുന്നു. ശരിയാക്കിയിട്ടുണ്ട്‌

വല്യമ്മായി said...

ഐ.ടി.ഐ യില്‍ രണ്ട് വര്‍ഷം പോയി തൊറ്റ് തൊപ്പിയിട്ടോനും എഞ്ചിനീയറായി വിലസ്സുന്ന നമ്മുടെ നാട്ടിലെ മുക്റി ഒരു നിമിഷം സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല.


ഓ.ടോ:രണ്ട് മാസങ്ങള്ക്ക് മുമ്പ് ഞാനിവിടുത്തെ തസ്ജീലില്‍ കാര്‍ രെജിസ്റ്റ്റേഷന്‍ പുതുക്കാനായി പോയി.റ്റൈപ്പു ചെയ്യുന്ന മലബാറി ചേട്ടന്‍ ലെബര്‍ കാര്ഡിന്റെ കോപ്പി നോക്കിയിട്ട് എഞ്ചിനീയര്‍ ആണല്ലെ;വയറിങ്ങൊക്കെ അറിയോ."എന്തോ"എന്നുള്ള എന്റെ മറുചോദ്യം കേട്ട് ഒന്നും മിണ്ടാതെ തല താഴ്ത്തിയിരുന്ന് പണി തുടര്ന്നു.

അല്ലെങ്കിലും നമ്മള്‍ മലയാളികള്ക്ക് അവരുടെ വിജ്ഞാനപരിധിക്ക് പുറത്ത് എന്തെങ്കിലും കണ്ടാല്‍ ദഹിക്കാനിത്തിരി പ്രയാസമാണ്.

Rasheed Chalil said...

അതിനാണ് വല്ല്യമ്മായി ഹസദ് എന്ന് അറബിയിലും ജലസി എന്ന് ഇംഗ്ലീഷിലും അസൂയ എന്ന് മലയാളത്തിലും പറയുന്നത്. (സംസ്കൃതം അറിയില്ല)

കുഞ്ഞാപ്പു said...

ഞാനും കണ്ടു. സമയമില്ലാ എങ്കിലും ദില്‍ബു ചെയ്ത പോലെ കുത്തി പോകുന്നതു ശരിയല്ലല്ലോ.. എന്നു കരുതി.
അതി മനോഹരം.

Unknown said...

അത്തിക്കുര്‍ശീ,
സമയമില്ലാത്ത നേരത്ത് ആദ്യത്തെ കമന്റിന്റെ സീറ്റ് പിടിച്ചതാ.. :D
തൂവാലയൊന്നും ഉണ്ടായിരുന്നില്ല അപ്പൊ ഒരു കുത്തിട്ടു. ഈ ടെക്നിക്കാണ് ‘ദില്‍ബൂസ്ഫസ്റ്റോമാനിയ’ എന്നറിയപ്പെടുന്നത്.

കഥ രസിച്ചു.!

അത്തിക്കുര്‍ശി said...

വല്ല്യമ്മായി,

ദഹിക്കാത്തതു കൊണ്ടൊന്നുമല്ല, ഒന്നു തമാശിച്ചതല്ലേ!

ഐ റ്റി ഐ ക്കാരനും എഞ്ചിനിയര്‍ ആകാല്ലോ, ഐ ഐ റ്റിക്കാരും അവരും തമ്മില്‍ ഒരക്ഷരത്തിന്റെ സ്ഥാന വ്യത്യാസമല്ലേയുള്ളൂ. കെ എസ്‌ ഇ ബി യില്‍ നിന്നും റിട്ടയര്‍ ചെയ്ത ഒരു എ ഇ യെ എനിക്കറിയാം. ഐ റ്റി ഐ പി ജിക്കാരനായിരുന്നു. ചിലര്‍ എഞ്ചിന്‍- നിയര്‍ ആണ്‍`. ഉദാ: കൊണ്‍ക്രീറ്റ്‌ മിക്സര്‍ പ്രവര്‍ത്തിപ്പിക്കുന്നവന്‍.

ടൈപിസ്റ്റ്‌ അമ്മായിയുടെ ബ്ലൊഗ്ഗിലെ 'പരീക്ഷണം' വായിച്ചതുകൊണ്ടു ചോദിച്ചു പോയതാവും. ക്ഷമി..

ഇത്തിരി,
ആര്‍ക്ക്‌ വല്യമ്മായിക്ക്‌ ഐ റ്റി ഐ എഞ്ചിനീയറൊടൊ? ഏയ്‌..
സംസ്കൃതത്തില്‍ 'അസൂയ:' ഉച്ചാരണം അസൂയഹ!! ഹ ഹ
അറബില്‍ ഹസദാണോ? അപ്പോള്‍ ഫസാദോ?

കുഞ്ഞാപ്പൂ, കുത്താതെ വിട്ടതിനുനന്ദി, ദില്‍ബു വെരും വയറ്റില്‍ തന്ന കുത്തിനു ശേഷം, ദഹിക്കാത്തവന്‍ എന്നു പറഞ്ഞ്‌ അമ്മായി വീണ്ടും!

ദില്‍ബൂ, ഞാന്‍ തെറ്റിധരിച്ചു, ഈ പുതിയ മാനിയ അറിയില്ലായിരുന്നു.
ഒരു . = ദില്‍ബുഫസ്റ്റോമാനിയ!!

നന്ദി എല്ലാര്‍കും!!

Rasheed Chalil said...

അത്തികുര്‍ശി അറബിയില്‍ ഹസദ് എന്നാ‍ല്‍ അസൂയ, ഫസാദ് എന്നാല്‍ കുഴപ്പം. ചുരുക്കത്തില്‍ ഫസാദിനുള്ള ഒരു കാരണമാണ് ഹസദ്...

വല്യമ്മായി said...

മുക്രിക്ക് ദഹിച്ചില്ല(മനസ്സിലായില്ല) എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത്

ദേവന്‍ said...

ഹ ഹ.
ഇല കൃഷി ഇപ്പോഴാ കണ്ടത്‌! അസ്സലായി.

ഐവാ കേട്ടപ്പോള്‍ ഓര്‍ത്തത്‌.

"ഹലോ, ഹിറ്റാച്ചി?"
"ഐവാ"
"സോറി. റോങ്ങ്‌ നമ്പര്‍"

Kalesh Kumar said...

നന്നായിട്ടുണ്ട് അത്തി ഖുറേശീ!

ഉം അല്‍ കുവൈനില്‍ ഒരു അറബി വീട്ടീല്‍ ഡ്രൈവറായി ജോലി ചെയ്യുന്ന എന്റെ ഒരു ബന്ധു സുരേഷ് അണ്ണനെ അറബി വിളിക്കുന്നത് ഖുറേശീ എന്നാണ്