Sunday, July 09, 2006

മഴയും മിഴിയും

മഴ മേഘങ്ങളില്‍ തുടുത്തു കൂടുന്നതു
മിഴിനീര്‍ മുത്തുകള്‍....
എന്നോ, ബഷ്പമായ്‌ പറന്ന എന്‍ പിതൃുക്കളുടെ
ദുരിത നാളുകളിലെ കണ്ണീര്‍ കണങ്ങള്‍...
ഇന്നെന്‍ മുകളില്‍, പെയ്യാന്‍ നില്ക്കേ,
എന്നിലെ സ്വാര്‍ഥന്‍, കാത്തിരിക്കയാണാ മഴയെ!

മഴയില്‍ കുളിരാനല്ല, കുളിക്കാനും.
വര്‍ത്തമാനത്തിലെ നഗ്ന പഥങ്ങളില്
‍ദൈന്യത വരണ്ടുണങ്ങിയ എന്‍ മിഴികളില്
‍നിന്നിത്തിരി ഉപ്പുരസമെങ്കിലും
കലര്‍ന്നാമഴയിലെന്‍ മനസ്സിന്റെ നോവിന്നൊരല്‍പം
ശാന്തിക്കുവേണ്ടി!

മഴകളില്‍ മിഴിനീര്‍ ചുവഒരിക്കലും ഒടുങ്ങാതെ...
ചാലുകല്‍, തോടുകള്‍, അരുവികള്‍ വഴികടലില്‍...

കടല്‍ വെള്ളത്തിനുപ്പുരസം
ഏന്തുകൊണ്ടെന്നിനി പറയണോ?

21 comments:

അത്തിക്കുര്‍ശി said...

അക്ഷര തെട്ടുകല്‍ ക്ഷമിക്കുമല്ലൊ?

ശനിയന്‍ സഹായതാല്‍ ചെയ്യുന്ന പ്രധമ സംരംഭം എന്ന നിലയില്‍ പൊരുക്കുക!!

Unknown said...

അണ്ണന്‍ യൂസ് ചെയ്യുന്നത് യൂണികോഡ് തന്നെ?
എന്തരിത്? കീ ബോര്‍ഡ് കോമ്പീനേഷനൊന്നും ശനിയനണ്ണന്‍ പറഞ്ഞ് തന്നില്ലേ..

പഠിച്ചെടുക്കണേ...

അത്തിക്കുര്‍ശി said...

ധില്‍ബാസുരന്‍,

എനിക്കിതിനെ ക്കുരിച്ചൊന്നും അത്ര പിദിയില്ല !
അതുകൊണ്ടാ മുങ്കൂര്‍ ജാമ്യം എദുതത്‌!

ശനിയന്‍ സഹയത്താല്‍ വരമൊഴി എഡിറ്ററില്‍ ചെയ്തു കോപ്പി ചെയ്യുന്നു!

ശഹയിചാല്‍ ഉപകാരം

രാജ് said...

സലാം, ഈ ലിങ്കൊന്നു നോക്കൂ. വരമൊഴി ഉപയോഗിച്ചു തെറ്റില്ലാതെ മലയാളം എഴുതുവാന്‍ അതു് ഉപകരിച്ചേയ്ക്കും.

അത്തിക്കുര്‍ശി said...

പെരിങ്ങോടന്‍,

നന്ദി, ലിങ്ക്‌ ഹെല്‍പീ....
എഡിറ്റ്‌ ചെയ്തിട്ടുണ്ട്‌..

ശനിയനും, പിന്നെ ധില്‍ബാസുരനും
നന്ദി!!!

Sreejith K. said...

സലാമേ, സ്വാഗതം. ബ്ലോഗിന്റെ പേര് മലയാളത്തിലാക്കിയാല്‍, ഇവിടെ പേരു ചേര്‍ക്കാം.

ഇംഗ്ലീഷിനും മലയാളത്തിനും വേറെ വേറെ ബ്ലോഗുകള്‍ ആയിക്കും നല്ലത് എന്ന ഒരു അഭിപ്രായമുണ്ട്.

അത്തിക്കുര്‍ശി said...

ശ്രീജിത്ത്‌,

നന്ദി,
ഇത്‌ ഒരു ശ്രമം മാത്രം. മനസ്സിലാക്കി വരുന്നതെയുള്ളു.

പേരുചേര്‍ക്കല്‍ ഒന്നു വിശദീകരിക്കാമൊ?

അത്തിക്കുര്‍ശി said...

ശ്രീജിത്ത്‌,

ബ്ലൊഗിന്റെ പേര്‍ മലയാളത്തില്‍ ആക്കിയിട്ടുണ്ട്‌. ഹെല്‍പൂ!

Sreejith K. said...

അത്തിക്കുര്‍ശിയെ ബ്ലോഗ്‌റോളില്‍ ചേര്‍ത്തിട്ടുണ്ട് കേട്ടോ.

മലയാളം ബ്ലോഗ്‌ലോകത്തേക്ക് സ്വാഗതം. നല്ല രചനകള്‍ ഒരുപാട് പ്രതീക്ഷിക്കുന്നു.

Sreejith K. said...

ടെമ്പ്ലേറ്റിലെ ഗൂഗിള്‍ ആഡ്സ് ഒന്നു ചെറുതാക്കിയിരുന്നെങ്കില്‍ ടെമ്പ്ലേറ്റ് കുളമാകാതെ കഴിക്കാമായിരുന്നു. ഇപ്പോള്‍ സൈഡ് ബാര്‍ താഴെയാണ് വരുന്നത്.

Kalesh Kumar said...

ഷാര്‍ജക്കാരാ,തമ്മില്‍ കാണാന്‍ ഇനിയും അവസരങ്ങളുണ്ടാകും!
ബൂലോഗത്തേക്ക് സ്വാഗതം!
എന്നെ സമയം കിട്ടുമ്പോള്‍ ഒന്ന് വിളിക്കാമോ?
050-3095694

Unknown said...

സുസ്വാഗതം പ്രിയ കൂട്ടുകാരാ.. എന്നും നിന്നില്‍ സലാം (സമാധാനം) ഉണ്ടാ‍കട്ടെ..!!

അത്തിക്കുര്‍ശി said...

കലേഷ്‌ + ഡ്രിസില്‍,

നന്ദി, എന്റെ ബ്ലൊഗില്‍ എത്തിനോക്കാന്‍ സൌമനസ്സ്യം കാണിച്ചതിനു.

വിളിക്കാം, ബന്ധപ്പെടാം....

കുറുമാന്‍ said...

എനിക്ക് നന്ദി പറയാന്‍ മറന്നു :)

സ്വാഗതം അ (ത്തിക്കുറിശ്ശീ)

അത്തിക്കുര്‍ശി said...

നന്ദി കുറുമാന്‍ !! നന്ദി!!!

നന്ദി ആരോടിനി ചൊല്ലേണ്ടൂ...

നന്ദിക്കാന്‍ സദാ സന്നദ്ധം!

Visala Manaskan said...

സ്വാഗതം അത്തിക്കുര്‍ശി.

വൈകിപ്പോയി.

ഇപ്പോള്‍ ടീ ബ്രേയ്ക്ക് ലഞ്ച ബ്രേയ്ക്ക് ബ്ലോഗറായി മാറിയതിനാല്‍ ബ്ലോഗാന്‍ ടൈമില്ല.

മലയാള ബൂലോഗം മനസ്സില്‍ ഒരുപാട് സ്‌നേഹമുള്ള ഒരുപിടി മനുഷ്യരുടെ ഇടമാണ്.

കവിതയായും കഥയായും ലേഖനമായും സൃഷ്ടികള്‍ പോരട്ടേ.. വായിക്കാനും പ്രോത്സാഹിപ്പിക്കാനും എല്ലാവരും റെഡി.

അത്തിക്കുര്‍ശി said...

നന്ദി വിശലമനസ്കന്‍ !! നന്ദി!!!

ബ്ലൊഗ്‌ വിസിറ്റിയിരുന്നു. അഭിപ്രയാം വിശദമായ്‌ പിന്നെ എഴുതാം

ഇടിവാള്‍ said...

സ്വാഗതം അത്തിക്കുര്‍ശി
All the Best

ദേവന്‍ said...

സ്വാഗതം അത്തിക്കുര്‍ശി.

രാജീവ് സാക്ഷി | Rajeev Sakshi said...

സ്വാഗതം.

Santhosh said...

സ്വാഗതം!